പത്തനംതിട്ട നഗരസഭ തൊഴിലുറപ്പ് ഓവര്‍സീയര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യുവാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഈ മാസം 14ന് രാവിലെ 11ന് ബന്ധപ്പെട്ട അസല്‍ രേഖകള്‍ സഹിതം പത്തനംതിട്ട നഗരസഭ ഓഫീസില്‍ ഹാജരാകണം. കുറഞ്ഞ യോഗ്യത ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ. ഫോണ്‍: 0468 2222249

Read More

വിവിധ ജില്ലകളില്‍ അധ്യാപക ഒഴിവ്

വിവിധ ജില്ലകളില്‍ അധ്യാപക ഒഴിവ് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കാസര്‍ഗോഡ് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇമെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍: 04998272670. തിരുവനന്തപുരത്ത് ഗസ്റ്റ് ലക്ചറര്‍ ഒഴിവ് തിരുവനന്തപുരം മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കൊമേഴ്‌സ് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍/ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍…

Read More

ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ നിയമനം

  തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് കോളേജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം. ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 14ന് രാവിലെ 11ന് മുമ്പ് മുൻകൂറായി പ്രിൻസിപ്പലിനെ അറിയിക്കണം. അപ്ലൈഡ് ആർട്ട് ലക്ചറർക്ക് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്)ന് 50 ശതമാനത്തിന് മുകളിൽ മാർക്കാണ് വിദ്യാഭ്യാസ യോഗ്യത. ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർക്ക് എം.വി.എ/എം.എഫ്.എ ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) യോഗ്യതയും പെയിന്റിംഗ് ലക്ചറർക്ക് ബി.എഫ്.എ/എം.എഫ്.എ പെയിന്റിംഗ്…

Read More

സി.ഡിറ്റില്‍ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു

സി.ഡിറ്റില്‍ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.

Read More

ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ നിയമനം

  നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.

Read More

പത്തനംതിട്ട ജില്ലയില്‍ ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്‍റ് ;അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവുളള ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും, ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളിലുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 2021 മേയ് ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയത്, ഫോട്ടോ, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ പി.ഡി.എഫ് രൂപത്തിലാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്‍മുള വിലാസത്തിലും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍…

Read More

കോട്ടയം ജില്ലയില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും [email protected] എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.

Read More

പത്തനംതിട്ടയില്‍ ഇസിജി ടെക്‌നിഷ്യന്‍ നിയമനം: അഭിമുഖം 24ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്‌നിഷ്യന്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നു. വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യന്‍ കോഴ്‌സ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 24 ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് അഭിമുഖം നടത്തും.

Read More

പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം മെയ് 22ന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം മെയ് 22ന് കോന്നി വാര്‍ത്ത ഡോട്ട് കോം : റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 22ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം അന്നേദിവസം 11.30 ന് നടക്കും.

Read More