കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ നിന്നും അച്ചൻകോവിൽ വഴി ചെങ്കോട്ടയിൽ എത്തുന്ന റോഡ് ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. പാണ്ഡ്യരാജാക്കൻമാരുടെ വരവോടെ രൂപീകൃതമായ ഈ പാത ചരിത്രാതീതകാലം മുതൽ സാധാരണ ജനങ്ങൾ സത്യമായ അച്ചൻകോവിൽ പാത എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്.തമിഴ്നാട്ടിൽ നിന്നും കോന്നി വഴി വളരെ എളുപ്പം ശബരിമലയിൽ എത്തുന്നതിനും ഈ പാത സഹായകമാകും. വനത്തിലൂടെ വീതി കുറഞ്ഞ റോഡാണ് ഇപ്പോൾ ഉളളത്. ഇത് തകർന്ന നിലയിലും, ഇരുവശത്തും കാടുകൾ കയറിയ നിലയിലുമാണ്. ശോചനീയ അവസ്ഥ പരിഹരിച്ച് റോഡിനു വീതി കൂട്ടി ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഈ പാതയുടെ സമീപമാണ് ആവണിപ്പാറ ഗിരിജൻ കോളനി.ഗിരിവർഗ്ഗ വിഭാഗത്തിനു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.അയ്യപ്പ വിശ്വാസികൾക്ക് അച്ചൻകോവിൽ ക്ഷേത്ര ദർശനം നടത്തി…
Read More