ഇന്ന് തുലാം മാസ ആയില്യം നക്ഷത്രം: നാഗക്കാവുകളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും

  തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും . മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവം മണ്ണാറശാല നാഗ ക്ഷേത്രത്തില്‍ തുടങ്ങുന്നത് .മണ്ണാറശാലയിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടക്കും . വെട്ടിക്കോട് നാഗ രാജ ക്ഷേത്രം ,പാമ്പുമേക്കാവ് മന , ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തുടങ്ങിയ പ്രശസ്തകാവുകളിലും ക്ഷേത്രങ്ങളിലും നാഗക്കാവുകളിലും ഇന്ന് വിശേഷാല്‍ നാഗ പൂജ നടക്കും . നാഗങ്ങള്‍ അധിവസിക്കുന്ന സത്യ ലോകത്തെ ഉണര്‍ത്തി വിശേഷാല്‍ നാഗ പാട്ട് നടക്കും . കദ്രുവില്‍ ജനിച്ച ആയിരത്തൊന്നു നാഗങ്ങളെ ഉണര്‍ത്തിച്ചു അഷ്ട നാഗങ്ങള്‍ക്ക് ഊട്ടും പൂജയും നല്‍കും , നാഗലോകത്തെ ഉണർത്തി നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നടത്തി നേത്രം കൊണ്ട് കാണാവുന്ന സത്യത്തിന്‍റെ പ്രതി രൂപങ്ങളായ നാഗങ്ങളെ വാഴ്ത്തി പുള്ളുവന്‍ പാട്ടും സമര്‍പ്പിക്കും . നാഗാരാധനയ്ക്ക് വലിയ തിരക്കുകള്‍ ആണ് അനുഭവപ്പെടുന്നത് .…

Read More

കന്നിയിലെ ആയില്യം :കല്ലേലിക്കാവിൽ മഹോത്സവം സമർപ്പിച്ചു

  konnivartha.com/കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക്…

Read More

ഇന്ന് കന്നിയിലെ ആയില്യം: നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

  “അനന്തം വാസു‌കിം ശേഷം പദ്മനാഭം ച കംബളം ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ” നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും . ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ…

Read More

കോന്നി കല്ലേലിക്കാവിൽ ആയില്യം പൂജ നടന്നു

  കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )ചിങ്ങ മാസത്തിലെ ആയില്യം പൂജ നടന്നു .നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അര്‍പ്പിച്ചു .കാവ് ഊരാളി വിനീത് പൂജകള്‍ക്ക് ആരതി ഉഴിഞ്ഞു.  

Read More

കന്നിയിലെ ആയില്യം : കോന്നി കല്ലേലിക്കാവില്‍ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി : നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം നാളിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം സമർപ്പിച്ചു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം നടത്തി.തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ ഉപ സ്വരൂപ പൂജകള്‍ കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി.തുടർന്ന് നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് സമർപ്പിച്ചു.വൈകിട്ട് ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടന്നു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.

Read More

കോന്നി കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  konnivartha.com:  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യത്തോട് അനുബന്ധിച്ച് നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . പൂജകൾക്ക് രാജു ഊരാളി കാര്‍മികത്വം വഹിച്ചു.

Read More

കല്ലേലി കാവില്‍ ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇടവമാസ ആയില്യം പൂജയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ ,നാഗപൂജ ,മഞ്ഞള്‍ നീരാട്ട് ,നൂറും പാലും , കരിക്ക് അഭിഷേകം എന്നിവ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ വിനീത് ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു

Read More