മുഴുവന് ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്യണം ആഗസ്റ്റ് നാലിന് 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില് നിലവിലുള്ള മുഴുവന് ഒഴിവുകളും നിയമനാധികാരികള് പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭായോഗത്തില് മന്ത്രിമാര്ക്ക് നിര്ദ്ദേശം നല്കി. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്ക്ക് മന്ത്രിമാര് നിര്ദ്ദേശം നല്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയോറിറ്റി തര്ക്കം, കോടതി കേസുകള് എന്നിവ കാരണം പ്രമോഷന് നടത്താന് തടസ്സമുള്ള കേസുകളില് പ്രമോഷന് തസ്തികകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡര് ചെയ്യാന് നിലവില് ഉത്തരവുണ്ട്. വേക്കന്സികള് ഉണ്ടാകുന്ന മുറക്ക് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാന് കര്ശനമായ നിര്ദ്ദേശങ്ങള് നിലവിലുണ്ട്. ഇക്കാര്യത്തില് വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്ക്കും നിയമന അധികാരികള്ക്കുമെതിരെ കര്ശന നടപടി സ്വീകരിക്കും.
Read Moreവിഭാഗം: Featured
കോന്നിയൂര് പി കെ(64 ) അന്തരിച്ചു
കോന്നിയൂര് പി കെ(64 ) അന്തരിച്ചു കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി മുന് ബ്ലോക്ക് പ്രസിഡന്റും സാംസ്കാരിക പ്രവര്ത്തകനുമായ കോന്നിയൂര് പി കെ (64 ) അന്തരിച്ചു . ഏറെ നാളായി ചികില്സയിലായിരുന്നു .ഇന്ന് രാവിലെ കോന്നിയിലെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം .
Read Moreസിക്ക വൈറസ് രോഗം – വില്ലന് ഈഡിസ് തന്നെ
സിക്ക വൈറസ് രോഗം – വില്ലന് ഈഡിസ് തന്നെ ഈഡിസ് കൊതുകു പരത്തുന്ന രോഗമാണ് സിക്കവൈറസ് എന്നും ലക്ഷണങ്ങള്ക്കനുസൃതമായ രോഗ പരിചരണം കൊണ്ട് രോഗം ഭേദമാക്കാമെന്നും ആലപ്പുഴ ജില്ല മെഡിക്കല് ഓഫീസ് അറിയിച്ചു. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്, ശരീരത്തില് തിണര്പ്പ്, കണ്ണു ചുവക്കുക എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്. നിലവില് ഈ രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനേഷനോ ലഭ്യമല്ല. രണ്ടു മുതല് 7 ദിവസം വരെ രോഗലക്ഷണങ്ങള് നീണ്ടു നില്ക്കാം. അണുബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങള് കാണണമെന്നില്ല. രോഗം പകരുന്ന വിധം ചുവടെ. രോഗാണു ബാധിച്ച ഈഡിസ് കൊതുക് മനുഷ്യരെ കടിക്കുന്ന വഴി. രോഗബാധയുള്ള വ്യക്തിയില് നിന്നും രക്തം സ്വീകരിക്കുന്നതിലൂടെ. രോഗബാധയുള്ള വ്യക്തിയുമായുള്ള ലൈംഗീക ബന്ധത്തിലൂടെ. ഗര്ഭാവസ്ഥയിലോ പ്രസവ സമയത്തോ സിക്ക രോഗമുള്ള അമ്മയില് നിന്നും കുഞ്ഞിലേക്ക് രോഗം പകരാം.…
Read Moreനടീല് വസ്തുക്കളുമായി അടൂരില് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
കോന്നി വാര്ത്ത ഡോട്ട് കോം : നടീല്കാലത്തിന് ആരംഭംകുറിച്ച് അടൂര് നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തില് ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കര്ഷകസഭയുടേയും ഉദ്ഘാടനം അടൂര് കൃഷിഭവനില് നഗരസഭാ അധ്യക്ഷന് ഡി.സജി നിര്വഹിച്ചു. കര്ഷകര്ക്കും പൊതുജനങ്ങള്ക്കും ഗുണമേന്മയുള്ള നടീല് വസ്തുക്കള് ലഭ്യമാക്കുകയാണു ഞാറ്റുവേല ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ അധ്യക്ഷന് പറഞ്ഞു. അടൂര് കൃഷിഭവനില് ഒരാഴ്ചക്കാലം ഞാറ്റുവേല ചന്ത തുടരും. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് അജി പി.വര്ഗീസ് അധ്യക്ഷതവഹിച്ചു. കൗണ്സിലര്മാരായ അപ്സര സനല്, രജനി രമേശ്, രാജി ചെറിയാന്, ബിന്ദുകുമാരി, ഗോപാലന്, അഡ്വ.എസ് ഷാജഹാന്, എ.അനിതദേവി, അടൂര് ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര് റോഷന് ജോര്ജ്, കൃഷി ഓഫീസര് മോളു ടി. ലാല്സണ്, കൃഷി അസിസ്റ്റന്റുമാരായ എസ്.നര്മ്മദ, ആര്.പ്രസാദ്, ജി.സ്മിത തുടങ്ങിയവര് പങ്കെടുത്തു.
Read Moreഎല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ്
കഥപറയും കടലാസുകള് കോന്നി വാര്ത്ത ഡോട്ട് കോം പരമ്പര ഭാഗം ഒന്ന് അഗ്നി @കോന്നി വാര്ത്ത ഡോട്ട് കോം എല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ് കോന്നി വാര്ത്ത ഡോട്ട് കോം: അയാളുടെ കൈവിരലുകള് വേഗത്തില് ചലിച്ചു . പേപ്പറില് എന്തൊക്കയോ കോറി . ഒടുവില് എടുത്തു വായിച്ചു . കോട്ടയം പുഷ്പനാഥ് എഴുതുന്ന ഏറ്റവും പുതിയ അപസര്പ്പക നോവല് അടുത്താഴ്ച്ച മുതല് പ്രസിദ്ധീകരിക്കുന്നു .1990 കളിലെ വാരികകളില് കോട്ടയം പുഷ്പനാഥ് എന്ന പേര് നിറഞ്ഞു നിന്നു . കോട്ടയം പുഷ്പനാഥിന്റെ അപസര്പ്പക നോവലുകള് ഇല്ലാതെ കേരളത്തിലെ ഒരു ആഴ്ച്ച പതിപ്പുകളും ഇറങ്ങിയിരുന്നില്ല . അത്ര മാത്രം ജന ഹൃദയങ്ങളില് ഈ നോവലുകാരന് ഇടം പിടിച്ചിരുന്നു . പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലൂടെ അറിയപ്പെട്ടു. കേരളത്തിലെ വായനശാലകളില് എല്ലാം…
Read Moreസ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്ക്ക് “എരിവ് “കൂടുതലാണ്
സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്ക്ക് “എരിവ് “കൂടുതലാണ് അഗ്നി @കോന്നി വാര്ത്ത ഡോട്ട് കോം കോന്നി വാര്ത്ത ഡോട്ട് കോം ; കോന്നി വെട്ടൂർ പേഴുംകാട്ടിൽ വീട്ടില് ചെന്നാല് സ്മൃതി ബിജു ഒരുക്കിയ ചിത്രങ്ങള് ഒരുപാട് കഥകള് പറയും . ഇന്നലെ മുതല് ബിജുവിന്റെ കൈവിരുതില് വരച്ചു ചേര്ത്തത് സംസ്ഥാന മന്ത്രിമാരുടെ ചിത്രങ്ങളാണ് . അതിലും വലിയ പ്രത്യേകത . എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങള്ക്ക് എരിവ് കൂടുതലാണ് .ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ആറന്മുള എം എല് എയുമായ വീണാ ജോര്ജിന്റെ ചിത്രം മുളക്, മല്ലി, മഞ്ഞൾ തുടങ്ങി ഒട്ടനവധി കറി കൂട്ടുകൾ ഉപയോഗിച്ചാണ് വരച്ചത് . മുഖ്യമന്ത്രി ഉള്പ്പെടെ എല്ലാ മന്ത്രിമാരുടെയും ചിത്രം മുളക് മല്ലി മഞ്ഞള് പൊടിയില് ഉടന് വരയ്ക്കുമെന്ന് സ്മൃതി ബിജു “കോന്നി വാര്ത്ത ഡോട്ട് കോമിനോടു “പറഞ്ഞു .…
Read Moreകോന്നി വനം വകുപ്പും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും വിവിധയിടങ്ങളില് മഴമാപിനി സ്ഥാപിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷൻ. വനം വകുപ്പിന്റെ ഈ ഉദ്യമത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തും പങ്കാളികളാണ്. ഈ വർഷത്തെ വേനൽ മഴയിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1522. 2 mm). കോന്നിയിലായിരുന്നു. അച്ചൻകോവിൽ നദിയിലെ വെള്ളപ്പൊക്ക സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമമായ ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്, കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ചേമ്പാല, മുള്ളുമല എന്നിവിടിങ്ങളിൽ വനം വകുപ്പ് താത്കാലിക മഴമാപിനി സ്ഥാപിച്ചു. അരുവാപ്പുലം പഞ്ചായത്തിന്റ്റെ നേതൃത്വത്തിൽ…
Read Moreവന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏര്പ്പെടുത്തും: വനം മന്ത്രി
കോന്നി വാര്ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നി നിയോജക മണ്ഡലത്തിൽ കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും വ്യാപക അക്രമണം ജനങ്ങളുടെ ജീവനും, കൃഷിക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എം.എൽ.എ സബ്മിഷനിൽ പറഞ്ഞു.2 മനുഷ്യ ജീവൻ തന്നെ നഷ്ടപ്പെട്ടു. രൂക്ഷമായ പന്നി ശല്ല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ടാപ്പിംഗ് നടത്താൻ പോലും തൊഴിലാളികൾക്ക് പോകാൻ കഴിയുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നി പിന്നീട് കാട്ടിലേക്ക് മടങ്ങുന്നില്ല. ഇതിൽ നിന്നെല്ലാം കർഷകരെയും, ജനങ്ങളേയും രക്ഷിക്കാൻ കർശനമായ നടപടികൾ ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. വന്യമൃഗ അക്രമണത്തിന് പ്രതിവർഷം 10 കോടി രൂപ നഷ്ടപരിഹാരം…
Read Moreകാന്താരിമുളക് മുതല് ചക്ക വരെ : കോന്നിയില് നാട്ടു ചന്ത കിസാന് ജീപ്പ് യാത്ര തുടരുന്നു
കാന്താരിമുളക് മുതല് ചക്ക വരെ : കോന്നിയില് നാട്ടു ചന്ത കിസാന് ജീപ്പ് യാത്ര തുടരുന്നു അഗ്നി/കോന്നി വാര്ത്ത ഡോട്ട് കോം കോന്നി വാര്ത്ത ഡോട്ട് കോം :ഹരിത ഭൂമിയുടെ ഹൃദയ താളം തൊട്ടറിഞ്ഞു കോന്നിയെന്ന മലയോര ഭൂമികയില് വിളയുന്ന കാര്ഷിക വിളകള് കര്ഷകരില് നിന്നും നേരിട്ട് സ്വീകരിക്കാന് കിസാന് ജീപ്പ് യാത്ര തുടരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷന് മെംബര് പ്രവീണ് പ്ലാവിളയുടെ ആശയമാണ് കര്ഷകര്ക്ക് ആശ്വാസകരമാകുന്നത് . കഴിഞ്ഞ വര്ഷം കോവിഡ് ലോക്ക് ഡൌണ് കാലത്ത് കോന്നി ചൈനാമുക്ക് കേന്ദ്രമാക്കി രൂപീകരിച്ച നാട്ടു ചന്ത നവ മാധ്യമ കൂട്ടായ്മയിലൂടെ പ്രദേശത്തെ വീടുകളില് നിന്നും ഉള്ള ചെറിയ വിഭവങ്ങള് നേരിട്ട് വാങ്ങാന് ചന്ത തന്നെ തുടങ്ങി . അതില് വിജയം കണ്ടതോടെ ആശയം വിപുലീകരിച്ചു . പ്രവീണിന്റെ ഭാര്യ അമ്പിളിയാണ് കൂട്ടായ്മയുടെ കോ…
Read Moreപ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം : കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു സിനിമ പ്രേക്ഷക കൂട്ടായ്മ സൂം മീറ്റിംഗിലൂടെയാണ് അനുസ്മരണം സംഘടിപ്പിച്ചത് . സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ, മാദ്ധ്യമ മേഖലയിലെ നിരവധി പേർ സംസാരിച്ചു.പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണെന്നും ചലച്ചിത്ര സംവിധായകൻ ബ്ലസി പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭരത് അവാർഡ് ജേതാവ് സംവിധായകൻ കവിയൂർ ശിവപ്രസാദ് , സംവിധായകരായ എം.എ. നിഷാദ്, കണ്ണൻ താമരക്കുളം, നടൻ കൈലാഷ്, ബുക്ക്മാർക്ക് സെക്രട്ടറി എ . ഗോകുലേന്ദ്രൻ, സാം ചെമ്പകത്തിൽ ,വിനോദ് ഇളകൊള്ളൂർ, കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. അനു പടിയറ ,പി. സജീവ്,…
Read More