konnivartha.com : ശബരിമല തീര്‍ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനു ശേഷം എത്തുന്ന മണ്ഡല കാലമായതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും ഈ സമയത്ത് പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കണം. തീര്‍ഥാടകര്‍ സ്‌നാനം ചെയ്യാന്‍ ഇറങ്ങുന്ന കടവുകളില്‍ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. നവംബര്‍ അഞ്ചിനകം കടവുകളിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം വേണ്ട സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. തീര്‍ഥാടന കാലം തുടങ്ങുന്ന സമയത്ത് വനിതകള്‍ ഉള്‍പ്പെടെ 3000 പോലീസുകാരുടെ സേവനം ലഭ്യമാകുമെന്നും വടശേരിക്കര, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല തീര്‍ഥാടനം: ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപകരണങ്ങളായ എക്‌സ്‌റേ ബാഗേജ് സ്‌കാനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10ന് വൈകുന്നേരം ആറ് വരെ. കൂടുതല്‍ വിവരത്തിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 630.
Read Moreപമ്പാതീരവും പരിസരവും ശുചീകരിച്ചു
ശബരിമല തീര്‍ഥാടനം: യോഗം നവംബര്‍ മൂന്നിന് ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പമ്പാതീരവും പരിസരവും ശുചീകരിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയുടെ തീരവും പരിസരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി പമ്പയുടെ തീരത്ത് കൂടികിടന്ന പഴയതുണികള്‍ തീരത്ത് നിന്ന് പൂര്‍ണമായും നീക്കം ചെയ്തു. നദിയില്‍ ഭക്തര്‍ നിക്ഷേപിച്ചിരുന്ന തുണികള്‍, മറ്റ് പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വാരിയെടുത്ത് നദിയെ മാലിന്യ മുക്തമാക്കി ശുചീകരണ യജ്ഞം നടത്തി. ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശാന്തകുമാര്‍, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍…
Read Moreപുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
konnivartha.com : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍ – നിയമനം ഏഴ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി.നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ(എഎച്ച്എ), എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. നേഴ്‌സിംഗ് ഓഫീസര്‍- നിയമനം 64. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍…
Read Moreദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി
ജില്ലയിലെ ദുരന്ത സാധ്യത പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനും തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘം പത്തനംതിട്ടയിലെത്തി. ജില്ലാ കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുമായും ദുരന്തനിവാരണ അതോറിറ്റി ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ടീം കമാന്‍ഡറായ എസ്.ഐ കപിലാണ് സംഘത്തെ നയിക്കുന്നത്. ഏഴു മലയാളികളും നാല് ആന്ധ്രാ സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളും കര്‍ണാടക ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. സംഘം അടുത്ത മാസം ഏഴു വരെ ജില്ലയില്‍ ഉണ്ടാവും. കളക്ടറേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് ഷാഹിര്‍ ഖാന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവരും പങ്കെടുത്തു. ഇന്ന് (27) പത്തനംതിട്ട…
Read Moreശബരിമല അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ലാ കലക്ടര്‍
വില വിവര പട്ടിക സമര്‍പ്പിക്കണം ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കന്നുകാലികളെ മേയാന്‍ വിടരുത് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് അപകട സാധ്യത കണക്കിലെടുത്ത് വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അനധികൃത വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചു ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെയുളള പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, സന്നിധാനം, പമ്പ…
Read Moreഅയ്യപ്പ മഹാ സത്രം: മണികണ്ഠന്മാർ ദർശനം നടത്തി
Konnivartha. Com :റാന്നിയിൽ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിനു മുന്നോടിയായി മണികണ്ഠന്മാരുൾപ്പെടുന്ന സംഘം ശബരിമലയിൽ ദർശനം നടത്തി. 50 പേരുള്ള ഭക്ത സംഘത്തിൽ ഏറെയും കുട്ടികളായ മണികണ്ഠ സ്വാമിമാരായിരുന്നു. ഇവർക്ക് നേരത്തെ വടശേരിക്കര ചെറുകാവ് ക്ഷേത്ര സന്നിധിയിൽ പൂജിച്ച വ്രതമാല പ്രശസ്ത സിനിമാ താരവും മുൻ രാജ്യ സഭാഅംഗവുമായ സുരേഷ് ഗോപി അണിയിച്ചിരുന്നു. ഇതോടെ നോയമ്പ് ആരംഭിച്ച കുട്ടികളാണ് ദീപാവലി ദിവസം അയ്യപ്പനെ കണ്ടു തൊഴുതത്. കഴിഞ്ഞ ദിവസം രാവിലെ തിരുവാഭരണ പാതയിലുള്ള റാന്നി വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നാണ് കേട്ട് നിറച്ചത്. തൊട്ടടുത്തുള്ള തിരുവാഭരണ പാതയിൽ നേർച്ചകാഴ്ച്ചാദികളർപ്പിച്ച് മലചവിട്ടുകയായിരുന്നു. കെ എസ് ആർ ടി സി യുടെ പ്രത്യേകം ബുക്ക് ചെയ്ത് അലങ്കരിച്ച ബസ്സിലാണ് അയ്യപ്പന്മാർ യാത്ര ചെയ്തത്. ഭക്ത സംഘം ശബരിമലയിൽ…
Read Moreശബരിമല റോഡുകള്‍ തീര്‍ഥാടനത്തിനു മുന്‍പ് തന്നെ നവീകരിക്കാന്‍ സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ തീര്‍ഥാടനത്തിന് മുന്‍പ് തന്നെ നവീകരണം നടത്താന്‍ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി – ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ നിശ്ചയിച്ചതിന്റെ ഭാഗമായി ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് വിവിധ ജില്ലകളിലെ റോഡുകള്‍ പരിശോധിച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ 28 കോടി രൂപ വിനിയോഗിച്ചാണ് ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബിഎം, ബിസിയിലാണ് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കാനാകുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം റോഡുകള്‍ ബിഎം, ബിസി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു. റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത്…
Read Moreശബരിമല : തീര്‍ത്ഥാടന കാലം സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
konnivartha.com : സുരക്ഷിതമായ തീര്‍ഥാടന പാതയൊരുക്കുന്നതിന് ഈ വര്‍ഷവും സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ പാത സേഫ് സോണ്‍ നിരീക്ഷണത്തില്‍ ആയിരിക്കും. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ്കണ്‍ട്രോള്‍ റൂമും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. അപകടകള്‍ ഒഴിവാക്കുന്നതിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, മറ്റ് സേവനങ്ങള്‍ക്കുമായി പട്രോളിംഗ് ടീമുകള്‍ ശബരീ പാതയില്‍ ഉണ്ടാകും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആംബുലന്‍സ്, ക്രയിന്‍, റിക്കവറി സംവിധാനങ്ങളോടുകൂടിയ ക്യുക്ക് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും. അപകടത്തില്‍പ്പെട്ടതോ, തകരാറിലായതോ ആയ വാഹനങ്ങള്‍ക്ക് അടിയന്തിര സാങ്കേതിക സഹായം നല്‍കുന്നതിനായി വിവിധ വാഹന നിര്‍മാതാക്കളുടേയയും, ഡീലര്‍മാരുടേയും സേവനം ലഭ്യമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ദൂര-ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇരുത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍…
Read Moreശബരിമല തീർഥാടനം: നവംബർ 10നകം സൗകര്യങ്ങൾ സജ്ജമാകും
ശബരിമല തീർഥാടനം: നവംബർ 10നകം സൗകര്യങ്ങൾ സജ്ജമാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു konnivartha.com : ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാൻ…
Read More