കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഈ മാസം 24 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍:0468 2276224.
Read Moreവിഭാഗം: konni vartha Job Portal
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. 03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ട എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 31 വരെ പുതുക്കാനാവും. എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല. eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ റജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധനയ്ക്ക് ഹാജരാകാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ…
Read Moreപി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട
പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.
Read Moreവിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം
വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം konnivartha.com :വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാർക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ. ക്ലാർക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 30നു മുൻപ് appln…@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈൻ അഭിമുഖമായതിനാൽ ഉദ്യോഗാർഥിയുടെ സജീവമായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പരും അപേക്ഷയ്‌ക്കൊപ്പം നിർബന്ധമാണെന്ന് ഫിഷറീസ് വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Read Moreപാർട്ട് ടൈം ഹിന്ദി ടീച്ചർ
പാർട്ട് ടൈം ഹിന്ദി ടീച്ചർ കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 22ന് മുൻപ് [email protected] ൽ അപേക്ഷിക്കണം.
Read Moreഗ്രാഫിക് ഡിസൈനർ നിയമനം
ഗ്രാഫിക് ഡിസൈനർ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
Read Moreഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 8 വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2021-22 വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 22 ന് രാവിലേയും സംസ്‌കൃതം, ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും സുവോളജി, കോമേഴ്‌സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 24 ന് രാവിലെയും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496979817 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Read Moreനിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കേസ് വര്‍ക്കര്‍:- സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :- സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം). ഐ.ടി സ്റ്റാഫ്:- സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി 23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ…
Read Moreവിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ അവസരം
വിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ അവസരം കോന്നി വാര്‍ത്ത ഡോട്ട് കോം : ഇസിഎച്ച്എസ് പോളിക്ലിനിക്കില്‍ വിമുക്ത ഭടന്മാര്‍ക്ക് പ്യൂണ്‍ (റാന്നി, പത്തനംതിട്ട, മാവേലിക്കര), ഡെന്റല്‍ ഹൈജീനിസ്റ്റ് (റാന്നി) റെജിമെന്റല്‍ എംപ്ലോയിയുടെ ഒഴിവുണ്ട്. പ്യൂണ്‍ തസ്തികയ്ക്ക് എക്‌സ് ഹവില്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.മെഡിക്കലി ഫിറ്റ് ആയിരിക്കണം. പോളിക്ലിനിക് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ നിന്നും ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. konnivartha.com അപേക്ഷ [email protected] എന്ന ഇമെയിലിലോ ഇസിഎച്ച്എസ് പോളിക്ലിനിക്, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി,റാന്നി-689673 എന്ന വിലാസത്തിലോ അയക്കാം.
Read Moreഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് താല്‍കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. താല്‍പര്യമുള്ളവര്‍ യോഗ്യത, മുന്‍കാല പരിചയം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച രേഖകള്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 23 ന് വൈകുന്നേരം അഞ്ചിനകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം നടത്തുന്ന തീയതി പിന്നീട് അറിയിക്കും.
Read More