റിസോഴ്‌സ് പേഴ്‌സൺ ഒഴിവിൽ അപേക്ഷിക്കാം

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആർസി. പദ്ധതിയുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷിക്കാം. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.wcd.kerala.gov.in ൽ ലഭ്യമാണ്.

Read More

ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് വിദ്യാഭ്യാസ യോഗ്യത. അംഗീകൃത നെറ്റ്‌വർക്കിങ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ വേണം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലും മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ ഫുൾ ബയോഡേറ്റാ സഹിതം മേയ് 15ന് മുൻപ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ സമർപ്പിക്കണം. തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പി [email protected] എന്ന ഇ-മെയിലിൽ കൂടി അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: keralapareekshabhavan.in.

Read More

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിരഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈമാസം ഏഴിന് രാവിലെ 11 ന് അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0468 2322762

Read More

വിമുക്തഭടന്മാർക്ക് തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കൊച്ചി ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ കോ റീട്ടെയിൽ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കിൽ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6 ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484- 2774057 എന്ന നമ്പറിൽ ബന്ധപ്പെടുക.

Read More

കൊവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

  പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ആരോ​ഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്മാ ​ഗാന്ധി, കേരളാ സർവകലാശാലകൾ പരീക്ഷ മാറ്റിവച്ചു.

Read More

വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍

പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20, 21, 22, 26, 27 തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

കോ-ഓര്‍ഡിനേറ്ററുടെ ജോലി ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ മേയ് അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0468-2220141 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Read More

60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം

  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി-മെഡിക്കൽ വിദ്യാഭ്യാസം. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്‌സ്-കോളേജ് വിദ്യാഭ്യാസം. സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ-ആരോഗ്യം. സയന്റിഫിക് ഓഫീസർ-ആയുർവേദ മെഡിക്കൽ ഓഫീസർ. ഓർഗനൈസർ ഫോർ സ്പോർട്‌സ് ഇൻ സ്കൂൾസ്-പൊതുവിദ്യാഭ്യാസം. ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I-പൊതുമരാമത്ത് വകുപ്പ്. ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I/ഓവർസിയർ (സിവിൽ)-കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്. പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.…

Read More

ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് മുഖേന ഏപ്രിൽ 25നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി.27/6(2), വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം

Read More

ഇന്‍റര്‍വ്യു മാറ്റിവച്ചു

  മാര്‍ച്ച് 24 നു നടത്താനിരുന്ന ഡിസ്ട്രിക് ടെക്‌നോളജി മാനേജര്‍(കൃഷി/മൃഗസംരക്ഷണം) മാരുടെ ഇന്‍റര്‍വ്യു പത്തനംതിട്ട ആത്മ ഗവേര്‍ണിംഗ് ബോര്‍ഡ് തീരുമാനപ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Read More