ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തൊടെ നടപ്പിലാക്കി വരുന്ന പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പെരുന്തേനരുവി പമ്പാതീരത്ത് വനഫലവൃക്ഷതൈകള്‍ നട്ടു. രണ്ടാംഘട്ടമായി നടന്ന പരിപാടിയില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി 250 തൈകള്‍ നട്ട് പരിപാലിച്ചുവരുന്നതായും രണ്ടാംഘട്ടമായി പമ്പാതീരത്ത് ആയിരം തൈകളും കൈതോടുകളിലും പമ്പാതീരത്തെ വീട്ടുവളപ്പുകളിലുമായി ആയിരം തൈകളും നട്ടുപിടിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ അധീനതയിലുള്ള കുന്നത്തും തലമുട്ടിയാനിയിലും ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിക്കുന്നതിന് പദ്ധതിയിടുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൊഴിലുറപ്പ് അംഗങ്ങളെയാണ് പമ്പാതീരത്തും കൈവഴികളിലും തൈകള്‍ നട്ട് പരിപാലിക്കുന്നതിന് ചുമതലപെടുത്തിയിരിക്കുന്നത്. 12 കീലോമീറ്റര്‍ ദൂരം തീരം മൂന്നായി വിഭജിച്ച് ഒന്‍പത് പേര്‍ക്ക് വീതം ചുമതല നല്‍കി തൈകള്‍ക്ക് ജൈവവേലികെട്ടി വേനല്‍കാലത്ത് നനച്ച് തൈകളുടെ…

Read More

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗൺ കാരണം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനായ “സഹായത”യുടെ ചെയര്‍മാനും ഇലന്തൂര്‍ ബ്ലോക്ക് അംഗവുമായ അജി അലക്സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വീടുകളിലെത്തിയാണ് സഹായം കൈമാറിയത് .ഈ ലോക്ക് ഡൌണ്‍ കാലത്ത് “സഹായത”യുടെ സഹായം പാവങ്ങളില്‍ എത്തിക്കുന്ന അജി അലക്സ്സിന് എല്ലാ വിധ ആശംസയും നേരുന്നു . ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ഷൈജു, സ്വാമിനാഥൻ,മുകുന്ദൻ കെ പി, മനോജ്,റെജി, സാജൻ, രാഹുൽ, സുരേഷ്, ജെറിൻ, ജസ്സിൻ,പ്രബീഷ്,സുമേഷ്, വിൻസ്, എന്നിവരാണ് “സഹായത”യുടെ മറ്റ് പ്രധാന പ്രവര്‍ത്തകര്‍ .

Read More

കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…

Read More

പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് : പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ആരംഭിച്ചതാണ് പച്ചത്തുരുത്ത് പദ്ധതി. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്. മുഴുവന്‍ വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചത്തുരുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാപിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചത്തുരുത്ത് ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ്. പ്ലാവ്, മാവ്, കുടംപുളി, വാളന്‍…

Read More

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ

  രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്‌സികളിൽ ഐസൊലേഷൻ വാർഡുകൾക്ക് 636.5 കോടി, 25 സിഎസ്എസ്ഡികൾക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങൾക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് കെഎഫ്‌സി വായ്പ ആസ്തി 5 വർഷം കൊണ്ട് 10000 ആക്കി ഉയർത്തും, ഈ വർഷം കെഎഫ്‌സി 4500 കോടി വായ്പ അനുവദിക്കും വിദ്യാഭ്യാസ മേഖല– വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപുകൾ, ശ്രീനാരായണ ഗുരു ഓപ്പൺ…

Read More

കോന്നിയില്‍ ഇന്നലെയും ഇന്നുമായി 126 സെന്‍റീമീറ്റര്‍ മഴ പെയ്തു

കോന്നിയില്‍  126 സെന്‍റീമീറ്റര്‍ മഴ പെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില്‍ ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു ദിവസമായി കോന്നിയില്‍ ശക്തമായ മഴയാണ് ലഭിച്ചത് . കിഴക്ക് അച്ചന്‍ കോവില്‍ മല നിരകളില്‍ ഇപ്പൊഴും കനത്ത മഴ ലഭിക്കുന്നു .അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു എങ്കിലും ഇപ്പോള്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു ദിവസത്തെ മഴ കണക്ക് ആണ് ഐ ബി യിലെ മഴ മാപിനിയില്‍ രേഖപ്പെടുത്തിയത് . 70 വർഷം മുൻപ് തുടങ്ങിയ വനം വകുപ്പിന്റെ ചിട്ടയ്ക്ക് ഇപ്പോഴും മാറ്റമില്ല. നാഴികമണിയിൽ രാവിലെ എട്ട് ആയാൽ മഴമാപിനി തുറന്ന് അളവെടുക്കും.വനം വകുപ്പ്‌…

Read More

കാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില്‍ 1856.94 ലക്ഷം രൂപയുടെ കൃഷിനാശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. 588.62 ഹെക്ടറിലെ 1443 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്ടര്‍ സ്ഥലത്തെ 1585 കര്‍ഷകരുടെ കുലച്ച വാഴകള്‍ക്കും നാശനഷ്ടം ഉണ്ടായി. 186.41 ഹെക്ടറിലെ 1043 കര്‍ഷകരുടെ കപ്പ കൃഷിക്ക് 22.68 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ 8 പേര്‍ മാത്രം കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ജനങ്ങളും വീടുകളിലേക്കു മാറി. നിലവില്‍…

Read More

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും: മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗനിർണ്ണയം, പ്രതിരോധം, മുൻകരുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു കഴിഞ്ഞു.എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാകും. വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിൻ്റെ കണികകൾ വായുവിലുണ്ട്. സാധാരണയായി പൂപ്പലുകൾ തൊലിപ്പുറത്ത്…

Read More

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ 123 പേര്‍ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏഴു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 56 പുരുഷന്മാരും 43 സ്ത്രീകളും 13 ആണ്‍കുട്ടികളും, 11 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്. തിരുവല്ല താലൂക്കില്‍ നാലു ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 44 പുരുഷന്മാരും 34 സ്ത്രീകളും 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 101 പേരും മല്ലപ്പള്ളി…

Read More

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

  ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമം​ഗല. പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ, ഉമാ അന്തർജ്ജനത്തിന്റെയും. മൂത്ത പുത്രിയായിരുന്നു ലീലാ നമ്പൂതിരിപ്പാട് എന്ന സുമം​ഗല.

Read More