പത്തനംതിട്ടയില്‍ സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓമല്ലൂര്‍ പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ കം അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതന ജോലിക്കാതെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 19 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350237

Read More

ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍

ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് – 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണം.

Read More

മലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

മലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം 18 ന് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.www.konnivartha.com

Read More

പത്തനംതിട്ട ജില്ലയില്‍ സ്റ്റാഫ് നേഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട പ്രായപരിധി 40 വയസ് വരെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്. വേതനം 17000 രൂപ. താല്പര്യമുള്ളവര്‍ അപേക്ഷകള്‍  [email protected],    [email protected] എന്നീ മെയില്‍ ഐഡികളില്‍ സമര്‍പ്പിക്കണം. മുന്‍ പരസ്യ പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ മേല്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒരിക്കല്‍ കൂടി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 14 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04735 252029.

Read More

പത്തനംതിട്ട ജില്ലയില്‍ നഴ്സ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ് പാസായ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് പാസായവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പാസായവരെയും പരിഗണിക്കും. അപേക്ഷ  [email protected][email protected] എന്നീ മെയില്‍ ഐഡി വഴി സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13ന് വൈകിട്ട് അഞ്ചു വരെ.

Read More

ലീഗൽ കൗൺസിലർ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. അപേക്ഷകൾ [email protected] ലേക്കും അയയ്ക്കാം.

Read More

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.…

Read More

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 350 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക്…

Read More

ഹോമിയോപ്പതി അസോസിയേറ്റ് പ്രൊഫസർ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ ഒഴിവുള്ള അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. തിരുവനന്തപുരം/ കോഴിക്കോട്-ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടാവണം. അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ കാലയളവിലുള്ള റഗുലർ എം.ഡി (ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാലുവർഷത്തെ അധ്യാപന പരിചയവും ആണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഉണ്ടാവണം. അല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ഇത് നേടിയിരിക്കണം. പ്രായം 01-01-2021 ൽ 40 വയസ്സിനു മുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ…

Read More

ഹൗസ് മദർ തസ്തികയിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Read More