കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അപേക്ഷകര്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2324337
Read Moreവിഭാഗം: konni vartha Job Portal
ഫാമിലി കൗൺസിലർ ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള പരിചയസമ്പന്നരായ യുവതികൾക്ക് അപേക്ഷിക്കാം. ജൂൺ 19 നകം അപേക്ഷകൾ ലഭിക്കണം. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഇ-മെയിൽ: [email protected] ഫോൺ: 0471 2340126.
Read Moreറാന്നി പെരുന്നാട്ടില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735 240230. ഇ-മെയില്‍ [email protected]
Read Moreവള്ളിക്കോട് സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. യോഗ്യത സ്റ്റാഫ് നഴ്‌സ്: (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി യോഗ്യത: (എട്ടാം ക്ലാസ് ജയം)ഉയര്‍ന്ന പ്രായപരിധി 45 വയസ്. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഈ മാസം 16 നുള്ളില്‍ സമര്‍പ്പിക്കണം ഫോണ്‍ -9496042679.
Read Moreതോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം
തോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം തസ്തിക: ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ്, വാച്ച് മാന്‍,ഗാര്‍ഡനര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ : ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1) ബി.കോം (പ്രായം 21-35), വാച്ച് മാന്‍ (3) എക്സ് സര്‍വ്വീസ് മാന്‍ (35- 62), ഗാര്‍ഡനര്‍ (1) എതെങ്കിലും അംഗീകൃത യൂണിവേഴ്സ്റ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തില്‍ കുറയാത്ത ഗാര്‍ഡനിംഗ് കേഴ്സ് സര്‍ട്ടിഫിക്കറ്റ് (18-35). ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫിന്റെ ദിവസവേതന നിരക്ക് 755 രൂപയും വാച്ച്മാന്‍, ഗാര്‍ഡനര്‍ തസ്തികകളില്‍ 675 രൂപയുമാണ്. അപേക്ഷ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 19…
Read Moreപത്തനംതിട്ട ജില്ലയില്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 14ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 14ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മൃഗസംരക്ഷണ…
Read Moreശബ്ദത്തിലൂടെ ഒരാളെ ആകര്‍ഷിക്കാന്‍ കഴിവ് ഉണ്ടെങ്കില്‍ അപേക്ഷിക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ നിന്നും സംപ്രേക്ഷണം ആരംഭിക്കുന്ന ഓണ്‍ലൈന്‍ എഫ് എം റേഡിയോയിലേക്ക് ആര്‍ ജെകളെ (റേഡിയോ ജോക്കി ) ആവശ്യമുണ്ട് . തരുന്ന വിഷയത്തെക്കുറിച്ച് നിശ്ചിതസമയത്തിനുള്ളില്‍ കേള്‍വിക്കാരെ രസിപ്പിക്കാന്‍ ഉള്ള കഴിവ് ഉണ്ടെങ്കില്‍ സ്വാഗതം . ശബ്ദത്തിലൂടെ ഒരാളെ ആകര്‍ഷിക്കാന്‍ കഴിവ് ഉണ്ടെങ്കില്‍ “കോന്നി “എന്ന നമ്മുടെ നാടിനെ പറ്റി 4 മിനിറ്റില്‍ കുറയാത്ത ആകര്‍ഷകമായ വാചക കസര്‍ത്ത് നടത്താം : നിങ്ങളെ കാത്തിരിക്കുന്നത് പുതിയൊരു തുടക്കം . സ്വാഗതം മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത ശബ്ദവും സി വിയും അയക്കേണ്ട വാട്സ് ആപ്പ് നമ്പര്‍ : 8281888276, +91 6238 582 569(വാട്സ് ആപ്പ് ) ( konnivartha.com ) konnivartha.com post box no : 26 : pin : 689691 email :…
Read Moreഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ ജോലി ഒഴിവുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി, പത്തനംതിട്ട, മാവേലിക്കര ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ പ്യൂണ്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. പ്യൂണ്‍ (റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി, പത്തനംതിട്ട, മാവേലിക്കര ക്ലിനിക്കുകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത:- ഇഎസ്എം (എക്‌സ് ഹവീല്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെ )സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍) വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജനില്‍ നിന്നുള്ള ഓഫീസ് സീലോടുകൂടിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. റാന്നി, പത്തനംതിട്ട പോളി ക്ലിനിക്കുകളില്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മാവേലിക്കരയില്‍ ആലപ്പുഴ ജില്ലകാര്‍ മാത്രവും.പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700. ഡെന്റല്‍ ഹൈജിനിസ്റ്റ് (റെജിമെന്റല്‍ സ്റ്റാഫ് ) ഒരു ഒഴിവ് റാന്നി പോളിക്ലിനിക്കില്‍ മാത്രമാണുള്ളത്. യോഗ്യത:- ഇഎസ്എം…
Read Moreജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, പ്രോഗ്രാം മാനേജര്‍ ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്ര വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 14 ന് പകല്‍ മൂന്നിനകം തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും www.llfemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.
Read Moreonline fm Radio Jockey Jobs in Kerala
online fm Radio Jockey Jobs in Kerala Voice Over Artist – RJ/Sound Artist/Anchor Job description Must be Excellent Voice for Voice Overs Clean voice & diction. Reading & speaking skills in Malayalam , English ,Hindi. Required Candidate profile Creating Great Quality Voice Overs from Our Office Every Day. Secondary Research On the Given Articles Audio Editing/MIXING (if Required) -RJ/Anchors Can also Apply ==WORK FROM HOME DUE TO COVID [email protected] Perks and benefits Food + Accommodation Day shift Retirement RoleNews Anchor/TV Presenter Industry TypeTV / Radio Functional AreaTV, Films, Production, Broadcasting…
Read More