konnivartha.com: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് (ജൂൺ 26.06.2024) ഓറഞ്ച് അലെർട്ടും നാളെ (27.06.2024) കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ…
Read Moreവിഭാഗം: Healthy family
കേരളത്തിലും വരുന്നു അത്യാധുനിക രക്ത ബാഗ് ട്രേസബിലിറ്റി സംവിധാനം
സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം: രക്തം ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം konnivartha.com: സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയൽ റൺ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രക്തം സൂക്ഷിക്കുന്നത് 2…
Read Moreപത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതര്‍കൂടുന്നു : നിസാരമായി കാണരുത്
konnivartha.com: മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, റോഡ് പണികള്‍ ചെയ്യുന്നവര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഉയര്‍ന്നരോഗ സാധ്യത ഉള്ളവരാണ്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണ്. ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും…
Read Moreസൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി
അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി konnivartha.com: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് . മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്. ശാരീരിക വ്യായാമമുറ എന്നതിനപ്പുറം മസ്തിഷ്ക…
Read Moreജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു
konnivartha.com: കോന്നി മണ്ഡലത്തിലെ പ്രമാടം മേഖല കേന്ദ്രീകരിച്ച് ജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു . ഇളകൊള്ളൂർ, പുളിമുക്ക്, മല്ലശേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കിടപ്പു രോഗികളായവർക്കും, പ്രായമായ അശരണർക്കും ആശ്രയമേകുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ ജനനി പാലിയേറ്റിവ് കെയറിന്‍റെ ഔപചാരികമായ ഉദ്ഘാടനം , കിടപ്പു രോഗിയായ ഇളകൊള്ളൂർ സ്വദേശിക്ക് “വാട്ടർ ബെഡ് ” നൽകി കൊണ്ട് പഞ്ചായത്ത് അംഗം ശങ്കർ വെട്ടൂർ നിർവഹിച്ചു. വരും ദിവസങ്ങളിൽ ഈ സംരഭത്തിന്റെ കൂടുതൽ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ഹരീന്ദ്രൻ സാർ,എ ആർ രാജേഷ് കുമാർ,പി കെ സുരേഷ് കുമാർ, അനൂപ് കുമാർ, രഞ്ജി,ഗിരീഷ് ഗോപി,ശ്യം ലാൽ, അമ്പിളിക്കുട്ടൻ നായർ,അജേഷ് വലംചുഴി, യാശോധരൻ നായർ,രാമചന്ദ്രൻ,സുമി തുടങ്ങിയവർ സംസാരിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : ശങ്കർ വെട്ടൂർ ( പ്രമാടം പഞ്ചായത്ത് അംഗം :…
Read Moreഅന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികളുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ
konnivartha.com: പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ദ്വിദിന പരിപാടികൾ സംഘടിപ്പിക്കുന്നു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന സംയോജിത ബോധവൽക്കരണ പരിപാടി ( 20.06.2024) പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും ( 21.06.24) തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും നടക്കും. കൊല്ലം ശ്രീനാരായണ വനിതാ കോളജും കൊല്ലം നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ( 20.06.24) വെബിനാറും സംഘടിപ്പിക്കും.പേരൂർക്കട എസ്എപി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന പരിപാടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ഓഫ് കമ്യൂണിക്കേഷൻ അഡിഷനൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് ഉദ്ഘാടനം ചെയ്യും. 21ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹോളിസ്റ്റിക്…
Read Moreഅന്താരാഷ്ട്ര യോഗ ദിനം 2024 : ശ്രീനഗറില്‍ സംഘടിപ്പിക്കും
konnivartha.com: വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ ദ്വിമുഖ പങ്ക് എടുത്തുകാട്ടുന്നതാണ് ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന ഈ വര്‍ഷത്തെ പ്രമേയമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ഗ്രാമ മുഖ്യന്മാര്‍ക്കും പ്രധാനമന്ത്രി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് നേതൃത്വം നല്‍കും.പത്താമതു അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് അനായാസം യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്ന ബ്രെയിൽ ലിപിയിലുള്ള പുസ്ത്കം ‘കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ’ ആയുഷ് മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് താത്പര്യത്തോടെയും ആനന്ദത്തോടെയും യോഗ പഠിക്കാനും പരിശീലിക്കാനും സഹായിക്കുന്ന, യോഗയെ കുറിച്ചുള്ള…
Read Moreസൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ജീവനൊടുക്കി. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് ആദിത്യ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിക്കെതിരെ വ്യാപക സൈബർ ആക്രമണം ആയിരുന്നു. സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
Read Moreകാലിൽ നിന്നും 10 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു
കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനർജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഒരു മാസം മുമ്പാണ് നടക്കാൻ പോലും കഴിയാതെ കാലിൽ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയിൽ ട്യൂമർ ആണെന്ന് ബോധ്യപ്പെട്ടു. കാലിൽ…
Read Moreഎലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം
konnivartha.com: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം…
Read More