സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) HRD വിഭാഗം സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട വിധം (How to apply) താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in. വഴി അപേക്ഷിക്കാം. ഒഴിവുകളും വിശദാംശങ്ങളും ഇൻഫോർമേഷൻ ടെക്നോളജി സീനിയർ മാനേജർ – 19 ശമ്പളം 63840-78230 വിഭാഗങ്ങള്‍ (Category) യുആർ (UR) -10, ഒബിസി (OBC) – 5, എസ് സി (SC) – 2, എസ് ടി (ST)- 1, ഇഡബ്ലിയുഎസ് (EWS)- 1 യോഗ്യത (Eligibility) അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്സി എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരിക്കണം. (ഐടി) / എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്.…
Read Moreവിഭാഗം: konni vartha Job Portal
പത്തനംതിട്ടയില്‍ ഐറ്റി പ്രെഫഷണല്‍ നിയമനം:ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്
KONNIVARTHA.COM : പത്തനംതിട്ട ജില്ലാദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.റ്റി പ്രെഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള യുവതി യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍ പുതുക്കി നല്കാന് സാധ്യതയുണ്ട്. യോഗ്യത-അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നിശ്ചിതയോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും ഈ മാസം 17 മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷകള്‍ പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0468-2962686.
Read Moreഎസ്ടി പ്രൊമോട്ടര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനം
konnivartha.com :എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്ക്രബ് നേഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നീഷ്യന്, ഡയാലിസിസ് ടെക്നീഷ്യന്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്, ഡ്രൈവര്‍, ഇ.സി.ജി ടെക്നീഷ്യന്, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത, വിശദ വിവരങ്ങള്‍ എന്നിവ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2222364.
Read Moreസിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിന്റെ ഒഴിവ്
konnivartha.com : ഇന്ത്യൻ സമുദ്രത്തിലെ ചൂരയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 25000 രൂപ. ജെനിറ്റിക്സ്, ബയോടെക്നോളജി, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദവും ഫിഷ് ജെനിറ്റിക്സ്, ബയോടെക്നോളജി എന്നീ മേഖലകളിൽ ലാബോറട്ടറി പരിചയവുമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും [email protected] എന്ന ഇമെയിലിൽ ഫെബ്രുവരി 19ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)
Read Moreഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ വേണം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നേരിട്ടുളള കൂടികാഴ്ച (ഫെബ്രുവരി 11) ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ എത്തണം. പ്രായപരിധി 60 വയസ്. ഫോണ്‍ : 04734 223236.
Read Moreവിമുക്തി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തരബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 23 വയസിനും, 60 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിനകം ബയോഡേറ്റ സഹിതം പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222873.
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസിനൊപ്പം കോവിഡ് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചവരായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.
Read Moreഡ്രസ്സ് മേക്കിംഗില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവ്
konnivartha.com : കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ എസ് ടി ഐ (ഡബ്യൂയു),വില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഡ്രസ്സ് മേക്കിംഗില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം, 2022 ഫെബ്രുവരി 10 നകം [email protected] എന്ന ഇ – മെയിലില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nstiwtrivandrum.dgt.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനം
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചയ്ക്ക് 12മണിക്ക് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, ഡിപ്ലോമ ഇന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് (രണ്ടുവര്‍ഷം) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.
Read More