konnivartha.com: സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി .ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു . യുഡിഎഫ് സർക്കാരാണ് കോന്നിയിൽ ഗവ.മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ആനകുത്തി മെഡിക്കൽ കോളേജെന്ന് പറഞ്ഞ് നിയമസഭയിൽ തന്നെ ആക്ഷേപിച്ചെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. താലൂക്ക് ആശുപത്രിക്കാവശ്യമായ അടിസ്ഥാനസൗകര്യംപോലും ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി.നബാർഡിന്റെ ധനസഹായത്തോടെയാണ് കോന്നി മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാൻ തീരുമാനിച്ചത്. 131 ഡോക്ടർമാരെയും നിയമിച്ചു. 2016-ലെ എൽഡിഎഫ് സർക്കാരാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മന്ദീഭവിപ്പിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. റോബിൻ പീറ്റർ, പഴകുളം…
Read Moreടാഗ്: കോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന് വെയ്ക്കും
കോന്നി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ ഒരു സേവനം ഉണ്ടോ .അറിഞ്ഞില്ല
konnivartha.com:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താഴത്തെ നിലയില്‍ ഉള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ആധുനിക നിലയില്‍ ഉള്ള വാഹന ബാറ്ററി റീചാര്‍ജ് യൂണിറ്റു”അനധികൃതമായി ” പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ പൊതുജനത്തെ അറിയിച്ചില്ല . ഇവിടെ അനേക വാഹനങ്ങള്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്നു . മടങ്ങുന്നു .ഒരു പൈസ ചിലവില്ല .തീര്‍ത്തും സൗജന്യം . ഇതേ പോലുള്ള ജനകീയ കാര്യം ചെയ്യുമ്പോള്‍ ആശുപത്രി അധികാരികള്‍ പൊതു ജനത്തെ പൂര്‍ണ്ണമായും അറിയിക്കണം . മറ്റു വികസന കാര്യം നടത്തുമ്പോള്‍ മാത്രം ഉള്ള ശുഷ്കാന്തി ഇക്കാര്യത്തില്‍ ഉണ്ടായില്ല അതാണ് പൊതു ജനത്തിലെ ചിലര്‍ അറിയിച്ചതും തിരക്കിയപ്പോള്‍ കാര്യം കണ്ടതും . കണ്ട കാര്യം ഇതാണ് .വൈദ്യുതിമൂലം ഓടുന്ന വാഹനങ്ങള്‍ ഇവിടെ വന്നു താഴെത്തെ പ്ലെഗില്‍ നിന്നും വൈദ്യുതി സ്വീകരിക്കുന്നു . ഒറ്റ പൈസ ചെലവ് ഇല്ല . ബില്‍ പൂര്‍ണ്ണമായും…
Read Moreകോന്നി മെഡിക്കല്‍ കോളേജിലെ നേഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്. കോന്നി ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മെസ്സിൽനിന്നു ഭക്ഷണം കഴിച്ചശേഷം മുറിയിൽ കയറിയ അബിനെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഹോസ്റ്റൽ ഉടമ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് കോന്നി പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി പൂട്ടുപൊളിച്ചാണ് വാതിൽ തുറന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. ഓണാവധിക്ക് വീട്ടിൽപോയ അബിൻ, സുഹൃത്തുക്കൾ എത്തുന്നതിനുമുമ്പേ താമസസ്ഥലത്ത് എത്തുകയായിരുന്നു. …
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ – 0468 2344823, 2344803.
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ പി പ്രവര്‍ത്തിക്കും എന്ന് കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിച്ചു .നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ഒ പി പ്രവര്‍ത്തിച്ചിരുന്നത് . കൂടുതല്‍ രോഗികള്‍ ഊഴം കാത്തു ഉണ്ടെങ്കില്‍ അവരെക്കൂടി ഡോക്ടര്‍മാര്‍ പരിശോധിച്ച് വന്നിരുന്നു . ഒ പി വൈകിട്ട് നാല് മണിവരെ പ്രവര്‍ത്തിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലില്‍ വയലാത്തല മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളേജ് എടുത്ത നടപടികളെ കുറിച്ച് ആണ് രേഖാമൂലം മറുപടി ലഭിച്ചത് . കൂടാതെ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കും വികലാംഗര്‍ക്കും രജിസ്ട്രേഷനും ,മരുന്ന് വാങ്ങുന്നതിനുമായി പ്രത്യേക…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള ബിഡിഎസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803 (പിഎന്‍പി 2960/23) വാക്ക് ഇന്‍ ഇന്റര്‍വ്യൂ konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ്…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ അവസരം
konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 20 രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ :0468 2344823,2344803
Read Moreകോന്നി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി: ഡോ: വന്ദന ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
konnivartha.com: ഡോ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കോന്നി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി . തുടര്‍ന്ന് പ്രതിക്ഷേധ പ്രകടനം നടത്തി . ഡോ :വന്ദന ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . ഡോക്ടര്‍മാര്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആശങ്ക രേഖപ്പെടുത്തി .സുരക്ഷിതമായി സേവനം ചെയ്യുവാന്‍ ഉള്ള തൊഴില്‍ ഇടങ്ങള്‍ വേണം എന്നും വിദ്യാര്‍ഥികള്‍ ആശയം പങ്കുവെച്ചു .
Read Moreകോന്നി മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
konnivartha.com :കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും, ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യരും അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സ്വാഗതം ആശംസിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു റിപ്പോർട്ട് അവതരിപ്പിക്കും.ആൻറോ ആൻറണി എം.പി., എം.എല്‍.എ.മാരായ മാത്യു.റ്റി.തോമസ്, പ്രമോദ് നാരായണൻ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് തുടങ്ങിയവർ…
Read More