ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

KONNI VARTHA.COM : 2021-2022 സാമ്പത്തിക വർഷത്തിലെ ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക്, യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഡ്രോണുകളുടെയും ഡ്രോൺ ഘടകങ്ങളുടെയും നിർമ്മാതാക്കളിൽ നിന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം (MoCA) അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. https://www.civilaviation.gov.in/application-pli-scheme എന്ന ലിങ്കിൽ നിർമ്മാതാക്കൾക്ക്  അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 മെയ് 4-ലെ MoCA ഉത്തരവ് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://www.civilaviation.gov.in/sites/default/files/Application%20for%20PLI%20scheme%20for%20drones%20and%20drone%20components.pdf അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20-ന് 23.59 മണി വരെയാണ് (രാത്രി 11.59 വരെ). വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 2022 ജൂൺ 30-നകം PLI ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 2022 ഏപ്രിൽ 20-ന്, പത്ത് മാസക്കാലയളവിലെ (2021 ഏപ്രിൽ 1 മുതൽ 2022 ജനുവരി 31 വരെ) സാമ്പത്തിക ഫലങ്ങളെ അടിസ്ഥാനമാക്കി, PLI അപേക്ഷകരിൽ നിന്ന് 14 PLI ഗുണഭോക്താക്കളുടെ ഒരു താൽക്കാലിക ലിസ്റ്റ്…

Read More