Trending Now

ടെണ്ടര്‍ ക്ഷണിച്ചു

  ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന്... Read more »

അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തി; ഉദ്ഘാടനം നാലിന്

  കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം.... Read more »

കോവിഡ് രോഗം വന്നുപോകട്ടെ എന്ന മനോഭാവം അപകടകരം

രോഗം മാറിയാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത: ഡി.എം.ഒ കോന്നി വാര്‍ത്ത : കോവിഡ് നെഗറ്റീവായാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കോവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടു... Read more »

4138 പേർക്ക് കോവിഡ്, 7108 പേർ രോഗമുക്തി നേടി

  ചികിത്സയിലുള്ളവർ 86,681; അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട്... Read more »

തേക്കുതോട് രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

  കോന്നി വാര്‍ത്ത : തേക്കുതോട് സ്വദേശിനി ആയ രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജിയുടെ കുടുംബം നടത്തുന്ന സമരത്തിൻ്റെ അഞ്ചാം ദിവസം സത്യാഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ക്രിമിനൽ സംഘങ്ങൾ സിപിഎം ഭരണത്തിന്‍റെ മറവിൽ... Read more »

പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍റെ ആദ്യ ഇന്‍സ്‌പെക്ടറായി തന്‍സീം അബ്ദുല്‍ സമദ് ചുമതല എടുത്തു

  കോന്നി വാര്‍ത്ത : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 15 സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും തുറന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള സൈബര്‍ സെല്ലിലാണ് പുതിയ സൈബര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.... Read more »

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകള്‍ വിതരണം ചെയ്തു

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു. 2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും. എംഎല്‍എ... Read more »

കോന്നി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ കേന്ദ്രമായി മാറും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര... Read more »

വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെ: മന്ത്രി ജി. സുധാകരന്‍

ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി -തിരുവല്ല റോഡിന്റെ... Read more »
error: Content is protected !!