മാര്‍ച്ച് 22ന്   കോന്നിയില്‍ തൊഴില്‍ മേള : ഇപ്പോള്‍ അപേക്ഷിക്കാം

യുവജന കമ്മീഷന്‍  മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022 konnivartha.com : അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന യുവജന കമ്മീഷന്‍  മാര്‍ച്ച് 22ന്   കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും.   തൊഴില്‍ മേളയില്‍ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.  നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.   പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.

Read More

മാര്‍ച്ച് 19 ന് പത്തനംതിട്ടയില്‍ മെഗാ ജോബ് ഫെയര്‍

  മെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം: ജില്ലാ കളക്ടര്‍ konnivartha.com : മാര്‍ച്ച് 19 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മെഗാ ജോബ് ഫെയറിന്റെ മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.   കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും സങ്കല്‍പ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ഒരുപാട് ആളുകള്‍ ഉണ്ട്. ഇങ്ങനെ ഉള്ളവര്‍ക്ക് തൊഴില്‍മേളയിലൂടെ തൊഴില്‍ നേടാനും ജീവനോപാധി ലഭിക്കുന്നതിനും അവസരമൊരുങ്ങും. തൊഴില്‍ ദാതാക്കള്‍ക്ക് ഉദ്യോഗാര്‍ഥികളുമായി നേരിട്ട് സംസാരിക്കാനും അവരെ വിലയിരുത്താനും ജോബ് ഫെയറിലൂടെ സാധിക്കും. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവരെ തൊഴില്‍മേഖലയിലേക്ക് എത്തിക്കുന്നതിന്…

Read More

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു

    ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

Read More

പ്രമാടത്തും , വല്ലനയിലും ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  ആംബുലന്‍സ് ഡ്രൈവര്‍ നിയമനം KONNI VARTHA.COM : പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.   വാക്ക് ഇന്‍ ഇന്റര്‍വ്യൂ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി…

Read More

ദുബായ് ആശുപത്രി ഗ്രൂപ്പിൽ നിയമനത്തിന് അപേക്ഷിക്കാം

konnivartha.com ; ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക്  ഇൻ പേഷ്യന്റ്  ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/  ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ്  ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.   ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും  ഒ.റ്റി നഴ്‌സ്  ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.   കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ്  ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവർത്തി പരിചയം…

Read More

അനസ്‌തേഷ്യ അസി. പ്രൊഫസർ ഇന്റർവ്യൂ

  konnivartha.com : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം.   മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: 0484-2411700.

Read More

കോ ഓർഡിനേറ്ററെ (പി.ആർ.ഒ)നിയമിക്കുന്നു

konnivartha.com : പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ ഒരു കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നു.   കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം.

Read More

വനിതാ അധ്യാപകർക്ക്  യു എ ഇ യിലേക്ക് അവസരം

konnivartha.com : യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക്  വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയിലിൽ ഈ മാസം 10 നകം അപേക്ഷിക്കണം.   വിശദവിവരങ്ങൾ www.odepc.kerala.gov.in  എന്ന വെബ്‌സൈറ്റിലും 0471 – 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

Read More

പത്തനംതിട്ട  ജില്ലയില്‍  ജോബ് ഫെയര്‍ 2022 – രജിസ്‌ട്രേഷന്‍ ആരംഭിച്ചു

konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും , ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ 19ന്.   കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ജോബ് ഫഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 7907741960

Read More

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് ഒഴിവ്

  KONNI VARTHA.COM : വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04735-252029.

Read More