Trending Now

നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിന് സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു

  പൊതു അവധി ദിവസങ്ങളില്‍(ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ) അനധികൃതമായി വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, അനധികൃത നിര്‍മാണം, അനധികൃത മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടയുന്നതിന് ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും... Read more »

അളവുതൂക്ക ക്രമക്കേടുകള്‍ തടയുന്നതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

  ഓണക്കാലത്തോട് അനുബന്ധിച്ച് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ അളവുതൂക്ക സംബന്ധമായ ക്രമക്കേടുകള്‍ തടയുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍റൂം ആരംഭിച്ചു. സാധനങ്ങള്‍ അളവില്‍ക്കുറവ് വില്‍പന നടത്തുക, നിയമാനുസൃതമുള്ള രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനക്കായി സൂക്ഷിക്കുക, മുദ്രപതിക്കാത്തതും കൃത്യമല്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യത്തിന് ഉപയോഗിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോടികളുടെ പരാതികണ്ട് പോലീസ് തരിച്ചു നില്‍ക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പ്രവാഹം കണ്ടു കേരള പോലീസ് പോലും തരിച്ചു നില്‍ക്കുന്നു .ഇത്ര മാത്രം കോടികളുടെ തട്ടിപ്പ് ഉണ്ടെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനം... Read more »

27 കീടനാശിനികളുടെ നിരോധനത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ

  മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ലൈസൻസ് നൽകിവരുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിർദ്ദേശങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോൺ 2,4 – ഡി... Read more »

ഓണസമ്മാനമായി കോന്നി ഗ്രാമപഞ്ചായത്തില്‍ വെട്ടം പദ്ധതി ഉത്ഘാടനം ചെയ്തു

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടത്തിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഗ്രാമജ്യോതി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്... Read more »

ഫാം ഉടമയുടെ മരണം: കേസ് ഫയല്‍ സി ബി ഐക്ക് കൈമാറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ കുടപ്പനക്കുളത്തു ഫാം ഉടമ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയതായി ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയലും അനുബന്ധ രേഖകളും... Read more »

കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം അന്താരാഷ്ട്ര നിലവാരത്തില്‍; ശിലാസ്ഥാപനം നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ 1.2 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക... Read more »

ഓണ സമൃദ്ധി ഓണം പഴം പച്ചക്കറി ജില്ലാതല വിപണിക്ക് തുടക്കമായി

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2020-21 എന്ന പേരില്‍ ഓണം പഴം പച്ചക്കറി വിപണിയുടെ പത്തനംതിട്ട ജില്ലാതല... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതില്‍ ഉള്‍പ്പെട്ട കല്ലുങ്കല്‍ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എന്‍എസ്എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഉള്‍പ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ്... Read more »

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്: ഓണച്ചന്ത നാളെ മുതല്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത 27.08.2020 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ അരുവാപ്പുലത്ത് ഹെഡ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിക്കും .  പതിമൂന്ന് ഇന നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ് എന്ന്  പ്രസിഡന്‍റ് കോന്നി... Read more »