റാന്നി പെരുനാട് പഞ്ചായത്തില്‍ ഓവര്‍സീയര്‍ ഒഴിവ്

KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം. ഫോണ്‍ : 04735-240230.

Read More

റാന്നി പെരുനാട് പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്

  KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തില്‍ അധികരിക്കാത്ത നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.

Read More

റൂസയിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്

konnivartha.com : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4.അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം.   വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: [email protected], ഫോൺ: 0471-2303036.

Read More

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ മേള മാര്‍ച്ച് 10ന്

  konnivartha.com : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി 2022 മാര്‍ച്ച് 10 -ന് (രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ) തൊഴില്‍ മേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുളളവര്‍ താഴെ തന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ബയോഡാറ്റാ നേരിട്ടോ, തപാല്‍ മുഖാന്തിരമോ, ഓഫീസ് ഇ-മെയില്‍ വഴി നേരിട്ടയക്കുകയോ വേണം. അവസാന തീയതി മാര്‍ച്ച് 5. ലിങ്ക് https://forms.gle/ggVgujdNm6Yo91R8A ഇ-മെയില്‍ : [email protected], വിലാസം : ഭിന്നശേഷിക്കാര്‍ക്കുളള ദേശീയ തൊഴില്‍ സേവന കേന്ദ്രം, ഭാരത സര്‍ക്കാര്‍, തൊഴില്‍ മന്ത്രാലയം (ഡി.ജി.ഇ.), നാലാഞ്ചിറ, തിരുവനന്തപുരം – 695015. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2530271,9895544834,9400739172.  

Read More

കേന്ദ്രീയ വിദ്യാലയം  ചെന്നീര്‍ക്കരയില്‍ നിരവധി ഒഴിവുകള്‍

വാക്ക് ഇന്‍ ഇന്റര്‍വ്യു konnivartha.com : കേന്ദ്രീയ വിദ്യാലയം  ചെന്നീര്‍ക്കരയില്‍  കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍  നിയമനം നടത്തുന്നതിന്  പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം  മാര്‍ച്ച് 2,3 തീയതികളില്‍  വിദ്യാലയത്തില്‍ നടക്കും.   താത്പര്യമുളളവര്‍ അന്നേ ദിവസം  രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000, വെബ് സൈറ്റ് : www.chenneerkara.kvs.ac.in

Read More

മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഫാം ഡിയും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. ആന്റിമൈക്രോബിയൽ മേഖലയിലെ നൈപുണ്യം അഭികാമ്യം. 179 ദിവസത്തേക്കായിരിക്കും നിയമനം. ശമ്പളം പ്രതിമാസം 18,000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകിട്ട് 3 നു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ…

Read More

പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഗ്രാഫര്‍ നിയമനം

konnivartha.com : ജില്ലാ ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഗ്രാഫറെ കാസ്പ് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.   യോഗ്യത -കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി. പ്രായം മുപ്പത്തിയഞ്ച് വയസില്‍ കൂടാന്‍ പാടില്ല.   രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ പതിനൊന്ന് മണിക്ക് ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍.0468 2222364, 9497713258.

Read More

തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

konnivartha.com : തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം,   കൂടാതെ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഉദ്യോഗാർഥി തയ്യാറായിരിക്കണം. പ്രതിദിനം 675 രൂപ നിരക്കിൽ ഒരു മാസം പരമാവധി തുക 18,225 രൂപയാണ് വേതനം. ഫെബ്രുവരി 25ന് രാവിലെ 11ന് തൈക്കാട് റസ്റ്റ് ഹൗസിലാണ് ഇന്റർവ്യൂ.   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. ടി വിശ്രമ കേന്ദ്രം ഉൾക്കൊള്ളുന്ന നഗരസഭ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

Read More

2022 ജനുവരിയിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

konnivartha.com ; ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022 ജനുവരി മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/feb/doc202221816701.pdf

Read More

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്.

Read More