എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത് konnivartha.com: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കും. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ജില്ലകളുടെ…
Read Moreവിഭാഗം: Healthy family
ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ:കോവാക്സിൻ എടുത്തവർക്കും പാർശ്വഫലം
കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്.ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മൂന്നില്‍ ഒരാള്‍ക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത് . ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്.ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
Read Moreആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം
ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു konnivartha.com: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാൻ മന്ത്രി കർശന നിർദേശം നൽകി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മെഡിക്കല്‍ കോളേജിലെ അധ്യാപക സംഘടന ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ…
Read Moreകേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം : ഫലപ്രദമായ മരുന്നുകളില്ല
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് : സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകും പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി konnivartha.com: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ 5…
Read Moreനാളെ ഡ്രൈ ഡെ ( മെയ് 12) ; ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കും
കൊതുക് ജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ( മെയ് 12) ഡ്രൈ ഡെ ആയി ആചരിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനോട് അനുബന്ധിച്ച് ( മെയ് 12) ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ ശുചിത്വ പോഷനസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ ആശ, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് പ്രതിനിനിധികൾ സന്നദ്ധ പ്രവർത്തകർ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ നേതൃത്യത്തിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുക് പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും. തോട്ടം മേഖലയിൽ റബ്ബർ മരങ്ങലിലെ ചിരട്ടകൾ വെള്ളം കെട്ടികിടക്കാത്ത രീതിയിൽ മൂടി വെയ്ക്കുകയോ റബ്ബർ പാൽ എടുക്കാത്ത മരങ്ങളിൽ നിന്നും ചിരട്ടകൾ മാറ്റി വെയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം. അതിഥി…
Read Moreവെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ…
Read Moreനഴ്സസ് വാരാഘോഷത്തിന് തുടക്കമായി
പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായി. തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ബിജു. ബി. നെല്‍സണ്‍ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല) പതാക ഉയര്‍ത്തി. ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ലാലി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ.കെ. ശ്യാംകുമാര്‍ (ആര്‍.സി.എച്ച്. ഓഫീസര്‍), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല), റീനാതോമസ് (പ്രിന്‍സിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ ഇലന്തൂര്‍), ഡോ.നിതീഷ് ഐസക് സാമുവല്‍ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എന്‍.സുമ, ബോബി സുധീഷ്, ദീപ…
Read Moreപക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു
konnivartha.com: ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളിലായി മൂന്ന് കര്‍ഷകരുടെ താറാവുകളില്‍ പക്ഷിപനി ( എച്ച് 5 എന്‍ 1) സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഈ മേഖലകളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായി പ്രഭവകേന്ദ്രത്തിന്റെ 10 കി. മി ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് എട്ടുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശേധനകള്‍…
Read Moreഡെങ്കിപ്പനിക്കെതിരെ ജാഗ്രതവേണം
പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ മെയ് ആറിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാല്‍ ജാഗ്രതവേണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍ പോളിന്‍ ഷീറ്റുകള്‍, റബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ ഷെയ്ഡ്, മഴവെള്ളപ്പാത്തികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി…
Read Moreമെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് അതീവ സാധ്യത ; മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ…
Read More