konnivartha.com: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ HLL ലൈഫ് കെയർ ഫാർമസി & സർജിക്കൽസ് അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ സ്ഥാപിക്കുന്ന ഫാർമസി ആൻഡ് സർജിക്കൽസ് 500 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിക്കുന്നത്.24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഫാർമസിയാണ്. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും.ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും, മെഡിസെപ്പ് ഉള്ളവർക്കും,JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും, ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള…
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജില്‍ പിൻവാതിൽ നിയമനം അനുവദിക്കില്ല : ബി ജെ പി
കോന്നി മെഡിക്കൽ കോളേജില്‍ കാട്ടു പന്നി പാഞ്ഞു കയറി
konnivartha.com: ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല . കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു . വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലം എന്നാണ് ഇന്നും ഇവിടെ അറിയപ്പെടുന്നത് . ആനകുത്തി എന്ന സ്ഥലത്തെ നെടുമ്പാറയില്‍ ആണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് . സമീപം നിബിഡമായ കോന്നി വനം ആണ് . വന്യ മൃഗ ശല്യം ഏറെ ഉണ്ട് .
Read Moreകോന്നി മെഡിക്കൽ കോളേജില്‍ പിൻവാതിൽ നിയമനം അനുവദിക്കില്ല : ബി ജെ പി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങൾ സുതാര്യവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് സൂപ്രണ്ടിന് കത്ത് നൽകി.സി ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ലക്ഷക്കണക്കിന് യുവതീ-യുവാക്കൾ പി എസ് സി പരീക്ഷ എഴുതിയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തും നിയമനങ്ങൾക്കു കാത്തുനിൽക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തുന്നത് അനുവദിക്കാനാവില്ല എന്നും പിൻവാതിൽ നിയമനം നടത്തിയാൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും വി എ സൂരജ് പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ രാകേഷ് , സുരേഷ് കാവുങ്കൽ , സുനിൽ ചാങ്ങയിൽ,മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ ചിറ്റൂർ,സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡൻറ്…
Read More