ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും konnivartha.com : അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തീർത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങൾ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തിൽ കൂടുതൽ ശുചിമുറികൾ തുറന്നുനൽകാൻ ചെയർമാൻ നിർദ്ദേശം നൽകി. വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. നഗരസഭാ കൗൺസിൽ അംഗങ്ങളായ അഡ്വ.റോഷൻ നായർ, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികൾ എന്നിവർ ചെയർമാനോപ്പം ഉണ്ടായിരുന്നു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം KONNIVARTHA.COM : മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്. ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ്…
Read Moreആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും
തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍ ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനുവരി 12ന് ഉച്ചക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും, സ്‌പോട്ട് ബുക്കിംഗ് മുഖേനം ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ട്. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള…
Read Moreശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി
ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്. തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. മകരവിളക്ക് – ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുളള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള ശബരിമല സന്നിധാനത്തെ ഹൈ ലെവല്‍ മീറ്റിംഗ്…
Read Moreശബരീശന് നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍
പുതുവര്‍ഷപുലരിയില്‍ ശബരീശ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ പതിമൂന്ന് കൊച്ചു നര്‍ത്തകിമാരാണ് അയ്യന് വഴിപാടായി തിരുവാതിര അവതരിപ്പിച്ചത്. ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവക്കെല്ലാം കൊച്ച് മാളികപ്പുറങ്ങള്‍ താളാത്മകമായി ചുവടുവച്ചപ്പോള്‍ സ്വാമിദര്‍ശനത്തിനായി കാത്തുനിന്ന തീര്‍ഥാടകര്‍ക്ക് വേറിട്ട അനുഭവമായി കലാവിരുന്ന് മാറി. നര്‍ത്തകിമാരായ എസ്.ആര്‍. ആര്‍ദ്ര, വി.എസ്. നിരഞ്ജന, ആര്‍.ഏകാദശി, അമേയ എസ്. കൃഷ്ണ, ജെ.എസ്. നൈനിക, ഐ.കെ. ശ്രീലക്ഷ്മി, നീലാംബരി മഹാലക്ഷ്മി, എസ്. അനന്തിക, വി.എസ്. അഹല്യ, എ.എസ്. ഭാഗ്യലക്ഷ്മി, സി.വി. അപൂര്‍വ, എന്‍.ഗൗരി കൃഷ്ണ, എസ്.എസ്. ആത്മികകൃഷ്ണ എന്നിവരാണ് തീര്‍ഥാടകര്‍ക്ക് നടന വിസ്മയമൊരുക്കിയത്. എം.വി. ദര്‍ശന അയ്യപ്പ ഭക്തിഗാനമാലപിച്ചു. ജീവകല നൃത്ത അദ്ധ്യാപിക നമിത സുധീഷാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. സന്നിധാനത്തെ വലിയനടപ്പന്തലിലെ മണ്ഡപത്തില്‍ ശനിയാഴ്ച രാവിലെയാണ് തിരുവാതിര അരങ്ങേറിയത്.…
Read Moreമകരവിളക്ക് തീര്‍ഥാടനം: ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക്
മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ ദിനത്തില്‍ തന്നെ ശബരീശ സന്നിധിയിലേക്ക് അഭൂതപൂര്‍വമായ ഭക്തജന പ്രവാഹം. വ്യാഴാഴ്ച(30) വൈകുന്നേരം നട തുറന്നിരുന്നെങ്കിലും വെള്ളിയാഴ്ച (31) പുലര്‍ച്ചെ മുതലാണ് തീര്‍ഥാടകരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചത്. ഇന്ന് (31) പുലര്‍ച്ചെ നാലിന് നട തുറന്നു. 4.30 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. കൂടുതല്‍ സമയം ദര്‍ശനത്തിനായി വരി നില്‍ക്കേണ്ട സാഹചര്യം ഭക്തര്‍ക്ക് അനുഭവപ്പെടാതെയുളള ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുളളത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയ്യനെ ഒരു നോക്കു കാണാനുളള ആഗ്രഹത്തില്‍ എത്തുന്ന ഭക്തര്‍ നിറഞ്ഞ മനസോടെ ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് കൂടുതലായി എത്തുന്നത്. പമ്പ വഴിയും പുല്‍മേട് വഴിയുമാണ് ഭക്തര്‍ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയില്‍ നിന്നും…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (31/12/2021 )
മകരവിളക്ക്: പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്. നാലാം ബാച്ചിന്റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്പി, അഞ്ച് ഡിവൈഎസ്പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്. ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പോലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു. സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ…
Read Moreശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും: കാനന പാത സഞ്ചാരയോഗ്യമാക്കി
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് (30) വൈകിട്ട് അഞ്ചിന് ശബരിമല അയ്യപ്പക്ഷേത്ര നട തുറക്കും. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറക്കുമെങ്കിലും നാളെ (31) പുലര്‍ച്ചെമുതലേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൂടെക്കരുതേണ്ടതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടിവരും. നിലയ്ക്കലും എരുമേലിയിലും സ്‌പോട്ട് ബുക്കിംഗിന് അവസരമുണ്ട്. ഒരു ഇടവേളയ്ക്കുശേഷം കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കാനന പാത സഞ്ചാരയോഗ്യമാക്കിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്.…
Read Moreഅച്ചന്‍കോവില്‍ കല്ലേലി കോന്നി വഴിയുള്ള കാനന പാത ഉണര്‍ന്നു : ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര തുടങ്ങി
അച്ചന്‍കോവില്‍ കല്ലേലി കോന്നി വഴിയുള്ള കാനന പാത ഉണര്‍ന്നു : ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ കാല്‍നട തീര്‍ഥയാത്രയ്ക്ക് അച്ചന്‍ കോവില്‍ കല്ലേലി കോന്നി കാനന പാത ഉണര്‍ന്നു .ഇന്ന് മുതല്‍ നൂറുകണക്കിന് അന്യ സംസ്ഥാന അയ്യപ്പന്മാര്‍ ഈ പരമ്പരാഗത പാത ഉപയോഗിച്ച് തുടങ്ങി . മണ്ഡല കാലത്ത് പൊതുവേ ഈ പാതയില്‍ ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര ഇല്ല . എന്നാല്‍ മകര വിളക്ക് തീര്‍ഥാടകാലത്ത് ആണ് അച്ചന്‍ കോവില്‍ കല്ലേലി കോന്നി പാത ഉണരുന്നത് . നൂറുകണക്കിന് അയ്യപ്പന്മാര്‍ ഈ പാതയിലൂടെ വെളുപ്പിനെ മുതല്‍ എത്തി തുടങ്ങി . തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ആണ് പ്രധാനമായും ഈ പാത തിരഞ്ഞെടുക്കുന്നത് . ചെങ്കോട്ട നിന്നും എത്തുന്ന അയ്യപ്പന്മാര്‍ കോട്ടവാസല്‍…
Read Moreശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍ കരിമല കാനനപാത:തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; 30 ന് സംയുക്ത പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : അയ്യപ്പ തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കല്‍ അവസാനഘട്ടത്തില്‍. 30 ന് ശബരിമല എഡിഎം അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ സംയുക്ത പരിശോധന നടത്തും. 31 മുതല്‍ പാത അയ്യപ്പ ഭക്തര്‍ക്ക് സഞ്ചാരത്തിനായി തുറന്നുകൊടുക്കും. കോവിഡ് സാഹചര്യങ്ങളാല്‍ കാനന പാതയിലൂടെയുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഇതുവഴി യാത്ര അനുവദിക്കുന്നത്. എരുമേലി മുതല്‍ സന്നിധാനംവരെ 35 കിലോ മീറ്ററാണുള്ളത്. ഇതില്‍ 25 കിലോമീറ്ററും വനത്തിനുള്ളിലൂടെയാണ്. കോഴിക്കാല്‍ കടവ് മുതല്‍ അഴുതക്കടവ് വരെയുള്ള ഏഴ് കിലോമീറ്റര്‍ റിസര്‍വും അഴുതക്കടവ് മുതല്‍ പമ്പവരെയുള്ള 18 കിലോമീറ്റര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വും ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ…
Read More