konnivartha.com; Meesho Limited (the “Company”) proposes to open the initial public offering (“Offer”) of its equity shares of face value ₹1 each (“Equity Shares”) on Wednesday, December 3, 2025. The Anchor Investor Bidding Date is one Working Day prior to Bid/Offer Opening Date, being Tuesday, December 2, 2025. The Bid/Offer Closing Date is Friday, December 5, 2025. The Price Band of the Offer has been fixed from ₹105 per Equity Share of face value ₹1 each to ₹111 per Equity Share of face value of ₹1 each. Bids can…
Read Moreവിഭാഗം: News Diary
തീര്ത്ഥാടക ചൂഷണം തടയാന് സ്ക്വാഡ് പരിശോധന ശക്തം;13,000 രൂപ പിഴയീടാക്കി
ശബരിമലയിലും പമ്പയിലുമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളിൽ തീര്ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി പ്രത്യേക സ്ക്വാഡുകള് പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിന് ഇതുവരെയായി 13,000 രൂപ പിഴയായി ഈടാക്കി. വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉൽപ്പന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന. അധിക വില ഈടാക്കിയും തൂക്കത്തില് കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം,…
Read Moreകൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59)അന്തരിച്ചു
konnivartha.com; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി വിശ്രമത്തിലായിരുന്നു .സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 2021-ല് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി.അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്ത്താവ് കാനത്തില് അബ്ദുറഹ്മാന്, മക്കള് അയ്റീജ് റഹ്മാന്, അനൂജ
Read Moreഅയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്
konnivartha.com; അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ജോലിയും കുടുംബ ജീവിതവും പ്രായവും കലാ മോഹങ്ങൾക്ക് വിലങ്ങിടാതെ ഇത് രണ്ടാം തവണയാണ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്. “നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.
Read Moreശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ
മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ ഈ തീര്ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 29 വൈകിട്ട് ഏഴ് മണി വരെ ദര്ശനം നടത്തിയത്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 61,190 പേർ മല കയറി. സുഖദര്ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്ത്ഥാടകര് അയ്യപ്പ സവിധം വിട്ടിറങ്ങുന്നത്. പമ്പയില് നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല് അധികനേരം കാത്തുനില്ക്കാതെ തന്നെ എല്ലാ ഭക്തര്ക്കും ദര്ശനം ഉറപ്പാക്കാന് കഴിയുന്നുണ്ട്.
Read Moreശബരിമല: നാളത്തെ ചടങ്ങുകൾ (30.11.2025)
രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് : പ്രത്യേക അറിയിപ്പുകള് ( 29/11/2025 )
വാഹനപ്രചാരണം : മോട്ടോര്വാഹന നിയമം പാലിക്കണം പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള് മോട്ടോര്വാഹനചട്ടങ്ങള് പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് എ. ഷാജഹാന് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്ഥിക്ക് ഇരുചക്ര വാഹനമുള്പ്പെടെ ഉപയോഗിക്കാം. എന്നാല് വാഹനപ്രചാരണ ചെലവ് സ്ഥാനാര്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില് വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്കൂര് അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്ക്കുള്ള വാഹനങ്ങളില് പ്രചാരണം പാടില്ല. വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്മിറ്റ് നല്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെര്മിറ്റ്, ഡ്രൈവറുടെ ലൈസന്സ്, ടാക്സ് അടച്ചതിന്റെ രേഖ, ഇന്ഷുറന്സ്, പുക പരിശോധനാ സര്ട്ടിഫിക്കറ്റ് എന്നിവയുടെ പകര്പ്പുകള് സഹിതമാണ് പെര്മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്കേണ്ടത്. വരണാധികാരി നല്കുന്ന ഒറിജിനല് പെര്മിറ്റ് വാഹനത്തിന്റെ മുന്വശത്ത് കാണത്തക്ക വിധം പ്രദര്ശിപ്പിക്കുകയും വേണം. പെര്മിറ്റില് വാഹനത്തിന്റെ നമ്പര്, സ്ഥാനാര്ത്ഥിയുടെ…
Read Moreവില്ലേജ് ഓഫീസുകള് ഞായര് (നവംബര് 30) തുറന്നു പ്രവര്ത്തിക്കും
konnivartha.com; തീവ്ര വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന് ഫോം ശേഖരണത്തിന് പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര് 30 (ഞായര്) രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്ത്തിക്കും. വോട്ടര്മാര് പൂരിപ്പിച്ച എന്യുമറേഷന് ഫോം കളക്ഷന് സെന്ററായ വില്ലേജ് ഓഫിസില് എത്തിക്കണം. ഫോം പൂരിപ്പിച്ച് നല്കാത്തവരുടെ പേര് കരട് വോട്ടര്പട്ടികയില് ഉള്പ്പെടുത്തില്ലെന്നും ജില്ല കലക്ടര് അറിയിച്ചു. നവംബര് 30 ന് ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര് പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കലക്ടര് നിര്ദേശിച്ചു.
Read Moreതദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് വിതരണം ആരംഭിച്ചു
konnivartha.com; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് കലക്ടറേറ്റിലെ ഇലക്ഷന് വെയര്ഹൗസ് സ്ട്രോങ് റൂമില് നിര്വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന് ജില്ലാ കലക്ടറില് നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന് പ്രശാന്ത് കുമാര് ഏറ്റുവാങ്ങി.പത്തനംതിട്ട, തിരുവല്ല, അടൂര്, പന്തളം നഗരസഭകളിലെ 200 കണ്ട്രോള് യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്ട്രോള് യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര് 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര് ബ്ലോക്കിലെയും ഡിസംബര് ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന് വിതരണം ചെയ്യും. ഡിസംബര് മൂന്ന് മുതല് കാന്ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന്…
Read Moreപൊന്തന്പുഴ മുതല് വലിയകാവ് വരെ ഗതാഗത നിയന്ത്രണം
konnivartha.com; റാന്നി -വലിയകാവ് റോഡില് നിര്മാണ പ്രവൃത്തി നടക്കുന്നതിനാല് പൊന്തന്പുഴ മുതല് വലിയകാവ് റോഡിലൂടെയുളള വാഹനഗതാഗതത്തിന് ഡിസംബര് ഒന്നുമുതല് മൂന്നുവരെ നിയന്ത്രണം ഏര്പ്പെടുത്തി. വലിയകാവ് റോഡില് നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി വാഹനങ്ങള് പോകണം.
Read More