സന്നിധാനത്ത് ഭക്തി നിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങള്‍ അകമ്പടിയേകി. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനം ആയി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി
പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും, ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു konnivartha.com : മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി. മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂര യാത്രയ്ക്കുമാണ് ഇത്രയും ബസ് എത്തിച്ചത്. നിലവില്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ക്കായി 60 എ. സി. ലോ ഫ്‌ലോര്‍ ബസുകള്‍ അടക്കം 180 ബസുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനോടൊപ്പം ദീര്‍ഘദൂര – ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചിരുന്നു. ഇതിന് പുറമെയാണ് ഡിപ്പോകളില്‍ നിന്നും മറ്റ് സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നുമായി 700 ബസുകള്‍…
Read Moreഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു
ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം. ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ എതിരേറ്റു. തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍ ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി. പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, എം എല്‍ എമാരായ പ്രമോദ് നായരണന്‍, കെ യു ജിനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍,…
Read Moreശബരിമല മകരവിളക്ക് : തത്സമയ സംപ്രേക്ഷണം(14/01/2022 )
ശബരിമല മകരവിളക്ക് മഹോത്സവം : തത്സമയ സംപ്രേക്ഷണം കടപ്പാട്:DD Malayalam
Read Moreഹരിവരാസനം പുരസ്ക്കാരം ആലപ്പി രംഗനാഥ് സന്നിധാനത്ത് ഏറ്റു വാങ്ങി
ആലപ്പി രംഗനാഥ് മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ കലാകാരന്‍: മന്ത്രി കെ രാധാകൃഷ്ണന്‍ KONNIVARTHA.COM : സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. 2022 ലെ ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിമലീകരിക്കുന്നതില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയച്ചി വ്യക്തിയാണ് ആലപ്പി രംഗനാഥെന്നും ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മകരവിളക്ക് ദിവസത്തില്‍ തന്നെ ഇത്തരം മഹത്തായ ഒരു ഉപഹാരം സമ്മാനിക്കാന്‍ സാധിച്ചത് നല്ലകാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വരുംകാലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും…
Read Moreനിലക്കല്‍ – പമ്പബസ് സർവ്വീസ് നിർത്തിവച്ചു: നിലക്കലിൽ അന്യ സംസ്ഥാന അയ്യന്മാര്‍ റോഡ് ഉപരോധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം ; തിരുവാഭരണ ഘോക്ഷയാത്ര കടന്നു വരുന്നതിനാല്‍ നിലയ്ക്കല്‍ പമ്പ ബസ്സ് സര്‍വീസ് നിര്‍ത്തി . കാര്യങ്ങള്‍ അറിയാതെ അന്യ സംസ്ഥാന അയ്യപ്പന്മാര്‍ നിലയ്ക്കലില്‍ റോഡ് അല്‍പ്പ നേരം ഉപരോധിച്ചു . മകരവിളക്കിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ നില്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടര്‍ന്ന് കയറ്റിവിടുകയുള്ളൂ.
Read Moreശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ തത്സമയ സംപ്രേക്ഷണം
ഇന്ന് (14.01.2022) വൈകുന്നേരം 5 മണി മുതൽ ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ തത്സമയ സംപ്രേക്ഷണം “കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലൂടെ ലഭ്യമാണ്
Read Moreമകരവിളക്ക് ദര്‍ശനത്തിന് ശബരിമല തയാര്‍ : നടവരുമാനം 128 കോടി രൂപ കവിഞ്ഞു
അമൂല്യ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണ കിരീടം ആന്ധ്രാ നിവാസിയായ മാറം വെങ്കിട്ട സുബയ്യ അയ്യപ്പ ഭഗവാന് സമര്‍പ്പിച്ചു കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന്‍ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ. അടുത്തിടെ കൊറോണ മൂര്‍ശ്ചിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐ സി യു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്. അന്ന് നേര്‍ന്നതാണ് ഈ സ്വര്‍ണ കിരീടം. പിന്നീട് കേരളത്തിലെ ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട…
Read Moreതിരുവാഭരണ ഘോഷയാത്ര നാളെ(12) പുറപ്പെടും
KONNIVARTHA.COM : മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ ബുധനാഴ്ച(ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മ രാജയുടെ പ്രതിനിധിയായി ശങ്കര്‍ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര. ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാവിലെ 11 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവാഭരണങ്ങള്‍ കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി…
Read Moreമകരജ്യോതി: വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി- ജില്ലാ കളക്ടര്‍
konnivartha.com : മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More