സ്‌പോര്‍ട്‌സിന്റെ കഥ പറയുന്ന ചിത്രങ്ങളുമായി ഫോട്ടോ വണ്ടി ജില്ലയില്‍ പര്യടനം നടത്തി

തിരുവല്ലയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ കെ.റ്റി. ചാക്കോ ഉദ്ഘാടനം ചെയ്തു കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂണിയന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.     കായിക കേരളത്തിന് കൈത്താങ്ങാവുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോട്ടോ വണ്ടിയുടെ പര്യടനമെന്ന് പത്തനംതിട്ടയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പത്ത് ആ നാടിന്റെ മാനവശേഷിയാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗത്തെ ഇല്ലാതാക്കാനും കായികരംഗം വഴിയൊരുക്കുന്നുണ്ട്. പഴയകാലത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് കാണാന്‍ ഫോട്ടോ വണ്ടിയിലൂടെ അവസരം ഒരുക്കിയതിലൂടെ അവര്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.     പത്തനംതിട്ടയില്‍…

Read More

നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിച്ചു; ഫോട്ടോ വണ്ടി 26 ന് ജില്ലയില്‍

  പത്തനംതിട്ട ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം കേരള ഗെയിംസിലെ ഭാഗ്യചിഹ്നമായ നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, എസ്. ഷീന, റോബിന്‍ വിളവിനാല്‍, ആര്‍. ബിജു മുഹമ്മദ് ഷാ, കെ.ബി റിജിന്‍, സുരേന്ദ്രന്‍ നായര്‍, ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്‍ സെക്രട്ടറി ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതോടൊപ്പം കേരള ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം പര്യടനം നടത്തുന്ന ഫോട്ടോ വണ്ടി26 ന് രാവിലെ 9.30ന് തിരുവല്ലയിലും, ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലും സ്വീകരിക്കും.

Read More

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാതല സ്പോര്‍ട്സ് കൗണ്‍സിലുകളെ കൂടാതെ പഞ്ചായത്ത് തലത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സിലുകളും രൂപീകരിക്കും.     1300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി കേരളസര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്. എല്ലാവരും മികച്ച രീതിയില്‍ സ്റ്റേഡിയത്തെ ഉപയോഗപ്പെടുത്തണമെന്നും  എല്ലാ തലങ്ങളിലുമുള്ള കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ ആളുകള്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്നും മന്ത്രി…

Read More

മലയാലപ്പുഴയില്‍ വെച്ച് സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

    സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന്…

Read More

റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

  konnivartha.com : റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി.   തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44 റണ്‍സ് എടുത്തു. തിരുവല്ല ഉയര്‍ത്തിയ ലക്ഷ്യം ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി അടൂര്‍ മറികടന്നു. അടൂരിന്റെ ബിനു (19 റണ്‍സ് )മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.     മത്സരഫലങ്ങള്‍: ഷട്ടില്‍ പുരുഷ സിംഗിള്‍സ് വിജയി -ജിജു തോമസ്, ഹെഡ് സര്‍വേയര്‍, റീസര്‍വെ, അടൂര്‍ റണ്ണര്‍ അപ്പ് – എം. കുഞ്ഞുമോന്‍, കളക്ടറേറ്റ്, പത്തനംതിട്ട വനിത സിംഗിള്‍സ് വിന്നര്‍- എസ്. ദീപ്തി സീനിയര്‍ ക്ലാര്‍ക്ക് കളക്ടറേറ്റ്, പത്തനംതിട്ട റണ്ണര്‍ അപ്പ്- ഷീജ ശ്രീധര്‍, താലൂക്ക് ഓഫീസ്, റാന്നി മെന്‍സ്…

Read More

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  KONNI VARTHA.COM : ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു. കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം നടക്കുന്ന റവന്യു കലോല്‍സവം അക്ഷരാര്‍ഥത്തില്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഉത്സവമാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചഗുസ്തി പരിശീലനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളാണ് നടന്നത്. 22,…

Read More

സന്തോഷ് ട്രോഫി 16 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്.  ഗ്രൂപ്പ്ഘട്ടത്തിൽ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. കോട്ടപ്പടി സ്റ്റേഡിയത്തിൽ പകൽ മാത്രമാണ് മത്സരങ്ങൾ. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9.30 നും വൈകിട്ട് 4 നും കളി നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാട് ഫൈനൽ നടക്കും.   ടൂർണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ മൂന്നു മാസം…

Read More

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും

  KONNI VARTHA.COM : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു.   മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിക്കുന്നതില്‍ ഒരു നല്ല പങ്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കായികമേഖലയില്‍ തീര്‍ത്തും സ്തംഭനം ആയിരുന്നു. അവയെല്ലാം മറികടന്നാണ് ജില്ല…

Read More

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

  konnivartha.com : പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.   ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, പി.ആര്‍. ഗിരീഷ്, ആര്‍. പ്രസന്നകുമാര്‍, സി.എന്‍. രാജേഷ്, ബിജു രാജ്, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Read More

ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു

  ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.

Read More