നാളെ സ്കൂള്‍ വാഹനം ഉണ്ടായിരിക്കില്ല എന്ന് മിക്ക സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി konnivartha.com: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എ ബി വി പി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത് എന്ന് എ ബി വി പി . ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എ ബി വി പി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണത്തില്‍ എ ബി വി പി പ്രതിക്ഷേധിച്ചു. 50 ഓളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ് എന്നാണ് എ ബി വി പി ആരോപണം .…
Read Moreവിഭാഗം: News Diary
കോന്നി തണ്ണിത്തോട് റോഡിലേക്ക് കുതിച്ചെത്തി കടുവ: വനത്തിലേക്ക് കയറിപ്പോയി
konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ചു . വനംവകുപ്പ് ഈ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി . വന മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് പുലിയും കാട്ടാനയും കടുവയുമടങ്ങുന്ന വന്യ മൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതയാണ് . രാത്രികാല പട്രോളിങ്ങിനു പോയ പോലീസുകാരാണ് വനഭാഗത്തെ റോഡിൽ കടുവയെ കണ്ടത് എന്ന് വനപാലകരെ അറിയിച്ചത് . കോന്നി എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിന് പോയ പോലീസ് പാര്‍ട്ടിയാണ് കടുവയെ കണ്ടത് എന്ന് പറയുന്നു . കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു എന്നാണ് പോലീസ് വനം വകുപ്പില്‍ അറിയിച്ചത് . റാന്നി കോന്നി വനം ഡിവിഷന്‍റെ ഭാഗത്ത് കടുവയുടെ സ്ഥിരം…
Read Moreപ്രധാന വാര്‍ത്തകള്‍ ( 22/06/2025 )
◾ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ◾ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ജാനകി എന്ന പേര് സിനിമയില്‍ നിന്നും മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾ ഇനി മുതല്‍ എട്ടാം ക്ലാസ്സില്‍ മാത്രമല്ല അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വി…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്
നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ പൂർണമായും സുതാര്യമായി നടക്കും. മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകൾ, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവിൽ EVM-കൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ സെൻട്രൽ ആംഡ് പോലീസ്…
Read Moreസ്‌കൂൾ പരിസരങ്ങളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന
7 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ 18, 19 തീയതികളിൽ സംസ്ഥാന വ്യാപകമായി സ്‌കൂൾ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 98 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 428 സർവൈലൻസ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും പരിശോധനകൾക്കായി ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതള…
Read Moreഅന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് സമാപനമായി
konnivartha.com: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സംയോജിത ബോധവൽക്കരണ പരിപാടിക്ക് സമാപനമായി. സമാപന സമ്മേളനത്തിൽ സിനിമാ സംവിധായകനും, മാധ്യമപ്രവർത്തകനുമായ കെ ബി വേണു മുഖ്യാതിഥിയായി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിൽ വ്യായാമത്തിന് മുഖ്യ പങ്കാണ് ഉള്ളതെന്നും ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് യോഗ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഐ സി ഡി എസ് അർബൻ 1 സിഡിപിഒ ഇന്ദു വി എസ് ആശംസകൾ അർപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ജൂണി ജേക്കബ് സ്വാഗതവും, സി ബി സി എക്സിബിഷൻ അസിസ്റ്റന്റ് ആര്യ…
Read Moreഅഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആദരവ് നല്‍കി
konnivartha.com: കോന്നി മണ്ഡലത്തിലെ SSLC,+2 പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആദരവ് കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.അഭി. സക്കറിയാസ് മാർ അപ്രേം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കോന്നിയിൽ നിന്നുള്ള സിവിൽ സർവീസ് ജേതാവ് സ്വാതി. എസ് മുഖ്യാതിഥിയായി പങ്കെടുത്തു.മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ ആദരവ് ഏറ്റുവാങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോന്നി സ്വദേശി എസ്. സ്വാതിക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. മണ്ഡലത്തിൽ നിന്നും വിവിധ സർവകലാശാലകൾ പരീക്ഷകളിൽ പങ്കെടുത്ത് റാങ്ക് നേടിയവർ, അഖിലേന്ത്യാ മെഡിക്കൽ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/06/2025 )
യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം: ജില്ലാ കലക്ടര്‍ യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിചേര്‍ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു.…
Read Moreപാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിയ്ക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുളനട കുടുംബശ്രീ പ്രീമിയം കഫേയില്‍ ക്ഷീര വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ആദില, ഫാം ലൈവ്‌ലി ഫുഡ് ജില്ലാ മാനേജര്‍ സുഹാന ബീഗം, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. സുസ്മിത എന്നിവര്‍ പങ്കെടുത്തു.
Read Moreആരോഗ്യം ആനന്ദം 2.0:ജില്ലാതല മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ കാമ്പയിന്‍ ജില്ലാതല മെഗാ സ്‌ക്രീനിംഗ് പെരുനാട് അട്ടത്തോട് പടിഞ്ഞാറ് ട്രൈബല്‍ കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ഊരുമൂപ്പന്‍ വി കെ നാരായണന്‍ മുഖ്യാതിഥിയായി. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനീഷ് കെ. സോമന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വെച്ചുച്ചിറ, റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വദനാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയുടെ സ്‌ക്രീനിങ് നടത്തി. ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്‌ക്രീനിങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത തൊഴിലിടങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് മെഗാ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുമെന്ന് ഡി…
Read More