മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം konnivartha.com/ കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം കുറിച്ചു . ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ജല സംരക്ഷണ പൂജ സമുദ്ര പൂജയോടെ കളരി വിളക്ക് തെളിയിച്ചു . മന വിളക്ക് കൊളുത്തി 41 തൃപ്പടിയിലും തേക്കില നാക്ക് നീട്ടിയിട്ട് അതില്‍ നിലവിളക്ക് തെളിയിച്ച് വറ പൊടിയും ചുട്ട കിഴങ്ങ് വിഭവവും വിളമ്പി ആരതി ഉഴിഞ്ഞ് സര്‍വ്വ ചരാചരങ്ങളെയും മഹോത്സവത്തിലേക്ക് വിളിച്ചിരുത്തി . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയിലുണര്‍ത്തി അടുക്കുകള്‍ സമര്‍പ്പിച്ച് പുതുവസ്ത്രവും കറുപ്പ് കച്ചയും ചാര്‍ത്തി പരമ്പില്‍…
Read Moreവിഭാഗം: Entertainment Diary
പന്തളം യക്ഷിവിളക്കാവിലെ ചിറപ്പ് മഹോത്സവം : നവംബർ 17 മുതല്‍
konnivartha.com: പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ വൃശ്ചിക ചിറപ്പ് മഹോത്സവത്തിന് നവംബർ 17 ന് തുടക്കമാവും. വൃശ്ചികം 1 മുതൽ 12 വരെയാണ് ചിറപ്പ് മഹോത്സവം നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, ശരണംവിളി, പ്രസാദവിതരണം എന്നിവ നടക്കും. നവംബർ 28 ന് പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി അന്നദാനം, അയ്യപ്പ അഷ്ടോത്തര നാമാർച്ചന, വൃക്ഷപൂജ എന്നിവയും നടക്കുമെന്ന് യക്ഷിവിളക്കാവ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ സി വിജയമോഹൻ, സെക്രട്ടറി ആർ വിഷ്ണുരാജ്, ട്രഷറർ ശ്രീജിത്ത്കുമാർ എന്നിവർ അറിയിച്ചു
Read Moreകല്ലേലി കാവില്‍ മണ്ഡല മകരവിളക്ക് മഹോത്സവം: നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ
കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക് മഹോത്സവം, മലക്കൊടി ദര്‍ശനം : നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ konnivartha.com/ കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുന്‍ നിര്‍ത്തി 999 മലകളെ ഉണര്‍ത്തിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും . മറ്റു ദേവാലയങ്ങളില്‍ മണ്ഡല കാലത്ത് മാത്രമാണ് ചിറപ്പ് നടത്തുന്നത് എങ്കില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെയാണ് കല്ലേലി കാവില്‍ ചിറപ്പ് മഹോത്സവം നടക്കുന്നത് എന്നത് പ്രത്യേകതയാണ് . നിത്യവും പ്രഭാതത്തിലും സന്ധ്യക്കും 41 തൃപ്പടി പൂജ നടക്കും . ഓരോ തൃപ്പടിയിലും തേക്കില നിവര്‍ത്തി അതില്‍ വിളക്ക് കൊളുത്തി ദക്ഷിണ…
Read Moreകോന്നിആനക്കൂട്ടിൽ ‘ശാസ്ത്രക്കൂട്ടു’മായി റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ
konnivartha.com: റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ‘ശാസ്ത്രക്കൂട്ട്’ ന്‍റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്. പഠനയാത്ര റാന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ ചുമതലഹിക്കുന്ന റേഞ്ച് ഓഫീസർ ബി. ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഇക്കോ ടൂറിസത്തിൽ (ആനക്കൂട് )നടന്ന പരിപാടിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു . റാന്നി ബി.പി.സി ഷാജി.എ സലാം, പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രാധ്യാപിക എഫ്. അജിനി,ബിന്ദു ജി. നായർ , ഷിബി സൈമൺ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദു എബ്രഹാം വിദ്യാർത്ഥികളായ നിവേദിത വൈഷ്ണവി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ ഷാജി തോമസ്,ശാസ്ത്ര അധ്യാപിക…
Read Moreപത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ മകളെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു
konnivartha.com: കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളുടെ ദേശീയ സ്പോർട്സ് മീറ്റിൽ അണ്ടർ 19 വിഭാഗത്തിൽ, ശ്രദ്ധേയമായ രണ്ട് മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാറിന്റെ മകൾ ദിയ സുനിലിനെ ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് അനുമോദിച്ചു. അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർഥിനിയായ ദിയ, പൂനെയിൽ നടന്ന ദേശീയ മീറ്റിൽ, 800 മീറ്ററിൽ വെങ്കലമെഡലും, 4X400 മീറ്റർ റിലേയിൽ വെള്ളിമെഡലുമെന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിലാണ് അനുമോദനച്ചടങ്ങ് നടന്നത്. ട്രോഫിയും ക്യാഷ് അവാർഡും അദ്ദേഹം സമ്മാനിച്ചു. അഡീ. എസ് പി. ആർ. പ്രദീപ് കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഡി വൈ എസ് പി മാരായ അഷാദ്…
Read More54-ാമത് ഐഎഫ്എഫ്‌ഐ-(IFFI)യിൽ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) 54-ാമത് പതിപ്പിന് തുടക്കം കുറിക്കാൻ ഒരുങ്ങവെ, 75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ അഥവാ നാളെയുടെ 75 സർഗാത്മകമനസുകൾ എന്ന സംരംഭത്തിന്റെ മൂന്നാം പതിപ്പിൽ പങ്കുചേരുന്നതിനുള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും തിരഞ്ഞെടുപ്പ് പൂർത്തിയായി . സെലക്ഷൻ ജൂറിയും ഗ്രാൻഡ് ജൂറി പാനലുകളും തിരഞ്ഞെടുത്ത ഈ പ്രതിഭകളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടിക പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് നാളെയുടെ വാഗ്ദാനങ്ങളായ ഈ സിനിമ പ്രതിഭകൾ. വിജയികളെ അഭിനന്ദിച്ച കേന്ദ്രകേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ നാളെയുടെ 75 സർഗാത്മകമനസുകൾ (75 Creative Minds of Tomorrow) സംരംഭത്തിന്റെ ഭാഗമായി, 10 വിഭാഗങ്ങളിലായി, ഇന്ത്യയിലുടനീളമുള്ള 75 പ്രതിഭാധനരായ യുവ സ്രഷ്‌ടാക്കളെ നാം…
Read Moreസമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു
സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടര്‍ എ ഷിബു അടൂര്‍ സ്മിത തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതല്‍ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാ പരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍ സിനിമ പഠന വിഷയമാക്കിയിട്ടുണ്ട്. സിനിമയുടെ രീതിശാസ്ത്രവും സങ്കേതികത്വവും കുട്ടികളെ പരിചയപ്പെടുത്തുക, ഭാഷാ പഠനത്തില്‍ പിന്തുണ നല്‍കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്. അബ്ബാസ് കിയ റോസ്തമി സംവിധാനം ചെയ്ത വെയര്‍ ഈസ് ഫ്രണ്ട്‌സ് ഹോം, ഫ്രഞ്ച് സിനിമ നൈറ്റ് ആന്‍ഡ് ഫോഗ്, സിദ്ധാര്‍ഥന്‍ സംവിധാനം ചെയ്ത ഇന്നലകളില്‍ മഞ്ഞു പെയ്യുമ്പോള്‍, ഹ്രസ്വചിത്രമായ ടു എന്നിവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ ദിവ്യ റെജി…
Read Moreആറ് വയസ്സുകാരനും തൊണ്ണൂറ്റിയാറ് വയസ്സുകാരനും താരങ്ങളായി
ഗിന്നസുകാരുടെ സംഗമത്തിൽ ആറ് വയസ്സുകാരനും തൊണ്ണൂറ്റിയാറ് വയസ്സുകാരനും താരങ്ങളായി konnivartha.com: വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്‍റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവായ ആറ് വയസുകാരന്‍ വിശ്വജിത്തും, ഏറ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോർഡ് ഹോൾഡറായ തൊണ്ണൂറ്റിയാറ് വയസുകാരനായ അഡ്വ പി. ബി. മേനോനും താരങ്ങളായി. കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് മദ്രാസ് ഇൻഫാൻട്രി ബെറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ ഡി നവീൻ ബെൻജിത് ഉത്ഘാടനം ചെയ്തു.മേജർ മധു സെത് മുഖ്യഥിതിയായിരുന്നു. ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. 68 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500 ഓളം പേർക്ക് മാത്രമേ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും…
Read Moreകല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു
കോന്നി :തുലാ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.
Read Moreസിനിമാ പൈറസി തടയുന്നതിന് സുപ്രധാന നടപടി
konnivarha.com: പൈറസി മൂലം സിനിമാ വ്യവസായം പ്രതിവർഷം 20,000 കോടി രൂപ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്തെ സിനിമാ പൈറസി തടയാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ വർഷത്തെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് 1952ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം, പൈറസിക്കെതിരായ പരാതികൾ സ്വീകരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടനിലക്കാർക്ക് നിർദേശം നൽകുന്നതിനുമായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോഡൽ ഓഫീസർമാരുടെ വ്യവസ്ഥാപിത സംവിധാനം സ്ഥാപിച്ചു. പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാൻ നിലവിൽ വ്യവസ്ഥാപിത സംവിധാനമേതുമില്ല. ഇന്റർനെറ്റിന്റെ വ്യാപനവും മിക്കവാറും എല്ലാവരും സൗജന്യമായി സിനിമാ ഉള്ളടക്കം കാണാൻ താൽപ്പര്യപ്പെടുന്നതിനാലും സിനിമാ പൈറസിയും കുതിച്ചുയർന്നു. മേൽപ്പറഞ്ഞ നടപടി പൈറസിയുടെ കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉടനടി നടപടി സ്വീകരിക്കാൻ അനുവദിക്കുകയും…
Read More