konnivartha.com : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു .ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കും.ശബരിമല ക്ഷേത്രത്തിൽ അടുത്ത മണ്ഡല കാലം മുതൽ ഒരു വർഷത്തേക്ക് പുറപ്പെടാ ശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 18 ന് പുലർച്ചെ നടക്കും.പന്തളം രാജ കുടുബ അംഗങ്ങളായ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുന്നത്. വിവിധ ഘട്ട പരിശോധനകൾക്ക് ശേഷം ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമതി ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമായി…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല :പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: ജില്ലാ കളക്ടര്‍
konnivartha.com : പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. കൂടുതല്‍ തീര്‍ഥാടകരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. സമയബന്ധിതമായി വകുപ്പുകള്‍ തീരുമാനങ്ങള്‍ നടപ്പാക്കണം. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എല്ലാ ടോയ്ലറ്റ് കോംപ്ലക്സുകളും തുറന്നു പ്രവര്‍ത്തിക്കണം. പമ്പ ത്രിവേണിയില്‍ നദിയിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള ബാരിക്കേഡ് മുന്‍കൂട്ടി നിര്‍മിക്കണം. ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ വിവരങ്ങള്‍ തിരക്കു നിയന്ത്രിക്കുന്നതിനായി പോലീസിന് മുന്‍കൂട്ടി കൈമാറണം. ഇടത്താവളങ്ങളും നിലയ്ക്കലും ഉള്‍പ്പടെ 12 സ്ഥലങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് ഉണ്ടാവുക. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗിന് എട്ട് കൗണ്ടറുകള്‍ ഉണ്ടാവും. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നല്‍കും. വിരിവയ്ക്കുന്നതിന് വലിയ…
Read Moreശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി
konnivartha.com : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കുന്ന അടപ്പോടു കൂടിയതുമായ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് കിലോഗ്രാമിന് സന്നിധാനത്ത് 700 രൂപയും പമ്പയില്‍ 650 രൂപയുമാണ്. കാറ്റഗറി രണ്ടില്‍ വരുന്ന മറ്റ് എല്ലായിനം സ്റ്റീല്‍ പാത്രങ്ങള്‍ക്കും സന്നിധാനത്ത് കിലോയ്ക്ക് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്. അലൂമിനിയം കാറ്റഗറി ഒന്നില്‍ വരുന്ന അന്നാ അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 600 രൂപയും പമ്പയില്‍ 550 രൂപയും കാറ്റഗറി രണ്ടില്‍ വരുന്ന മറ്റുള്ള അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്. പിച്ചളയ്ക്ക് കിലോയ്ക്ക് സന്നിധാനത്ത് 1000…
Read Moreശബരിമല വിശേഷങ്ങള്‍ ( 10/10/2022)
ശബരിമല; വിദഗ്ദ്ധ സമിതി രൂപീകരിച്ചു konnivartha.com : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഇവാക്യുവേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം; യോഗം ചേരും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുളള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് (12.10.2022) 12ന് 3.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അഭിമുഖം 15ലേക്ക് മാറ്റി ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി (11.10.2022)ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം 15ലേക്ക് മാറ്റിവച്ചു. ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും 2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍…
Read Moreശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
konnivartha.com : ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പത്തനംതിട്ട ജില്ലയിലെ മന്ത്രി, എംപി, എംഎല്‍എമാര്‍ തുടങ്ങി ജനപ്രതിനിധികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
Read Moreശബരിമല തീര്‍ഥാടനം: ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കും
konnivartha.com : ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്‌കരിക്കുന്നതിനും ശുപാര്‍ശ നല്‍കും. യാത്രാ പടി ഇനത്തില്‍ 850 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് നേരിട്ടു വാങ്ങും. യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍…
Read Moreറാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം നടന്നു
konnivartha.com : റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം ഐരൂർ ഞാനാനന്ദാശ്രമത്തിലെ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. റാന്നി അയ്യപ്പ മഹാ സത്രം വൻ വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവൻ ആചാര വര്യൻമാരും പ്രതിജ്ഞാബന്ധരാണെന്ന് ഇവർ അറിയിച്ചു. ചിങ്ങോലി ശിവപ്രഭാരെ സിദ്ധാശ്രമം മഠാധിപതി രമാദേവി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. വൃശ്ചികം 1 മുതൽ റാന്നി വൈക്കം കുത്തു കല്ലുങ്കൽ പടി ആൽത്തറക്ക് സമീപമുള്ള വയലിലാണ് അയ്യപ്പ മഹാ സത്രം നടക്കുന്നത്. സത്രം 41 ദിവസം നീണ്ടു നിൽക്കും. അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘമാണ് രൂപീകരിച്ചത്. വിവിധ മേഘലകളിലായി 501 പേരടങ്ങുന്ന പ്രാഥമിക കമ്മിറ്റികൾ രൂപീകരിച്ചു. റാന്നി എം എൽ എ പ്രമോദ് നാരായണനാണ് അയ്യപ്പ സത്ര കമ്മിറ്റിയുടെ ചെയർമാൻ. പ്രസാദ് കുഴിക്കാല പ്രസിഡൻഡും, എസ് അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി…
Read Moreകന്നിമാസ പൂജ: ശബരിമല ക്ഷേത്ര നട നാളെ(16.09.2022) തുറക്കും
konnivartha.com : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ (16.09.2022) വൈകുന്നേരം അഞ്ചിന് തുറക്കും. 16.09.2022 മുതല്‍ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി ഒന്നായ 17 ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതല്‍ 21 വരെ ഉണ്ടായിരിക്കും. 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കല്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
Read Moreഅയ്യപ്പന് വഴിപാടായി 107 പവന്‍റെ സ്വര്‍ണ മാല
konnivartha.com : ശബരിമലയില്‍ അയ്യപ്പ സ്വാമിക്ക് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണമാല സമര്‍പ്പിച്ച് ഭക്തന്‍ .ലെയർ ഡിസൈനിലുളള മാല തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്. വിദേശത്ത് ബിസിസുളള കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. മാല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിക്കണ്ട ശേഷം ഭക്തന്‍ മലയിറങ്ങി. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്ന സ്വര്‍ണ മാലയാണ് ഇദ്ദേഹം കാണിക്കയായി സമര്‍പ്പിച്ചത്.
Read Moreനിറപുത്തരി പൂജകൾക്കായി പുലർച്ചെ 4 മണിക്ക് ശബരിമല ക്ഷേത്ര നട തുറന്നു
നിറപുത്തരി പൂജകൾക്കായി പുലർച്ചെ 4 മണിക്ക് ശബരിമല ക്ഷേത്ര നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും.
Read More