konnivartha.com: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്മ്മാണ പ്രവര്ത്തനങ്ങള് സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ശബരിമല ബേസ് ആശുപത്രിയായി വര്ഷങ്ങളായി പ്രവര്ത്തിച്ചു വരുന്ന ജനറല് ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല് കെയര് ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്മ്മാണ പ്രവര്ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില് വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല് കെയറിന് ഉപകരണങ്ങള് വാങ്ങാനായി എംഎല്.എ. ഫണ്ടില് നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന് സൂപ്രണ്ടിന് നിര്ദേശം നല്കി. സെക്രട്ടറിയേറ്റില് നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്ദേശം നല്കിയത്. 51,000 ചതുരശ്ര അടി വിസ്തീര്ണത്തില് 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല് കെയര് ബ്ലോക്ക്…
Read Moreവിഭാഗം: Healthy family
പത്തനംതിട്ട : ഭക്ഷ്യസുരക്ഷാ ലൈസന്സ്:മേയ് 31 ന് മുന്പായി ആനുവല് റിട്ടേണ് ഫയല് ചെയ്യണം
konnivartha.com: ഭക്ഷണ നിര്മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്മാര് ഫാസ്കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്പായി ആനുവല് റിട്ടേണ് ഫയല് ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര് അറിയിച്ചു. പാല്, പാല് ഉത്പന്നങ്ങള് എന്നിവയുടെ നിര്മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്മാര് വര്ഷത്തില് രണ്ടു തവണ ആനുവല് റിട്ടേണ്സ് ഫയല് ചെയ്യണം. ആനുവല് റിട്ടേണ്സ് നാളിതുവരെ ഫയല് ചെയ്യാത്ത ഭക്ഷണ നിര്മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്മാര്ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്കോസ് സൈറ്റ് ആയതിനാല് പിഴതുക ഒഴിവാക്കാന് സാധിക്കാത്തതും, ഫോസ്കോസ് സൈറ്റ് മുഖേന സര്ക്കാരിലേക്ക് പിഴതുക അടയ്ക്കേണ്ടതുമാണ്. തുക ഒടുക്കിയാല് മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്സ് പുതുക്കുന്നതിനും…
Read Moreമഴക്കാലമാണ്,മഞ്ഞപ്പിത്തം സൂക്ഷിക്കണം
പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്ട്ട് ചെയ്യുന്നതിനാല് ജാഗ്രത വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല് അനിതകുമാരി അറിയിച്ചു. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും പ്രതിരോധ മാര്ഗ്ഗങ്ങള് · ആഹാരം കഴിക്കുന്നതിന് മുന്പും കഴിച്ചതിനു ശേഷവും കൈകള് സോപ്പുപയോഗിച്ച് കഴുകുക · കൈനഖങ്ങള് വെട്ടി വൃത്തിയാക്കുക · കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക · കൃത്യമായ ഇടവേളകളില് കുടിവെള്ളസ്രോതസ്സുകള് ക്ലോറിനേറ്റ് ചെയ്യുക · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന് ഉപയോഗിക്കുക. ചൂട് വെള്ളത്തില് പച്ച…
Read Moreമഴക്കാല രോഗങ്ങള്- പ്രതിരോധം ശക്തമാക്കണം: ഡിഎംഒ
മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്ച്ചവ്യാധികള് കൂടാന് സാധ്യതയുള്ളതിനാല് പ്രതിരോധപ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്(ആരോഗ്യം) ഡോ.അനിതകുമാരി. എല് അറിയിച്ചു. ഡെങ്കിപ്പനി കേസുകള് കൂടി വരുന്നതിനാല് ഉറവിടനശീകരണ പ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്, ടാര്പോളിന് ഷീറ്റുകള്, റബര് തോട്ടങ്ങളിലെ ചിരട്ട, കമുകിന്പാളകള്, ചെടിച്ചട്ടികള്, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില് വെള്ളം കെട്ടി നില്ക്കാതെ നോക്കണം. വീടിനുള്ളില് വളര്ത്തുന്ന അലങ്കാരച്ചെടികളില് ഈഡിസ് കൊതുകുകള് വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കല് ഇത്തരം ചെടിച്ചട്ടികള്ക്കടിയിലെ ട്രേകളില് കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാന് ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം. ജില്ലയില് പൊതുവെ എല്ലായിടത്തും വെക്ടര് സൂചിക കൂടുതലാണ്. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള് പ്രദേശം- വാര്ഡ് നമ്പര് എന്ന ക്രമത്തില്-…
Read Moreഭക്ഷ്യ സുരക്ഷ: പരിശോധന:4.05 കോടി രൂപ പിഴ ഈടാക്കി
ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന; പിഴത്തുക ഇരട്ടിയിലധികം കർശന പരിശോധനയും നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 65,432 പരിശോധനകൾ, 4.05 കോടി രൂപ പിഴ ഈടാക്കി സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളിൽ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. കർശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 37,763 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കെടുത്തു. കഴിഞ്ഞ വർഷം 982 അഡ്ജ്യൂഡിക്കേഷൻ കേസുകളാണ് ഫയൽ ചെയ്തത്. 760 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്തു. 7343 റെക്ടിഫിക്കേഷൻ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ്…
Read Moreപകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല ആർ.ആർ.ടി. നിലവിൽ വന്നു
konnivartha.com: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കും. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആർആർടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ആർആർടി യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനൽക്കാലം…
Read Moreഅമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു
അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എന്സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന മൂന്നിയൂര് സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല് ഹസ്സന്കോയയുടെ മകള് ഫദ്വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള് കണ്ടതിനെത്തുടര്ന്ന് ചികിത്സ തേടിയത്.കടലുണ്ടിപ്പുഴയില് കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില് കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എല്.പി. സ്കൂള് നഴ്സറി വിദ്യാര്ഥിനിയാണ്. ഫദ്വയ്ക്കൊപ്പം കടലുണ്ടിപ്പുഴയില് കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില് കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള് പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പതിനായിരത്തില് ഒരാള്ക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്പ്പെട്ട രോഗാണു…
Read Moreനിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യത
konnivartha.com: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളത്തിലിറങ്ങുന്നവർ…
Read Moreമഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാധ്യതയേറെ
രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാൽ രണ്ടാഴ്ച നിർണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാൻ…
Read Moreപക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാര്ഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാര്ഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്ഡ് മൂന്ന് എന്നീ പ്രദേശങ്ങളില് പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ള സാഹചര്യത്തില് ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര് ചുറ്റളവില് ഉള്പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, പന്തളം, കുളനട, തുമ്പമണ് എന്നീ ഗ്രാമപഞ്ചായത്തുകളില് താറാവ്, കോഴി, കാട, മറ്റു വളര്ത്തുപക്ഷികള് ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും മേയ് 25 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് ഉത്തരവായി. ഈ പ്രദേശങ്ങളില് താറാവ്, കോഴി, കാട, മറ്റു പക്ഷികള് എന്നിവയുടെ വില്പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര് ഉറപ്പുവരുത്തേണ്ടതും സ്ക്വാഡ് രൂപീകരിച്ച് കര്ശന പരിശോധകള് നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്പ്ലാന് പ്രകാരമുള്ള തയ്യാറെടുപ്പുകളും…
Read More