വാഹന ലേലം

  കോന്നി വാര്‍ത്ത : പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ഓട്ടോ, കാര്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക്, ബുളളറ്റ് തുടങ്ങിയ 51 വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാസം 17 ന് രാവിലെ 11 ന് ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസിനു സമീപമുളള ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും. ഫോണ്‍ 0468 2222873.

Read More

കോന്നിയിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കണം: ബി.ജെ.പി

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് അതിർത്തിയിൽ ഉണ്ടായ രണ്ട് ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സമരം സംഘടിപ്പിക്കുന്നു. ഇന്ന് (30-ന്) വൈകീട്ട് അഞ്ചിന് കോന്നി ചന്ത മൈതാനിയിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യും എന്നു ബി ജെ പി ഭാരവാഹികള്‍ അറിയിച്ചു

Read More

ഓമനകുട്ടന്‍റെ മരണം അന്വേഷിക്കണം -ബി ജെ പി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സി പിഐ ( എം) കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനകുട്ടന്‍റെ മരണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു . സി.പി.എം നേതാക്കൻമാരുടെ നിരന്തര പീഡനത്തിന്‍റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും ബി ജെ പി ആരോപിച്ചു . ഓമനക്കുട്ടനെ ജോലിയിൽ നിന്നും നീക്കം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നുസി പി എം സ്വീകരിച്ചത്, ഈ സംഭവത്തെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു .അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് പാർട്ടി നേതൃത്വം നല്‍കുമെന്ന്  ബി.ജെ,പി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ്  അറിയിച്ചു

Read More

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം. Satchida@gmail.com, benyamin@gmail.com, lkspublication2020@gmail.com വിലാസത്തിൽ ഈ മാസം 25നകം അയയ്ക്കണം.

Read More

ഫയർലൈൻ ജോലികൾക്ക്‌ ദർഘാസുകൾ ക്ഷണിച്ചു

  തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൽ 2020-21 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ ജനുവരി 18ന് സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 0487 2320609, 9447979144

Read More

കുണ്ടന്നൂർ- വൈറ്റില മേൽപാലങ്ങൾ നാളെ നാടിന് സമർപ്പിക്കും

  കുണ്ടന്നൂർ മേൽപാലവും വൈറ്റില മേൽപാലവും മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. കൊച്ചി നേരുടുന്ന ഗതാഗതക്കുരുക്കിന് പകുതിയിലധികം ആശ്വാസം പകരുന്ന ഈ നിർമിതികളുടെ നിർമാണ രീതി ഇങ്ങനെയാണ്… അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ 11നാണ്. 34 തൂണുകൾ, 30 പൈൽ ക്യാപ്പുകൾ, 140 പൈലുകൾ, 116 ഗർഡറുകൾ, 440 മീറ്റർ ദൈർഘ്യമുള്ള വയഡക്‌സ്, 30 സ്പാനുകൾ, 27.2 മീറ്റർ വീതി, ദേശീയ പാതയിൽ സാധാരണ ഗതിയിൽ പോകുന്ന ഏറ്റവും ഉയരം കൂടിയ ട്രെയിലറിന് 4.7 മീറ്റർ ഉയരമാണുള്ളത്. വൈറ്റില മേൽപാലവും മെട്രോപാലവും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് 5.5 മീറ്റർ ഉയരത്തിലാണ്. ആകെ 85 കോടി രൂപ ചെലവിൽ കിഫ്ബിയുടെ ധന സഹായത്താലുള്ള നിർമാണം. കിഫ്ബിയുടെ ധന സഹായത്തോടെ പിഡബ്ല്യുഡിയുടെ ദേശീയ പാത വിഭാഗത്തിന്റെ മേൽ നോട്ടത്താലാണ് പാലം…

Read More

ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍ അദാലത്ത്

  കോന്നി വാര്‍ത്ത : ജീവാമൃതം 2021 പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെട്ട എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്ന അദാലത്തില്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഈ മാസം 11 ന് വൈകിട്ട് മൂന്നിന് പന്തളം നഗരസഭയിലും വൈകിട്ട് 4.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലും അദാലത്ത് നടത്തും. ഈ മാസം 16ന് രാവിലെ 10.30ന് കൊടുമണ്‍, 11.30ന് ഏഴംകുളം, ഉച്ചയ്ക്ക് 2.30ന് ഏറത്ത്, വൈകിട്ട് നാലിന് കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ അദാലത്ത് നടക്കും. ഈ മാസം 18ന് ഉച്ചയ്ക്ക് 2.30ന് പള്ളിക്കല്‍, 3.30ന് പന്തളം-തെക്കേക്കര എന്നിവിടങ്ങളിലും ഈ മാസം…

Read More

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. എകെ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ 1995 മെയ് 03 മുതൽ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്ന അദ്ദേഹം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായായും പ്രവർത്തിച്ചു. 2006 ജനുവരി 14ന് അദ്ദേഹം സ്ഥാനം രാജിവച്ചു. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ ഇന്ന് തന്നെ സംസ്കാരം ഉണ്ടാകുമെന്നാണ് വിവരം.

Read More

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിപി.ബി രാജീവ് ചുമതലയേറ്റു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയുടെ പുതിയ പോലീസ് മേധാവിയായി പി.ബി രാജീവ് ചുമതലയേറ്റു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. ജില്ലയുടെ ചുമതല ലഭിക്കുന്നത് ആദ്യമായാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ, 2018 ല്‍ സ്തുത്യര്‍ഹ സേവനങ്ങള്‍ പരിഗണിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ജില്ലാപോലീസ് മേധാവിയുടെ ചാര്‍ജ് അഡിഷണല്‍ എസ്.പി എ.യു സുനില്‍കുമാറില്‍ നിന്നുമാണ് ഏറ്റെടുത്തത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, ഡി.സി.ആര്‍.ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, സി.ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.ബിനു, കെ.സജീവ്, ടി.രാജപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.

Read More