കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം . വീടില്ലാത്ത അര്‍ഹരെ തേടി ഡോ എം എസ്സ് സുനില്‍ കാടും മലയും കയറി . 199 കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കൃപയില്‍ ഡോ എം എസ്സ് സുനില്‍ നാളെ നല്‍കുന്നത് ഇരുനൂറാമത്തെ വീടാണ് . കാവാലം, തട്ടശ്ശേരി എന്ന സ്ഥലത്തെ വിധവകളായ രണ്ടു സ്ത്രീകളും രണ്ടു പെൺകുട്ടികളും ഉള്ള കുടുംബത്തിന് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സഹായത്താൽ പണിതു നൽകുന്ന ഇരുന്നൂറാം വീടിന്‍റെ താക്കോൽ ദാനം നാളെ ( ഏപ്രില്‍ 18 ) രാവിലെ 9.30 നു കേന്ദ്ര വിദേശ കാര്യസഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കും. മലയാളി അസോസിയേഷൻ സഹായിക്കുന്ന നാലാമത്തെ വീടും ഡോ എം. എസ്. സുനിലിന്‍റെ ഇരുന്നൂറാം വീടുമാണ് . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍…
Read Moreവിഭാഗം: Featured
കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ് മാത്യു ക്ലാസ്സ് നയിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ എന്‍. കെ ശശിധരൻ പിള്ള സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്സ് രാജേന്ദ്രകുമാർ,പി .മോഹനകുമാർ , കെ .രാജേന്ദ്രനാഥ്,എന്‍ എസ് മുരളിമോഹൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര ലൈബറിക്കു വേണ്ടി ശാസ്ത്ര പുസ്തക സമാഹരണം നടന്നു വരുന്നു.
Read Moreപ്രകൃതിയുടെ വര പ്രസാദം : ഇക്കുറി നല്ല മാമ്പഴക്കാലം
ഡിസംബര്‍ ജനുവരി ഫെബ്രുവരി മാസത്തിലെ നല്ല തണുപ്പും മഴ കുറവും കേരളത്തില്‍ മാം പൂക്കള്‍ക്ക് രക്ഷാ കവചം ഒരുക്കി. മാവുകള്‍ പൂക്കും മുന്നേ നല്ല മഴ കൂടുതൽ പൂക്കാൻ പ്രേരണയായി. നവംബർ, ഡിസംബർ ജനുവരി മാസങ്ങളിൽ മഴ ഒഴിഞ്ഞു നിന്നതും അനുഗ്രഹമായി. മാവിന്‍റെ തളിർ ശിഖരങ്ങളിലെ അന്നജത്തിന്റെയും നൈട്രജന്റെയും സാന്നിധ്യമാണ് മികച്ച കായ്ഫലം ഉറപ്പാക്കുന്.മുൻവർഷം പൂവിടൽ കാലത്ത് അനുഭവപ്പെട്ട കനത്ത മഴ കായഫലം കുറച്ചിരുന്നു.ഉത്തരേന്ത്യയിൽ മാവിന്റെ പൂവിടലിൽ ഗണ്യമായി കുറവുണ്ടായ സാഹചര്യം നിലനിൽക്കെയാണ് കേരളത്തിലെ സമൃദ്ധമായ പൂവിടല്‍ . മിക്ക ഇടങ്ങളിലും കണ്ണി മാങ്ങയുടെ കുലകള്‍ക്ക് വന്‍ ഡിമാന്‍റ് ആണ് . കണ്ണിമാങ്ങ അച്ചാര്‍ കേരളത്തിലെ രുചികരമായ ഭക്ഷണ വിഭവമാണ് . Nature’s Pleasure: This is a good mango season The good cold and low rainfall of December,…
Read Moreസ്റ്റാറ്റന്‍ ഐലന്‍റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റു, സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിചയ സമ്പന്നരും യുവജനങ്ങളും ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നു പുതിയ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു. കലാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന് പരിചിതനായ ഫ്രെഡറിക് എഡ്വേര്‍ഡ് (ഫ്രെഡ് കൊച്ചിന്‍) ആണ് വൈസ് പ്രസിഡന്റ്. അലക്‌സ് തോമസ് (സെക്രട്ടറി), സാറാമ്മ തോമസ് (ട്രഷറര്‍), കുസുമം ചെത്തിക്കോട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, 19 കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ടതാണ് ഈവര്‍ഷത്തെ ഭരണസമിതി. റജി വര്‍ഗീസ്, ഫൈസല്‍ എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ്, അലക്‌സ് വലിയവീടന്‍, റോഷിന്‍ മാമ്മന്‍, സദാശിവന്‍ നായര്‍, സി.വി. വര്‍ഗീസ് വളഞ്ഞവട്ടം, റീനാ സാബു, ബിജു ചെറിയാന്‍, തോമസ്…
Read Moreഅതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം :കടകൾ തകർത്തു ഒരാൾക്ക് പരിക്ക്
കോന്നി വാർത്ത ഡോട്ട് കോം :അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം. മൊബൈൽ കടയുടെയും ലാബിന്റെയും കണ്ണാടി തകർത്തു. മൊബൈൽ കടയിലെ ജീവനക്കാരന് നേരിയ പരിക്ക് ഉണ്ട്. വേനൽ കടുത്തതോടെ വന മേഖലയിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷണ ക്ഷാമം ഉണ്ട്. കൂടാതെ വനത്തിൽ ജലം കുറവാണ്. ഭക്ഷണം തേടി വന്യ മൃഗങ്ങൾ കാടിറങ്ങാറുണ്ടെങ്കിലും അതിരുങ്കൽ ജങ്ഷനിൽ ഇത് ആദ്യമായാണ് വന്യ മൃഗം എത്തുന്നത്.മൊബൈൽ കടയിൽ നിരവധി നാശ നഷ്ടം ഉണ്ടായി.വനപാലകരെ വിവരം അറിയിച്ചു
Read Moreനഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സ്
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയുടെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് ബിരുദധാരികള്‍ക്കായി നടത്തുന്ന നഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത നഴ്‌സിംഗ് ബിരുദം. പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. കോഴ്‌സിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കല്‍ ട്രെയിനിങ്ങും നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുകെ യില്‍ തൊഴില്‍ നേടാനുള്ള അവസരവും ഇതോടൊപ്പം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്കും അഡ്മിഷനും www.asapkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9495999682, 8281571795, 9495999649 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Read Moreപുൽവാമ അനുസ്മരണ ദിനാചരണം കോന്നിയില്‍ നടന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : പുൽവാമ ഭീകരാക്രമണ അനുസ്മരണം.പുൽവാമ ജില്ലയിൽ 2019 ഫെബ്രുവരി 14 നടന്ന ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച 45 സി ആര്‍ പി എഫ് ധീര ജവാൻമാരെ അനുസ്മരിച്ചുകൊണ്ട് കോന്നി മാരൂർപ്പാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും അനുശോചനവും നടത്തി. ക്ലബ്ബ്പ്രസിഡന്‍റ് ജിതിൻ മാരൂർപാലത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് മെമ്പറുംസി ആര്‍ പി എഫ് ജവാനുമായ രാഹുൽ രാജ് കണ്ണൂരേത്ത് ആദ്യ ദീപം തെളിയിച്ചു. ക്ലബ്ബ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി.
Read Moreകോന്നിയിലെ നിര്‍ദ്ദിഷ്ട കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്ത് തീപിടിത്തം
കോന്നി വാര്‍ത്ത : കോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെ എസ്സ് ആര്‍ ടി സി ഡിപ്പോ സ്ഥലത്തിന് സമീപം തീപിടിത്തം ഉണ്ടായി . മാലിന്യം ശേഖരിച്ച സ്ഥലത്തു തീ ഇട്ടപ്പോള്‍ പടര്‍ന്ന് പിടിച്ചു . കഴിഞ്ഞ വര്‍ഷവും ഇതേപോലെ തീപിടിത്തം ഉണ്ടായി . മാലിന്യം ഡിപ്പോ സ്ഥലത്തു ഇട്ട് തീ കത്തിച്ച് കളയുകയാണ് .ഇത് പടര്‍ന്നാണ് തീപിടിത്തം ഉണ്ടായത് . അഗ്നി ശമന വിഭാഗം എത്തി തീ കെടുത്തി .നാശ നഷ്ടം ഒന്നും ഇല്ല .
Read Moreസാന്ത്വന സ്പര്‍ശം അദാലത്ത്: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി (ഫെബ്രുവരി 9)
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി (ഫെബ്രുവരി 9). ഇതുവരെ അക്ഷയ മുഖേന ഓണ്‍ലൈനായി 2781 ഉം കളക്ടറേറ്റില്‍ നേരിട്ട് ലഭിച്ച 117 ഉം ഉള്‍പ്പടെ 2898 അപേക്ഷകളാണ് ആകെ ലഭിച്ചത്. സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് അപേക്ഷിക്കുന്നതിനായി ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചതില്‍ 86 അപേക്ഷകള്‍ ലഭിച്ചു. റാന്നി പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് ഇഡിസി കമ്മ്യൂണിറ്റി ഹാളില്‍ 14 ഉം, ളാഹ മഞ്ഞത്തോട് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തില്‍ 22 ഉം, അരുവാപ്പുലം പഞ്ചായത്തിലെ അരുവാപ്പുലം ഗവ. എല്‍പി സ്‌കൂളില്‍ 10 ഉം, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ 40 ഉം അപേക്ഷകളാണ് ലഭിച്ചത്.…
Read Moreഡിവൈഎഫ്‌ഐ ദേശീയ നേതൃത്വത്തിലേക്ക്കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ് കുമാര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് അഡ്വ. കെയു ജനീഷ്‌കുമാര്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌കേന്ദ്ര കമ്മിറ്റിയംഗമായി ജനീഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമാണ് കോന്നി എംഎല്‍എകൂടിയായ അഡ്വ. കെയു ജനീഷ്‌കുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കോന്നി എംഎല്‍എയുമായ എ പദ്മകുമാറിന് ശേഷം ജില്ലയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജനീഷ്‌കുമാര്‍. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്,എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനീഷ് കുമാറിനെ കൂടാതെ, കേരളത്തില്‍ നിന്ന് വികെ സനോജ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന്‍ എന്നിവരെയും പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
Read More