കേരള വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍  തീര്‍പ്പാക്കി;  75 പരാതികള്‍ പരിഗണിച്ചു

കേരള വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍  തീര്‍പ്പാക്കി;  75 പരാതികള്‍ പരിഗണിച്ചു മാനസിക സംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനം സമൂഹത്തില്‍ നിന്നും ഉണ്ടാകണമെന്നും അതിന് വനിതാ കമ്മീഷന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാ വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരാതികള്‍ കേട്ട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളില്‍ കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യ ചുറ്റുപാടില്‍ മാനസിക സംഘര്‍ഷം കൂടുതലായി കാണപ്പെടുന്നുണ്ട്. സ്ത്രീകളുടെ കോവിഡ് പശ്ചാത്തലത്തിലുള്ള ഒറ്റപ്പെടല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ നല്ല രീതിയിലുള്ള ആശയ വിനിമയത്തിലൂടെ അവരുടെ ആവലാതികളും പരാതികളും കുറയ്ക്കാന്‍ സാധിക്കും. മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളുമുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു.…

Read More