കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും എം.എൽ.എ. KONNI VARTHA.COM : കിഫ് ബി പദ്ധയിൽ നിന്നും അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. നൂറ് പായ്ക്കറ്റ് രക്തം സംഭരിച്ച് വയ്ക്കാൻ കഴിയുന്ന ബ്ലഡ്‌ സ്റ്റോറേജ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഓപ്പറേഷൻ തീയറ്ററുകളിൽ ഒരെണ്ണമാണ് പൂർണ്ണ സജ്ജമാക്കി തുറന്നുകൊടുത്തത്.ഇവിടെ ഓപ്പറേഷനുകളും ആരംഭിച്ചു എങ്കിലും ബ്ലഡ് ബാങ്കില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് അടിയന്തിരമായി സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിലെ ബ്ലഡ് ബാങ്ക് സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന രക്തം മെഡിക്കൽ കോളേജിലെ സ്റ്റോറേജ്…

Read More