പത്തനംതിട്ട ജില്ലാ സ്റ്റേഡിയം:നിര്‍മാണ പുരോഗതി വിലയിരുത്തി

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്:സ്റ്റേഡിയം സന്ദര്‍ശിച്ച് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി konnivartha.com: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ ചുമതലയുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ ഒന്ന്, പവലിയന്‍ രണ്ട് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക്, നീന്തല്‍ കുളം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പുല്ല് പിടിപ്പിക്കാന്‍ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളില്‍ വരുന്ന ഡ്രെയ്‌നേജിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാര്‍ത്തകള്‍ /ചിത്രങ്ങള്‍

    തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ് konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്. മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം 47.93 കോടിയുടെ കിഫ്ബി അനുമതി

konnivartha.com : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.ടെന്‍ഡര്‍ നടപടികള്‍ ഉടനാരംഭിക്കും. ആറന്മുള എം.എല്‍.എ.യായ വീണാ ജോര്‍ജിന്റെ നിരന്തരമായ ശ്രമഫലമായാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണം യാഥാര്‍ത്ഥ്യ മാകുന്നത്. എസ് കെ എഫ് പുതിയ ഡിസൈന്‍ ഉള്‍പ്പെടെ തയ്യാറാക്കി. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വെ, മണ്ണ് പരിശോധന മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 8 ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ്പൂള്‍, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, പവലിയന്‍ ബില്‍ഡിംഗ്, ഹോസ്റ്റല്‍ ബില്‍ഡിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം : ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍പ് ഫ്ളക്സ് സ്റ്റഡി നടത്തും

  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ളക്സ് സ്റ്റഡി നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണനോടൊപ്പം ജില്ലാ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സിസ്റ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫ്ളക്സ് സ്റ്റഡിയിലൂടെ പരിശോധിക്കുമെന്നും പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സംഘം ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലയുടെ സ്റ്റേഡിയം സംബന്ധിച്ച ആവശ്യങ്ങളെല്ലാം ഡിപിആറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ജുന്‍, പ്രോജക്ട് എഞ്ചിനീയര്‍ ആര്യ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Read More