മലയാള സിനിമയുടെ പ്രബല സംഘടനയാണ് “അമ്മ” .ആക്രമ കാരികളുടെ പിടിയില്‍ നിന്നും പ്രാണന്‍ ഊരിപിടിച്ചു രക്ഷ പെട്ട മലയാള നടിക്ക് വേണ്ടി കമാ എന്നൊരു അക്ഷരം പോലും ഒരിയാടാന്‍ ആര് മുന്നോട്ട് വരും .മലയാളത്തിലും മറ്റു ചില ഭാഷകളിലും തിളങ്ങി നിന്ന നടിയെ മുഖ്യ ധാരാ നടന്‍റെ ശിപാര്‍ശാ പ്രകാരം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ്സ് പൊക്കി .അറസ്റ്റ് ചെയ്തു .ഇനി കോടതി നടപടികള്‍ .മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന നടി നടന്‍ മാരുടെ സംഘടന ഈ നടിക്ക് എതിരെ ഉണ്ടായ ആക്രമത്തില്‍ നാളെ നടക്കുന്ന മീറ്റിങ്ങില്‍ മുഖ്യ അജണ്ട ആയി ഈ വിഷയം കൈകാര്യം ചെയ്യില്ല എന്ന് സിനിമാ രംഗത്തെ ഒരു പി ആര്‍ ഓ യില്‍ നിന്നും അറിയുന്നു .നാല് നടന്മാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യണം…
Read Moreവിഭാഗം: Entertainment Diary
കുന്നന്താനം ഇനി സമ്പൂര്‍ണ യോഗാ ഗ്രാമം
കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിച്ചു. കുന്നന്താനം എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയായ യോഗയിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തത് പ്രശംസനീയമാണെന്ന് തിരുമേനി പറഞ്ഞു. ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരംഗമെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുകയും യോഗയുടെ വക്താക്കളാവുകയും ചെയ്തതിലൂടെയാണ് ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ജനങ്ങളില്‍ ആരോഗ്യ സംസ്‌കാരം ശീലമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പഞ്ചായത്ത് യോഗാ പരിശീലനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന യോഗാ പരിശീലനം പിന്നീട് ഒരു ജനകീയ പദ്ധതിയായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ഏറെ താല്‍പര്യത്തോടെയാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പതിനഞ്ച് ദിവസത്തെ യോഗ പരിശീലനത്തിലൂടെ പങ്കെടുത്ത…
Read Moreകുറഞ്ഞ തുകയ്ക്ക് കൂടുതല്‍ “ഡേറ്റ”യുമായി ബിഎസ് എന്‍ എല്‍
ഉപഭോക്താക്കൾക്ക് ദിവസം നാലുജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ ചൗക്ക 444 എന്ന പുതിയ ഓഫറിൽ 90 ദിവസത്തേക്ക് നാലു ജിബി ഇന്റർനെറ്റ് ദിവസേന ഉപയോഗിക്കാൻ കഴിയും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമായാണ് ഓഫർ. ഈ ഓഫറിനായി കേരളത്തിൽ നിലവിലുള്ള 444 രൂപയുടെ ഓഫർ പുനഃക്രമീകരിക്കും. ഓഫർ ഇന്ന് മുതൽ നിലവിൽ വരും. ഇത്ര ചുരുങ്ങിയ തുകയ്ക്ക് ഇത്രകാലം ഉപയോഗിക്കാവുന്ന ഓഫർ ആദ്യമായി അവതരിപ്പിക്കുന്നത് ബിഎസ്എൻഎലാണ്. എസ്ടിവി 333 രൂപ പ്ലാൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ ഓഫർ. അതേസമയം, ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90ൽനിന്ന് 60 ആക്കി കുറച്ചു. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കൻഡ് ഏതു നെറ്റ്വർക്കിലേക്കും സൗജന്യ കോൾ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreസിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ അനേകം ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. പ്രമുഖ താരത്തെ വാഹനത്തില്‍ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്ന് ഈ വിഷയം സജീവമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്, തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വജയനു മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നംഗ സമിതിയെ പഠനത്തിന് നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Read Moreട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം
മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സ്. 6.5 ലക്ഷം ഫോളോവേഴ്‌സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.
Read Moreഎല്ലാ സീരിയല്‍ താരങ്ങളെയും അണി നിരത്തി ടി വി പരമ്പര വരുന്നു
എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത് .ടെസ്റ്റ് ക്രിക്കറ്റ് മാതൃകയിൽ നീളുന്ന മിനിസ്ക്രീൻ പരമ്പരകളിൽനിന്ന് വ്യത്യസ്തമായി ട്വന്റി–ട്വന്റിയുടെ ചടുല നീക്കത്തോടെ ആണ് പരമ്പര .നൂറ്റി അമ്പത് എപ്പിസോഡില്‍ ആണ് ട്വന്റി ട്വന്റി പരമ്പര നിര്‍മ്മിക്കുന്നത് .അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കും .ആഗസ്റ്റില്‍ സംപ്രക്ഷണം നടത്തുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടു .മലയാളത്തിലെ നാല് പ്രമുഖ ചാനലുകള്‍ ഈ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ സമീപിച്ചിട്ടുണ്ട് .ഏതെങ്കിലും ഒരു പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്യും .വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്കുള്ള ചികിൽസാ…
Read Moreഖത്തർ ആസ്ഥാനമായ “അൽ ജസീറ”ചാനലിനെ ആരാണ് ഭയക്കുന്നത്
മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ലോകോത്തര ചാനല്‍ “അൽ ജസീറ”യെ ഭയക്കുന്നത് ആരാണ് .അറബി രാജ്യമായ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു സൌദി ഉള്‍പ്പെടുന്ന 7 അറബി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി .വ്യോമ ഗതാഗതം അടക്കം നിര്‍ത്തലാക്കി കൊണ്ടു ഖത്തറിനെ പത്മവ്യൂഹം ത്തില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ താല്പര്യങ്ങളെ സന്തോഷിപ്പിക്കാന്‍ അനേക ലക്ഷം ജനങ്ങളെ പ്രതിസന്ധിയിലാക്കി ക്കൊണ്ട് ഖത്തറിനെ ഒറ്റ പെടുത്തുമ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ” അല്‍ ജസീറ “ചാനല്‍ നിരോധിക്കുകയും ചെയ്തു.ചാനൽ തീവ്രവാദ അനുകൂല സമീപനം സ്വീകരിച്ചതായി പരാതി ഉയർന്നിരുന്നു.ചാനലിന്റെ സൗദിയിലെ ഓഫീസ് അധികൃതർ അടച്ചുപൂട്ടി. ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സഉൗദി സാംസ്കാരി മന്ത്രാലയത്തിന്‍റെ തീരുമാനം.ചാനലില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരോട് ജോലിയില്‍ നിന്ന് രാജി വെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറബി,…
Read Moreതാലി കെട്ടി പിന്നെ ഞാവല്‍ തൈ നട്ടുകൊണ്ട് മനു രേണുകക്ക് തണലേകാന്‍ കൈപിടിച്ചു
ഡി വൈ എഫ് ഐ കോന്നി താഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ‘തണലോരം’വൃക്ഷ തൈ വിതരണം വ്യത്യസ്തമായി .കോന്നി താഴം നിവാസികളായ മനു -രേണുക എന്നിവരുടെ വിവാഹം നടന്ന വേദിയില്‍ തന്നെ വൃക്ഷതൈകള്‍ വിതരണം ചെയ്തു .താലി കെട്ടിന് ശേഷം വധൂവരന്മാര്‍ കല്യാണ മണ്ഡപത്തിന് പുറത്ത് ഞാവല്‍ തൈ നട്ടുകൊണ്ട് ജീവിതത്തിലേക്ക് പ്രവേശിച്ചു . വിവാഹത്തിനെത്തിയ എല്ലാ ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും വധൂവരന്മാര്‍ തന്നെ വൃക്ഷ തൈകള്‍ വിതരണം ചെയ്തു . ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു എന്ന് നവദമ്പതികള്‍ പറഞ്ഞു .മിഥുന്‍ ,ജിജോ മോഡി എന്നിവര്‍ ഡി വൈ എഫ് ഐ യുടെ തണലോരം പദ്ധതിക്ക് നേതൃത്വം നല്‍കി .
Read Moreസിബി മാത്യൂസ് “നിര്‍ഭയ “വുമായി വരുന്നു :ചാരമായ ചാര കേസ്സില്‍ പുതിയ വെളിപ്പെടുത്തല്‍
ഐ എസ് ആർ ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു . സിബി മാത്യൂസ് ഐ. പി. എസ്സിന്‍റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങുന്നു .ഐ എസ് ആര്‍ ഓ ചാര കേസ് വീണ്ടും വിവാദമാകുന്ന തരത്തിലുള്ള ആത്മ കഥയുമായി സിബി മാത്യു ഐ പി എസ് എത്തുകയാണ് .ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട് .വിവാദങ്ങൾനിറഞ്ഞ ഈ ആത്‌മകഥ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കും ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ”നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍” ജൂണ്‍ 10ന് വെകുന്നേരം 4 .30 നു തിരുവനന്തപുരം പ്രസ് ക്ളബ് ഹാളിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പ്രകാശനംചെയ്യും . പുസ്തകം ഏറ്റുവാങ്ങുന്നത്…
Read Moreമഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം
മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം പ്രകൃതി കനിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു .5 ദിവസത്തെ വിനോദ സഞ്ചാരത്തിനു പറ്റിയ ഇടമായി പത്തനംതിട്ട ജില്ല മാറി കഴിഞ്ഞു. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.വടക്ക് കോട്ടയം ജില്ലയും തെക്ക് കൊല്ലം ജില്ല,കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും,പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയും അതിര് കാക്കുമ്പോള്‍ ശബരിമല കാടുകളുടെ പുണ്യവും പേറി പമ്പഒഴുക്കുന്നു , പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്‍റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ…
Read More