കനത്ത മഴയും കാറ്റും :കോന്നിയില്‍ വ്യാപക നാശനഷ്ടം : ക്ഷേത്രആല്‍മരം പിഴുതു വീണു

  konnivartha.com: കോന്നിയില്‍ കനത്ത മഴയും കാറ്റും. വ്യാപക നാശനഷ്ടം ഉണ്ടായി . പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണു . കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു . നൂറു വര്‍ഷത്തിനു മേല്‍ പഴക്കം ഉള്ള ആല്‍മരം ആണ് കടപുഴകിയത് .ക്ഷേത്രത്തിലെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ ഉണ്ട് .കല്ലേലി ഭാഗത്ത്‌ വീണ മരം അഗ്നി രക്ഷാ വിഭാഗം എത്തി മുറിച്ച് മാറ്റി ഗതാഗത യോഗ്യമാക്കി പലസ്ഥലത്തും മരങ്ങള്‍ റോഡില്‍ വീണു ഗതാഗത തടസം ഉണ്ടായി . വലിയ രീതിയില്‍ ആണ് കാറ്റു വീശിയത് .പലഭാഗത്തും കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു . വൈദ്യുത ലൈന്‍ പല ഭാഗത്തും പൊട്ടി വീണു .

Read More