ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം

ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം : ഇനി ഒരു ചക്കയും വില്‍ക്കില്ല : ഈ കനിയുടെ “വില “ശെരിയ്ക്കും അറിഞ്ഞു Prayer to the Honorable Jack fruit കോന്നി : കേരളത്തിലെ ഇഷ്ട തീന്‍ മേശ വിഭവമായി ചക്ക വീണ്ടും പ്രതാപം വീണ്ടെടുത്തു . കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായിസര്‍ക്കാര്‍ ലോക് ഡൌണ്‍ കര്‍ശനമായി നടപ്പിലാക്കിയതോടെ ചക്കയുടെ മഹിമ ശരിക്കും മനസ്സിലാക്കുവാന്‍ മലയാളിക്ക് കഴിഞ്ഞു . പറമ്പിലെ ചക്കയെ തിരിഞ്ഞു നോക്കുവാന്‍ പോലും കൂട്ടാക്കാതെ ഇരുന്ന ആളുകള്‍ ഇപ്പോള്‍ പ്ലാവിന്‍റെ ചുവട്ടില്‍ ചെന്നു വിളഞ്ഞ ചക്കയെ അടര്‍ത്തിയെടുക്കുന്ന തിരക്കിലാണ് . ഒറ്റ പഴുത്ത ചക്ക പോലും ഒരു പ്ലാവിന്‍റെ ചുവട്ടിലും കാണുന്നില്ല . ചക്കയും കഞ്ഞിയും കഴിച്ചു വലര്‍ന്ന ഒരു സമൂഹം നമ്മള്‍ക്ക് ഉണ്ടായിരുന്നു . അന്യ രോഗങ്ങള്‍ അന്ന് ഇല്ലായിരുന്നു . രാവിലത്തെ…

Read More

ഷിബുവിന്‍റെ കളിമണ്‍ കരവിരുത്‌ കൊറോണയെ തോല്‍പ്പിക്കും

കൊവിഡ്‌ വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത്   പത്തനംതിട്ട (കലഞ്ഞൂര്‍ ) : മഹാമാരിയായ കോവിഡിന്‍റെ വ്യാപനം ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ വകുപ്പും പോലീസും പൊരുതി തോല്‍പിച്ചു കഴിഞ്ഞു ഷിബുവിന്‍റെ കളിമണ്‍ കരവിരുതിലൂടെ. കൊവിഡ്‌ വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത്. ഹാന്‍ഡ് വാഷ് കൊണ്ട് കൈകഴുകി കൊവിഡ്‌- 19 നെ തടയുന്നവര്‍, ആരോഗ്യ പരിചരണത്തില്‍ മുഴുകിയ നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെയാണ് ശില്‍പ്പത്തിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍കൂടി ഏറെ ദിവസത്തെ പ്രയത്‌നത്തിനൊടുവില്‍ ഇത്തരത്തിയൊരു ശില്‍പം നിര്‍മിച്ചതെന്നും ഷിബു പറഞ്ഞു.ഇതിനു മുമ്പും സാമൂഹ്യ പ്രതിബദ്ധതയുള്ള പല ശില്‍പങ്ങളും ഷിബു നിര്‍മ്മിച്ചിട്ടുണ്ട്. എട്ടാം…

Read More

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് ——————–

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട, പാടം – മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയാണ് കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്. പാടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കൊറോണ വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസ വരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. വരുമാനം നഷ്ടപെട്ട കുടുംബങ്ങളെ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുകയാണ്. കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്. അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി, കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ ജനങ്ങൾക്ക്…

Read More

ഒപ്പം ചേര്‍ന്ന് ആന്‍സി : ശാരീരിക വൈകല്യത്തെ മറന്ന് മാസ്ക്ക് നിര്‍മ്മാണവുമായി നാടിന്‍റെ പ്രിയ പുത്രി

ഒപ്പം ചേര്‍ന്ന് ആന്‍സി : ശാരീരിക വൈകല്യത്തെ മറന്ന് മാസ്ക്ക് നിര്‍മ്മാണവുമായി നാടിന്‍റെ പ്രിയ പുത്രി ———————- മനോജ് പുലിവേലില്‍/ കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി : ശാരീരിക വൈകല്യത്തെ മറന്ന് ആന്‍സി തയ്ച്ചു കൂട്ടിയത് ആയിരകണക്കിന് മാസ്ക്കുകള്‍ . കോന്നി അട്ടച്ചാക്കല്‍ പുളിക്കത്തറയില്‍ ആന്‍സി വര്‍ഗീസ് ഇതിനോടകം ജില്ലാ അധികാരികള്‍ക്ക് കൈമാറിയത് ആയിരത്തോളം മാസ്ക്ക് . തയ്യല്‍ ഉപജീവന മാര്‍ഗമായി തിരഞ്ഞെടുത്തിട്ടു 6 മാസമായി .7 വര്‍ഷമായി നട്ടെല്ലില്‍ കൊഴുപ്പ് അടിഞ്ഞു കൂടി കാലുകള്‍ക്ക് ബലമില്ലാത്ത അവസ്ഥയിലാണ് . വിതക്ത പരിശോധനയിലാണ് രോഗാവസ്ഥ കണ്ടെത്തിയത് . ചികിസാ ചിലവുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ട് . ഇപ്പോള്‍ മാസ്ക്കുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയില്‍ യൂ ട്യൂബില്‍ നിന്നുമാണ് ഗുണനിലവാരം ഉള്ള മാസ്ക്ക് നിര്‍മ്മാണം കണ്ടത് . കോട്ടണ്‍ തുണിയില്‍ആണ് നിര്‍മ്മാണം എന്നതിനാല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയും…

Read More

കൊറോണ’, ‘വൈറസ്’, ‘ഡിസീസ്’

കൊറോണ’, ‘വൈറസ്’, ‘ഡിസീസ്’ എന്നീ മൂന്നു പദങ്ങളിൽ നിന്നാണ് പുതിയ പേര് സ്വീകരിച്ചത്.‘19’ പുതിയ രോഗം കണ്ടെത്തിയ  2019-നെ  പ്രതിനിധീകരിക്കുന്നു . പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് പേര് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടനയാണ് . ഥാര്‍ത്ഥത്തില്‍ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററിസിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. വൈറസുകളുടെ ടാക്സോണമിയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സമിതി SARS-CoV-2 എന്നായിരുന്നു പുതിയ രോഗത്തിനിട്ട പേര്. എന്നാല്‍, ആശയക്കുഴപ്പം ഒഴിവാക്കാനായി അല്‍പംകൂടി സിംപിള്‍ ആയ ഒരു പേര് നിര്‍ദേശിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു. https://www.facebook.com/www.konnivartha/videos/2514334618667646/?eid=ARC8GISYmKyHjvtGkPSxr2es9MUN0ZpX056Wi8mSqfzQsiy2AIzqAzkk_Pig3XTHcPd-_c6xf7XttaC2    

Read More

അത്യപൂര്‍വ്വ മരം പത്തനംതിട്ട ഗവി കാട്ടില്‍ ” നിറംബനി അഥവാ ഗാഫോർ

  ” നിറംബനി അഥവാ ഗാഫോർ” ഇതൊരു അത്യപൂർവ മരമാണ്. ഇനി ലോകത്ത് തന്നെ രണ്ടേ രണ്ട് വൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്.അത്ഭുതം എന്നേ പറയുന്നുള്ളൂ.. അത് രണ്ടും ഭാരതത്തിലാണ് എന്ന് മാത്രവുമല്ല പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ കൊച്ചു കേരളത്തിലാണ്… പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഗവിയിൽ . മറ്റെല്ലാ സസ്യങ്ങളും സൂര്യപ്രകാശത്തിനു നേരെ തലയുയർത്തി നിൽക്കുമ്പോൾ ഗാഫോർ മരത്തിന്റെ ഇലകൾ സൂര്യന് വിപരീത ദിശയിലാണ് നിൽക്കുന്നത്.. അത് എത്രമാത്രം നെഗറ്റീവ് ആയാണ് പ്രതികരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്. യേശുദേവനെ തറച്ച കുരിശ്‌ ഉണ്ടാക്കാൻ ഗാഫോർ മരത്തിന്റെ തടിയാണത്രെ ഉപയോഗിച്ചത് എന്നാണ് ഒരു വിഭാഗം മത വിശ്വാസികളുടെ അഭിപ്രായം. ആ സംഭവത്തിന്‌ ശേഷമാണത്രെ കൊടിയ പാപ ഭാരത്താൽ ഗാഫോർ മരത്തിന്റെ ഇലകൾ വെളിച്ചത്തിനു മുന്നിൽ തല കുമ്പിട്ടുനിൽക്കുന്നത്.കൂടാതെ പ്രളയ കാലത്ത്…

Read More

പശ്ചിമഘട്ടത്തിലെ ചെറുഗ്രാമം ഉണര്‍ന്നിരിക്കുകയാണ്. പൂവിന്‍റെ തോവാള ഗ്രാമം

പഴയ തിരുവിതാംകൂറിലെ ഭാഗമാണ് തോവാള ഗ്രാമം . പൂവുകള്‍ കിട്ടുന്ന ഗ്രാമീണ ചന്തയാണ് ഇത് . കോന്നി യിലും ഈ പൂക്കള്‍ എത്തുന്നു .ആ വഴിയേയാണ് യാത്ര . പൂഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമുണ്ട്. ആരുവായ് മൊഴി. പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തി. ഈ ചുരത്തിലാണ് പ്രശസ്തമായ തോവാള. നാഗര്‍കോവിലില്‍ നിന്നും അരമണിക്കൂര്‍ യാത്ര. പൂക്കള്‍കൊണ്ട് നിറഞ്ഞതാണ് ഗ്രാമം. നീണ്ട പാടങ്ങളില്‍ പൂക്കള്‍ സമൃദ്ധിയായി വളരുന്നു. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ ,ഇടുക്കി , എന്നീ ജില്ലകളില്‍ പൂക്കള്‍ എത്തുന്നതില്‍ ഏറെയും ഇവിടെ നിന്നാണ്. മുല്ലയും പിച്ചിയും വാടാമല്ലിയും രാജമല്ലിയും ജമന്തിയും റോസയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തിലെമറ്റ് മിക്ക ജില്ലകളില്‍ നിന്നും ഇവിടെ പൂ വാങ്ങാന്‍ കച്ചവടക്കാര്‍ എത്തുന്നുണ്ട്. ചരിത്രം കഥ പറയുന്നു തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടത്തെ പൂകൃഷിയ്ക്കായി…

Read More

കൊടും വനത്തില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

  കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം . കോന്നി കല്ലേലി അച്ചന്‍ കോവില്‍ വനത്തില്‍ മണ്ണാറപ്പാറയിലാണ് മാതൃകാ പ്രവര്‍ത്തനം . ട്രഞ്ചിനുള്ളിലായുള്ള പച്ചക്കറി തോട്ടത്തിൽ കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, രാമച്ചം, കാച്ചിൽ, വഴുതന, കാന്താരി, ചേമ്പ്, പാഷൻ ഫ്രൂട്ട്, മുരിങ്ങ, പേര, കശുമാവ്, മാവ്, പ്ലാവ് എന്നിവയോടൊപ്പം നിരവധി ഔഷധ സസ്യങ്ങളും പരിപാലിക്കുന്നു. ട്രഞ്ചിനുള്ളിലും പുറത്തുമായി പൂന്തോട്ടവുമുണ്ട്. രണ്ടു വർഷമായി ക്യാമ്പ് ഷെഡ്ഡിൽ വാച്ചർ ജോലി ചെയ്തു വരുന്ന പിറവന്തൂർ സ്വദേശിയായ ബാലകൃഷ്ണനാണ് പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപിടിപ്പിച്ചത്. രാത്രി കാലങ്ങളിൽ ആനയും, കാട്ടുപോത്തുംമറ്റ് കാട്ടു മൃഗങ്ങളും ധാരാളം വിഹരിക്കുന്ന സ്ഥലമാണെങ്കിലും അവയൊന്നും ട്രഞ്ചിനു വെളിയിൽ പരിപാലിക്കുന്ന പൂന്തോട്ടം നശിപ്പിക്കാറില്ല . ഭക്ഷണാവശ്യത്തിനുള്ള പച്ചക്കറിക്കായി…

Read More

നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

  നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ് ടീച്ചർ മുഖേന പൂവണിഞ്ഞത്. പത്തനംതിട്ടജില്ലയിലെ ഇളമണ്ണൂർ പഞ്ചായത്തിൽ പൂതങ്കര മേഘാ ഭവനത്തിൽ 70 വയസുള്ള സരസ്വതി അമ്മക്കും വിധവയായ ശോഭനകുമാരിക്കും വിദ്യാർത്ഥിയായ മേഘ രഘുവും അടങ്ങിയ കുടുംബത്തിനാണ് 150ാം മത്തെ വീടു നിർമ്മിച്ച് നൽകിയത്. വീടിന്റെ ഉദ്ഘാടവും താക്കോൽ ദാനവും പ്രിൻസ് സുനിൽ തോമസ് , പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മുൻ അധ്യാപികയും ടീച്ചറിന്റെ അമ്മയുമായ എം. ജെ ശോശാമ്മ എന്നിവര്‍ ചേർന്ന് നിർവ്വഹിച്ചു. സുനിൽ ടീച്ചറിന്റെ മകൻകൂടിയായ പ്രിൻസ് സുനിൽ തോമസ് തന്റെ പഠനത്തിനത്തോടൊപ്പം തൊഴിൽകൂടിചെയ്ത് കണ്ടെത്തിയ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടര സെന്റ് സ്ഥലത്ത് രണ്ട് ബെഡ്റൂമും,അടുക്കളയും, സിറ്റൗട്ടും, ശുചിമുറിയും ഉള്ള വീട്…

Read More

150 വീടുകളില്‍ വിരിഞ്ഞത് ജീവിതം വിത്ത് വിതറിയത് സുനില്‍ ടീച്ചര്‍

  കോന്നി : ഡോ: എം എസ് സുനില്‍ എന്ന പേരിനു പിന്നിലെ ഹൃദയം വിത്ത് വിതറിയത് 150 ഭവനങ്ങളുടെ അടിത്തറയ്ക്ക് . ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും മനുക്ഷ്യ സ്നേഹികളുടെയും സഹായത്താല്‍ സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി അന്‍പതാമത്തെ ഭവനം നാളെ സമര്‍പ്പിക്കും . ഇതുവരെ 150 വീടുകള്‍ വെച്ചു നല്‍കിയ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ മുന്‍ അധ്യാപികയും പത്തനംതിട്ട അഴൂര്‍ കൃപയില്‍ ഡോ എം എസ് സുനില്‍ കേന്ദ്ര നാരീ ശക്തി പുരസ്കാര ജേതാവ് കൂടിയാണ് . ഗ്രാമീണ ജനതയുടെ അക്ഷര സംസ്കാരം വളര്‍ത്തുവാന്‍ നിരവധി വായനശാലകള്‍ രൂപീകരിക്കുകയും ആയിരക്കണക്കിന് പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തു . കൊടും കാടുകളില്‍ പോലും ചെന്നു ആദിവാസി സമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്‍റെ ബാലപാഠം നുകര്‍ന്നു നല്‍കുകയും വസ്ത്രം ,മരുന്ന് ,ഭക്ഷണം എന്നിവ മുടങ്ങാതെ എത്തിച്ചു വരുന്നു…

Read More