ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം

KONNIVARTHA.COM : ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി വിഭാഗങ്ങളിൽ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം.     എമർജൻസി വകുപ്പിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത.   ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ…

Read More

2022 ഫെബ്രുവരിയിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

KONNI VARTHA.COM : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022 ഫെബ്രുവരി  മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc202232428501.pdf

Read More

നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

KONNI VARTHA.COM : തിരുവനന്തപുരം പള്ളിപ്പുറത്തെ സെന്‍ട്രല്‍ ഗ്രൂപ്പ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഗ്രൂപ്പ് സെന്ററിലെ സിആര്‍പിഎഫ് മോണ്ടിസോറി സ്‌കൂളിലേക്ക്, 2022-2023 അക്കാദമിക് വര്‍ഷത്തില്‍ ഒഴിവ് വരാനിടയുള്ള  നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  2022 ജൂണ്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 30 വരെ പതിനൊന്ന് മാസത്തേക്കാണ് നിയമനം. നഴ്‌സറി-കെജി ടീച്ചര്‍ യോഗ്യത: പ്രഥമ പരിഗണന:- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സറി ട്രയിനിംഗ് ഡിപ്ലോമയോടുകൂടി മെട്രിക്കുലേഷനോ അതിന് മുകളിലോ യോഗ്യതയോടെ, പരിശീലനം നേടിയവര്‍. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തവും പെയിന്റിംഗും അറിയുന്നവര്‍ക്ക് മുന്‍ഗണന.   രണ്ടാം പരിഗണന:  ജൂനിയര്‍ ബേസിക് ട്രയിനിംഗോ, പരിശീലനം ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍. മൂന്നാം പരിഗണന: മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ നഴ്‌സറി സ്‌കൂളില്‍ നഴ്‌സറി അധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദക്കാര്‍. നാലാം പരിഗണന:  ചുരുങ്ങിയത് മെട്രിക്കുലേഷനുള്ള, നഴ്‌സറി അധ്യാപന പരിചയമുള്ളവരെ പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാകുംവരെ താല്‍ക്കാലികമായി നിയമിക്കും.…

Read More

പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  KONNI VARTHA.COM : പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. നിയമനം താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ :0468-2306524.

Read More

കോട്ടയത്ത്‌ മെഗാ തൊഴിൽമേള 25ന്; 3000 തൊഴിലവസരം – സ്പോട്ട് രജിസ്ട്രേഷന് അവസരം

    KONNI VARTHA.COM / കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാർച്ച് 25ന് നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നൽകും. മാർച്ച് 25ന് രാവിലെ ഒൻപതു മുതൽ നാട്ടകം ഗവൺമെന്റ് കോളജിലെ പ്രത്യേക കൗണ്ടറിൽ എസ്.എസ്.എൽ,സി., പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഇതിനായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക. ജോബ് ഫെയറിൽ വൻകിട – ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 62 തൊഴിൽദാതാക്കളിൽ നിന്നായി 3000…

Read More

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

konnivartha: പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.     പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  വച്ച് മാര്‍ച്ച് 26ന്  രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും.     വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്.  താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍…

Read More

ജീവനക്കാരെ ആവശ്യമുണ്ട്:ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

konnivartha.com : യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.     ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.   താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍…

Read More

കോന്നിയില്‍ ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022)തുടങ്ങി : അഡ്വ. കെ യു ജനീഷ് കുമാർ എം എല്‍ എ ഉദ്ഘാടനം ചെയ്തു

  konnivartha.com : അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) തുടങ്ങി .കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ കോന്നി NSS കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽസംഘടിപ്പിച്ച തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു . നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരംനേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630,…

Read More

കോന്നിയിൽ നാളെ തൊഴിൽ മേള നടക്കും

Konnivartha :കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) ഇന്ന്.കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ കോന്നി NSS കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽസംഘടിപ്പിക്കുന്ന തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. യൂത്ത് കമ്മീഷൻ ചെയർ പേഴ്‌സൺ ഡോ.ചിന്ത ജെറോം മുഖ്യഥിതിയാകും.”കരിയർ എക്സ്പോ 22 പത്തനംതിട്ട” എന്ന ഈ തൊഴിൽ മേളകൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.   നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.   പുതുമുഖങ്ങൾക്കും…

Read More

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു

konnivartha.com : സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.   ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 19നു മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.  വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.   സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സ് : നോർക്ക റൂട്ട് സ് വഴി നിയമനം സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക്  നോർക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തിൽ  (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.…

Read More