എതിർപ്പുകളെ പുഞ്ചിരിയോടെ നേരിടാൻ പ്രാപ്തരാകണം : അഖിൽ മാരാർ

  konnivartha.com/ കോന്നി : നമുക്ക് നേരെ വരുന്ന പ്രതിസന്ധികളെയും എതിർപ്പുകളെയും പുഞ്ചിരിയോടെ നേരിടാൻ പുതിയ തലമുറ പ്രാപ്തരാകണമെന്ന് ബിഗ് ബോസ് ഷോയിലെ വിജയിയും സിനിമ സംവിധായകൻ കൂടിയായ അഖിൽ മാരാർ .കോന്നി ഫെസ്റ്റിലെ ജനുവരി ഒരു ഓർമ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര കാര്യങ്ങളിൽ വാടി തളരുന്നവരാകരുത് നമ്മുടെ പുതിയ തലമുറയെന്നും പ്രതിസന്ധികളെ തരണം ചെയ്താണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നും അഖിൽ മാരാർ പറഞ്ഞു കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എലിസബത്ത് അബു, ജി. ശ്രീകുമാർ, ബിനുമോൻ ഗോവിന്ദ്, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, ജോയൽ മാത്യു മുക്കരുണത്ത്, രല്ലു.പി രാജു, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Read More

കോന്നി ഫെസ്റ്റ് :ഇന്നത്തെ പരിപാടികള്‍ ( 22/01/2024 )

  2024 ജനുവരി 23 തിങ്കൾ 6 മണി കോന്നി ചിലമ്പ് അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും 7.30 മുതൽ ചിത്രകാരന്മാർക്ക് ആദരവ് വരരുചിക്കൂട്ടിലെ വർണ്ണക്കൂട്ടുകാർ 8 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകരായ റഹ്മാൻ, അഡ്വ ഗായത്രി നായർ എന്നിവർ അവതരിപ്പിക്കുന്ന തിരുവനന്തപുരം മെഗാ മിക്സ്ൻ്റെ ഗാനമേള

Read More

കോന്നി ഫെസ്റ്റ് അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു

  konnivartha.com: കോന്നി : കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്ന അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു. ജെയിൻ്റ് വീൽ, ബ്രേക്ക് ഡാൻസ്, കൊളമ്പസ്, ഡ്രാഗൺ ട്രയിൻ, ബൗൺസി ബലൂൺ, മിനി ട്രയിൻ, മിനി കാർ, ഗയിംസ് തുടങ്ങിയ നിരവധി വൈവിധ്യമാർന്ന ഇനങ്ങൾ കോന്നി ഫെസ്റ്റിൽ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു.

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 21 ഞായർ)

  2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 20/01/2024 )

  2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിന്‍റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം യുവധാര ക്ലബ്ബ് 8 മണി മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ 2 ബെസ്റ്റ് കൊമേഡിയൻ അനീഷ് കാവിൽ നയിക്കുന്ന കലാരംഗ് അവതരിപ്പിക്കുന്ന കിടിലൻ ചിരിഉത്സവം

Read More

കോന്നി ഫെസ്റ്റ് ഇന്നത്തെ പ്രത്യേക പരിപാടികള്‍

  2024 ജനുവരി 19 വെള്ളി: വൈകിട്ട് 6 മണി ശ്രീ ശങ്കര നൃത്ത വിദ്യാലയം വെട്ടൂർ – കുളത്തുമൺ അവതരിപ്പിക്കുന്ന ആവിഷ്കാർ 2K24 വൈകിട്ട് 7 മണി മുതൽ മത്തായി സുനിൽ നയിക്കുന്ന ഫോക് റെവലൂഷൻ അവതരണം : ശാസ്താംകോട്ട, പാട്ടുപുര

Read More

കോന്നി ഫെസ്റ്റ് അരങ്ങുണരുന്നു: ജനുവരി 18 മുതൽ 28 വരെ

    കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് അരങ്ങുണരുന്നു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 18 മുതൽ 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ ഉൾപ്പെടെ പൂക്കളുടെ വർണ്ണവിസ്മയം, വൈവിധ്യങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിശാലമായ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുവാൻ അമ്യൂസ്മെൻറ് പാർക്ക്, കുതിര സവാരി, ലോക പ്രശസ്ത കലാകാരന്മാർ അണിചേരുന്ന മെഗാ കലാമേളകൾ, തദ്ദേശിയ കലാപ്രതിഭകൾ അണിനിരക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങൾ, ചിത്രരചന – ചലച്ചിത്രഗാനാലാപനം -തിരുവാതിര കളി മത്സരങ്ങൾ തുടങ്ങി 10 ദിനങ്ങൾ ഇനി ആഘോഷമാക്കുവാൻ കോന്നി ഫെസ്റ്റ് വേദി ഉണരുന്നു. ജനുവരി 18 വൈകിട്ട് 5 മണിക്ക്…

Read More

“ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ” പ്രദർശനം സംഘടിപ്പിക്കും

  konnivartha.com: കുമാരനാശാൻ യാത്രയായിട്ട് 100 വർഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ പ്രദർശനം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സിൽ 16, 17 തീയതികളിൽ നൂൺ ഷോയും (രാവിലെ 11 മണിക്ക് )18 ന് നൂൺ ഷോയും ഫസ്റ്റ് ഷോയും (വൈകിട്ട് 6 മണിക്ക് )ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസർച്ച് സെന്ററും, ദേശത്തുടിയും ഫിലിം ലവേഴ്സ് ക്ലബ്ബുമാണ് സംഘാടകർ.ഷോയുടെ വിവരങ്ങൾക്ക് എം. എസ് . സുരേഷ് (9447945710)ജി.വിശാഖൻ,(8075608214-9995423950)രാജേഷ് ഓമല്ലൂർ(9446394229) എന്നിവരുടെ നമ്പരിൽ ബന്ധപ്പെടുക        

Read More

കെ.സി.എസ്.എം.ഡബ്ല്യുവിന് പുതിയ ഭരണസമിതി

  konnivartha.com/ വാഷിംഗ്ടണ്‍ ഡി.സി: നാൽപതാം വാർഷീകം ആഘോഷിക്കുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്‌ടൺ, 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. മെരിലാന്റിലെ Thomas Wootton High School ൽ വച്ചുനടന്ന വിപുലമായ ക്രിസ്‌മസ് ആഘോഷച്ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. വാഷിങ്ങ്റ്റൺ മെട്രോ ഏരിയായിൽ സുപരിചിതനും, കലാസാംസ്കാരിക വേദിയിൽ സ്ഥിരം സാന്നിദ്ധ്യവും, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടന്‍റെ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനുമായ ശ്രീ സുരേഷ് നായരാണ് സംഘടനയുടെ പുതിയ സാരഥി. കഴിഞ്ഞ നാൽപതു വർഷങ്ങളായി ഡിസി വാഷിങ്ങ്‌ടൺ മെട്രോ പ്രദേശത്തെ മലയാളികളിലേക്കെത്തിക്കുന്ന സേവനങ്ങൾ തുടരുന്നതോടൊപ്പം തന്നെ ധാർമികമൂല്യങ്ങൾക്ക് അപച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ മൂല്യങ്ങളും പുതു തലമുറയിലേക്കു പകരാനുതകുന്ന പല പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം പ്രാധാന്യം നല്കുന്നതായിരിക്കുമെന്ന് സുരേഷ് നായർ കമ്മറ്റിയെ പരിചയപ്പെടുത്തവേ…

Read More

വനിതകൾക്കും ട്രാൻസ് ജെൻഡർ വനിതകൾക്കും സൗജന്യ പരിശീലനം

  ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താമസവും സൗജന്യം.ആറുമാസക്കാലം സ്‌റ്റൈപ്പന്റും ലഭിക്കും. konnivartha.com: വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതിക രംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.  പരിശീലനം പൂർണമായും സൗജന്യമാണ്.  പരിശീലന കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റും ലഭിക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് പരിശീലനത്തിന് അപേക്ഷിക്കാനാവുക. പ്രൊഡക്ഷൻ മാനേജ്‌മെൻറ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ് , പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ സാങ്കേതിക വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. അപേക്ഷകരിൽ നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം കരിയർ ഓറിയന്റേഷൻ ശില്പശാലയിൽ പങ്കെടുപ്പിക്കുന്നു. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ തൊഴിൽ പരിശീലനവും അതുവഴി വിവിധ കമ്പനികളിൽ തൊഴിലവസരവും…

Read More