പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. കോന്നി വകയാറിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിയോടെ പ്രതികളെ വകയാറിലെത്തിച്ചു. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി.പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചുകഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്നും മുഴുവൻ തിരികെ കിട്ടണമെന്നുമായിരുന്നു നിക്ഷേപകർ ഉറക്കെ വിളിച്ചുപറഞ്ഞത്. രഹസ്യ ബാങ്ക് ഇടപാടുകൾ, ആസ്തികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പ് നടന്നത് . രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട് ഓസ്ട്രേലിയയിൽനിന്ന് പഴയ കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തൽ.കമ്പ്യൂട്ടർ ഇടപാടുകളിലൂടെ ആറ് കോടി രൂപയോളം പ്രതികൾ നേടി.തട്ടിപ്പിന്റെ അടുത്ത…
Read Moreവിഭാഗം: Uncategorized
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സർക്കാർ നിലപാട് അറിയിക്കണം : ഹൈക്കോടതി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളിൽ അന്വേഷണ ഏജൻസി എന്ത് നടപടി എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണവും സംസ്ഥാനത്ത് നിലവിലുള്ള നിലവിലുള്ള നിയമപ്രകാരവും അന്വേഷണം വേണമെന്നുമുള്ള ഹർജികളാണ് ജസ്റ്റീസ് വി.ജി. അരുൺ പരിഗണിച്ചത്. പോപ്പുലർ ഫിനാൻസിന്റെ 275 ശാഖകൾ ഇപ്പൊൾ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലന്നും സ്വർണ്ണ നിക്ഷേപം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടന്നും സർക്കാർ ഇടപെട്ട് പ്രവർത്തനം നിർത്തി വെയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. രേഖകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിക്ഷേപകരായ ഡോക്ടർ മേരി മഗ്ദലിൻ, തോമസ് പാറേക്കാട്ടിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. 2013 ൽ സംസ്ഥാനം പാസാക്കിയ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച് അന്വേഷണം…
Read Moretest
test
Read Moreകെ.എസ്.ആര്.ടി.സി ബസ് ഓണ് ഡിമാന്ഡ് തിരുവല്ലയിലേക്കും
യാത്രക്കാര് ആവശ്യപ്പെടുന്ന സമയങ്ങളില് കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില് എത്തിക്കുന്നതിനായി കെ.എസ്.ആര്.ടി.സി ആവിഷ്ക്കരിച്ച ബസ് ഓണ് ഡിമാന്ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള് ഉള്പ്പെടെയുള്ളവയില് സര്ക്കാര്-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകര്ഷിക്കുന്ന തരത്തിലാകും ബസ് ഓണ് ഡിമാന്ഡ് പദ്ധതി തിരുവല്ലയില് നടപ്പാക്കുന്നത്. തിരുവല്ല ഡിപ്പോയില് നിന്നും ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള് കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനുകളില് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. യാത്രക്കാര്ക്ക് സീറ്റുകള് ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് മുന്നില് ബസുകള് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഈ സര്വീസുകളില് 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്കൂറായി അടച്ച് യാത്രയ്ക്കായുള്ള ‘ബോണ്ട്’ ട്രാവല് കാര്ഡുകള് ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാം. കോവിഡ് നിബന്ധനകള് പാലിച്ച് പൂര്ണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് ‘ബോണ്ട്’ സര്വീസിനായി ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്ക്കും സാമൂഹ്യ അപകട…
Read Moreപോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :മുഖ്യ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു
പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു: മുഖ്യ പ്രതി തോമസ് ഡാനിയലിനെ (റോയി ) കോന്നി പോലീസ് ചോദ്യം ചെയ്യുന്നു കോന്നി വകയാറിലെ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ നടത്തിയസാമ്പത്തിക ക്രമ ക്കേടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുവാൻ പ്രതികളെ ആവശ്യം ഉണ്ടെന്ന പോലീസ് അപേക്ഷ പത്തനംതിട്ട കോടതി അംഗീകരിച്ചു. തോമസ് ഡാനിയൽ എന്ന റോയി, ഭാര്യ പ്രഭ, മക്കളായ റിനു മറിയം തോമസ്, റീബ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് പത്തനംതിട്ട ഒന്നാം ക്ലാസ്സ് കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കും.അഭിഭാക്ഷകരെ മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടികളുടെ നിക്ഷേപക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില് റോയി എന്ന തോമസ് ഡാനിയലിനെ കോന്നി പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു . കോടികളുടെ…
Read Moreപത്തനംതിട്ട ജില്ലയില് ഇന്ന്(ആഗസ്റ്റ് 25) 93 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 14 പേര് വിദേശ രാജ്യങ്ങളില് നിന്ന് വന്നവരും 16 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരും 63 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര് 1) ദുബായില് നിന്നും എത്തിയ കുളനട സ്വദേശി (58) 2) സൗദിയില് നിന്നും എത്തിയ ഇരവിപേരൂര് സ്വദേശിനി (31). 3) സൗദിയില് നിന്നും എത്തിയ കോയിപ്രം സ്വദേശി (53). 4) അബുദാബിയില് നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (49). 5) സൗദിയില് നിന്നും എത്തിയ മണ്ണടിശാല സ്വദേശി (31). 6) ഖത്തറില് നിന്നും എത്തിയ കടമ്പനാട് സ്വദേശിനി (38). 7) ഉക്രയിനില് നിന്നും എത്തിയ ഏറത്ത് സ്വദേശിനി (21). 8) സൗദിയില് നിന്നും എത്തിയ മണ്ണടി സ്വദേശി (32). 9) അബുദാബിയില് നിന്നും എത്തിയ ഏറത്ത് സ്വദേശി (39). 10) ഷാര്ജയില് നിന്നും…
Read Moreപോപ്പുലറാകുവാന്”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില് വീഴണോ
Read Moreശബരിമല പാതയിലെ മണ്ണിടിച്ചില്; ജില്ലാ കളക്ടര് സന്ദര്ശിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം : നിലയ്ക്കല്-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില് റോഡ് ഇടിഞ്ഞുതാണ സ്ഥലം ജില്ലാ കളക്ടര് പി.ബി.നൂഹ് സന്ദര്ശിച്ചു. 60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല് പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികള് വിലയിരുത്തി. വരും ദിവസത്തില് സെസിലെ(സെന്റര് ഫോര് എര്ത്ത് സയന്സ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തും. എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചില് മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കില് അവ ഉടന് പരിഹരിക്കാനും അല്ലാത്തവയാണെങ്കില് ദീര്ഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നത്. ഇതിന്റെ റിപ്പോര്ട്ട് ഇന്ന്(ആഗസ്റ്റ് 11) സമര്പ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില് കഴിഞ്ഞദിവസംകൂടിയ യോഗത്തില് ലഭിച്ച നിര്ദ്ദേശപ്രകാരമാണ് സ്ഥലം സന്ദര്ശിച്ചതെന്നും കളക്ടര് പറഞ്ഞു. റാന്നി ഡി.എഫ്.ഒ…
Read Moreശബരിമല തീര്ത്ഥാടനം: കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് നടത്തും
കോന്നി വാര്ത്ത ഡോട്ട് കോം ; തീര്ത്ഥാടകര്ക്ക് കൊവിഡ് നെഗറ്റീവ് സര്ട്ടിഫിക്കേറ്റ് നിര്ബന്ധമാക്കുന്നതോടൊപ്പം ശബരിമല ദര്ശനം വെര്ച്വല് ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും. നവംബര് 16 ന് ആരംഭിക്കുന്ന ശബരിമല തീര്ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്ക്കായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രികടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില് ഓണ്ലൈന് വഴി ചേര്ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില് തീര്ത്ഥാടനം പൂര്ണ്ണമായ തോതില് നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. പരിമിതികള്ക്കുള്ളില് നിന്നുകൊണ്ട് തന്നെ ഈ വര്ഷത്തെ തീര്ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര് നടപടികളും സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്ന് യോഗത്തില് നിര്ദ്ദേശിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ തീര്ത്ഥാടനകാലം വലിയ വെല്ലുവിളിയാണെന്ന് യോഗത്തില് അഭിപ്രായമുയര്ന്നു. കര്ശനമായി കോവിഡ് പ്രോട്ടോക്കോള് പാലിച്ച് ഈ വര്ഷം വളരെ കുറച്ച് തീര്ത്ഥാടകരെയേ ദര്ശനത്തിന് അനുവദിക്കാനാകുകയുള്ളൂ. പോലീസ് വകുപ്പിന്റെ വെര്ച്വല് ക്യൂ സംവിധാനത്തിലൂടെ തീര്ത്ഥാടകരുടെ പ്രവേശനം നിയന്ത്രിക്കും.…
Read Moreപത്തനംതിട്ട ജില്ലയില് 73 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര് കഴിയുന്നു. ഇതില് 856 പുരുഷന്മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്പ്പെടുന്നു. കോന്നി താലൂക്കില് ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരും, മല്ലപ്പള്ളി താലൂക്കില് 11 ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 229 പേരും, തിരുവല്ല താലൂക്കിലെ 30 ക്യാമ്പുകളിലായി 258 കുടുംബങ്ങളിലെ 899 പേരും, റാന്നി താലൂക്കില് 11 ക്യാമ്പുകളായി 82 കുടുംബങ്ങളിലെ 404 പേരും കോഴഞ്ചേരി താലൂക്കില് 14 ക്യാമ്പുകളിലായി 109 കുടുംബങ്ങളിലെ 360 പേരുമാണ് കഴിയുന്നത്. അടൂര് താലൂക്കില് നിലവില് ക്യാമ്പുകള് തുറന്നിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില് ജില്ലയിലെ 161 കര്ഷകര്ക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന…
Read More