മിഴിവ്……. കാഴ്ച്ചയുടെ വിസ്മയം.. കോന്നിയില്‍ ഏവര്‍ക്കും സ്വാഗതം ……………. സംഘാടകര്‍ :അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ സ്ഥലം :സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്സ് മഹാ ഇടവക ആഡിറ്റോറിയം ……………… ഫൌണ്ടന്‍ ഇന്നോ വേഷന്‍ 9 ഡി സിനിമാ യുടെ വിസ്മയ കാഴ്ചകള്‍ ,പുരാവസ്തു പ്രദര്‍ശനം ,ചരിത്രത്തിലൂടെ പത്ര ശേഖരണം ,അമ്യൂസ്മെന്റ് പാര്‍ക്ക് ,കര കൌശല പ്രദര്‍ശനം ,വിപണന മേള ,ഫുഡ് പാര്‍ക്ക് .
Read Moreവിഭാഗം: Entertainment Diary
ജിമിക്കിക്കമ്മല്‍’ കളിച്ചാല്‍ ജിമിക്കിക്കമ്മല്‍ സമ്മാനം
ടൊറന്റോ: കേരളക്കരയെയാകെ ചിലങ്കകെട്ടിയാടിച്ച ‘ജിമിക്കിക്കമ്മല്‍’ എന്ന ഗാനത്തിനൊപ്പം നൃത്തമാടാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ജിമിക്കിക്കമ്മലും പ്രശസ്തിപത്രവും. ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ ടു കേരള മലയാളം മൂവി’ എന്ന കമ്പനിയാണ് കാനഡയിലെ നര്‍ത്തകര്‍ക്കായി ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ ഗാനം ഉള്‍പ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്‍റെ പുസ്തകം’ കാനഡയില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന്‍റെ ഭാഗമായാണ് മത്സരം. ഒന്നാംസമ്മാനത്തിന് പുറകെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനവുമുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജിമിക്കിക്കമ്മല്‍ ഗാനത്തിനൊപ്പം, കാനഡയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച നൃത്തരംഗത്തിന്‍റെ വീഡിയോ [email protected], [email protected] എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ഒന്നിലേക്ക് അയയ്ക്കുക. വീഡിയോ ലഭിക്കേണ്ട അവസാന തിയതി ഞായറാഴ്ച [സെപ്റ്റംബര്‍ 24] ഉച്ചയ്ക്ക് 12 ആണ്. ഞായറാഴ്ച യോര്‍ക്ക് സിനിമാസിലെ ചിത്രത്തിന്‍റെ പ്രദര്‍ശനവേളയില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 6478927650 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെപ്പോലും…
Read More“കാട്ടുകുതിര” ലോസാഞ്ചലസിലേക്ക്
ലോസ് ആഞ്ചെലസ് : ഒരുകാലത്തു കേരളത്തിലെ നാടകപ്രേമികളെ ആവേശത്തില്‍ ഇളക്കിമറിച്ച കാട്ടുകുതിര എന്ന നാടകം ലോസ്ആഞ്ചെലെസിലും അരങ്ങേറുന്നു .ശ്രീ എസ് എല്‍ പുരം കഥയുംസംഭാഷണവുംരചിച്ചുകേരളത്തിലെന ിരവധിവേദികളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത നാടകം പിജിവിശ്വഭരന്‍സിനിമയാക്കിയപ്പോള്‍ തീയറ്ററുകളെപ്രകമ്പനംകൊള്ളിച്ചതിലകനെയുംമലയാളികള്‍മറന്നിട്ടില്ല. സാന്‍ഫ്രാന്‍സിക്കോയിലെ ഒരുസംഘം കലാപ്രതിഭകളാണ് സര്‍ഗ്ഗവേദിയുടെ ബാനറില്‍ ഈനാടകം പുനരാവിഷ്കരിക്കുന്നത്. ജോണ്‍ കൊടിയന്‍ സംവിധാനം നിര്‍വഹിച്ചനാടകം ഇതിനകം അമേരിക്കയിലെ ഏതാനും വേദികളില്‍ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകരില്‍ നിന്നുംലഭിച്ചപ്രശംസയും പിന്‍തുണയും ആത്മവിശ്വാസവും ‘സര്‍ഗ്ഗവേദിയെ’ കാട്ടുകുതിരയെ ലോസ്ആഞ്ചെലെസിലേക്കും എത്തിക്കുന്നു. മലയാളി അസോസിയേഷനായ ‘ഒരുമ ‘യാണ് ലോസ്ആഞ്ചെലെസില്‍ ഈനാടകം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുന്നത്. ഒക്ടോബര്‍ ഏഴിനു ശനിയാഴ്ച ൈവകിട്ട് ആറുമണിക്ക് പ്ലസന്‍ഷ്യ പെര്‍ഫോമിംഗ് ആര്‍ട്‌സ്സെന്ററിലാണ് നാടകത്തിന്റെ അ വതരണം.നാടകം ആസ്വദിക്കുന്നതിനും വിജയിപ്പിക്കുന്നതിനും എല്ലാനാടകപ്രേമികളെയുംകലാസ്വാദകരെയും സ്വാഗതംചെയ്യുന്നതായി ‘ഒരുമ’ പ്രസിഡണ്ട് ശ്രീലാല്‍, സെക്രെട്ടറി ബെറ്റികുരുവിള എന്നിവര്‍അറിയിച്ചു.കൂടുതല്‍വിവരങ്ങള്‍ക്കും പ്രവേശന പാസിനും http://www.orumaca.org/സന്ദര്‍ശിക്കുക
Read Moreനൂറു കോടി ചിലവില്‍ ‘നടഹബ്ബ’: ദസറായ്ക്ക് മൈസൂര്‍ ഒരുങ്ങി
മൈസൂർ: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിന് ഈ മാസം 21 ന് തുടക്കമാകും. കർണ്ണാടക സംസ്ഥാന ഉത്സവമാണ് ‘നടഹബ്ബ’ എന്ന പേരിൽ അറിയപ്പെടുന്ന മൈസൂർ ദസറ. മൈസൂർ രാജകുടുംബത്തിന്റെ നേതൃത്വത്തിൽ കർണ്ണാടക സർക്കാരാണ് ദസറ നടത്തുന്നത്. സെപ്തംബർ 21 ന് രാവിലെ 9 മണിക്ക് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂർ രാജകൊട്ടരത്തിൽ ഈവർഷത്തെ ദസറ ആഘോഷത്തിന് തുടക്കംക്കുറിച്ച് തിരിതെളിയിക്കും. മൈസൂർ നഗരത്തിലെ 15 വേദികളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം നടക്കുന്നത്. ഒരു ലക്ഷം വൈദ്യുതി ബൾബ് കൊണ്ട് അലങ്കരിക്കുന്ന മൈസൂർ രാജകൊട്ടരമാണ് ദസറ അഘോഷത്തിന്റെ പ്രധാന വേദി. സമാപനം കുറിച്ച് 30തിന് സ്വർണ്ണ സിംഹാസനം കൊണ്ട് ആനപ്പുറത്ത് രാജകൊട്ടാരത്തിന്റെ അവകാശിയായ യഥുവീർ കൃഷ്ണദത്ത ചാമരാജവാഡയർ നടത്തുന്ന ജംബോ സഫാരിയോടുകൂടിയാണ് ദസറയുടെ സമാപനം. പത്തു ദിവസമായി നടക്കുന്ന ആഘോഷത്തിന് കർണ്ണാടക സർക്കാർ ചിലവഴിക്കുന്നത്…
Read Moreദിലീപ് നായകനായ രാമ ലീല ഈ മാസം 28 ന് റിലീസ് ചെയ്യും
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ രാമലീല ഈ മാസം 28 ന് തീയേറ്ററില്‍ എത്തുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു .മോഹന്‍ലാല്‍ നായകനായ പുലി മുരുകന് ശേഷം ടോമിച്ചന്‍ നിര്‍മ്മിച്ച മലയാള സിനിമയാണ് രാമ ലീല .നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപ് പ്രതിയായ തോടെ ഏറെ തവണ മാറ്റിവച്ച സിനിമയുടെ റിലീസ് ആണ് നടക്കുവാന്‍ പോകുന്നത് .പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക .ദിലീപിന്‍റെ കേസ് ഏതു രീതിയില്‍ സിനിമയെ ബാധിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു .ദിലീപി ന്‍റെ ജാമ്യ ക്കാര്യം നോക്കുന്നില്ല .ഈ സിനിമയ്ക്കു പിന്നില്‍ ഒരുപാട് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഉണ്ട് .സിനിമാ നല്ല നിലയില്‍ വിജയിക്കും എന്നുള്ള ശുഭ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ട് .രാഷ്ട്രീയ നേതാവിന്‍റെ വേഷമാണ് ദിലീപിന് ഉള്ളത്…
Read Moreലോകം ചുറ്റാന്‍ ആറ് പെണ്‍കൊടികള്‍….ആശംസകള്‍
പായ്ക്കപ്പലില്‍ ലോകം ചുറ്റിവരാനുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യവനിതാസംഘത്തിന്റെ യാത്രയ്ക്ക് തുടക്കമായി. നാവിക സാഗര്‍ പരിക്രമ എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ ആറ് വനിതകളാണ് പങ്കെടുക്കുന്നത്. ലെഫ്. കമാന്‍ഡര്‍ വര്‍തിക ജോഷിയാണ് ടീം കപ്പിത്താന്‍. ലെഫ്. കമാന്‍ഡര്‍മാരായ പ്രതിഭ ജംവാല്‍, പി സ്വാതി, ലെഫ്റ്റനന്റുമാരായ എസ് വിജയാദേവി, ബി ഐശ്വര്യ, പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. പനാജി തീരത്തുനിന്ന് പുറപ്പെട്ട യാത്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിട്ടുള്ള ഐ എന്‍ എസ് വിതരിണിയെന്ന പായ്ക്കപ്പലിലാണ് ഇവരുടെ യാത്ര. അടുത്തമാര്‍ച്ചില്‍ പനാജി തീരത്താണ് യാത്ര അവസാനിക്കുന്നത്. യാത്ര തിരിച്ച വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പ്രത്യേകതയുള്ള ദിനമാണിന്ന്. നാവികസേനയിലെ ആറ് ഓഫീസര്‍മാര്‍ ലോകം ചുറ്റിവരാനുള്ള യാത്രക്ക് ഐ എന്‍ എസ് വി തരിണിയില്‍ പുറപ്പെട്ടിരിക്കുന്നു. എല്ലാവിധ ആശംസകളും
Read Moreഫാഷന്‍ ഷോയില്‍ യുഎഇക്ക് വേണ്ടി മത്സരിക്കാന്‍ മലയാളി ബാലിക
കേരളത്തിലെ ടാലന്റ് ഫാഷന്‍ ഷോയില്‍ യുഎഇക്ക് വേണ്ടി മത്സരിക്കാന്‍ ദുബായിലെ മലയാളി ബാലിക. ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷനല്‍ ലോകത്തെങ്ങുമുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷനല്‍2017ന്റെ സെപ്തംബര്‍ 16ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷന്‍വിജയലക്ഷ്മി രതീഷന്‍ ദമ്ബതികളുടെ മകള്‍ സംരീന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 10 മുതല്‍ 12 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് പത്തു വയസ്സുകാരിയായ സംരീന്‍ യുഎഇയെ പ്രതിനിധീകരിക്കുക. ദുബായില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ഒട്ടേറെ കുട്ടികളില്‍ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്. കുട്ടികളുടെ കലാഫാഷന്‍ രംഗത്തുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സാംസ്‌കാരികമായ ഉന്നമനം ലക്ഷ്യമാക്കിയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നാല് മുതല്‍ ആറ്, 79, 1012, 1318 വയസ്സ് വിഭാഗങ്ങളിലാണ് മത്സരിക്കുക. ദുബായ് ജെംസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍…
Read Moreസിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല
മലയാള സിനിമയിലെ വനിതാ താരസംഘടമയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണ്. ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡബ്ല്യുസിസി വേദിയൊരുക്കുമെന്നും നടി ഭാവന. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ലെന്നും സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും ഭാവന അഭിപ്രായപ്പെട്ടു. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന പറഞ്ഞു.
Read Moreഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ് “ ദി പോപ്പ് ‘ എന്ന പേരിലുളള സിനിമ യിലെ കഥ. സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്‌റെല്ലെസ് ആണ് ഈ പുതിയ ചിത്രത്തിന്റേയും സംവിധായകന്‍. അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുന്നു. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്. ദി സൈലന്‍സ് ഓഫ് ദ് ലാംബ്‌സ് , ദി റൈറ്റ്‌സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. ജോര്‍ജ് ജോണ്‍
Read Moreപ്രഥമ മിത്രാസ് മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു
ന്യൂജേഴ്‌സി: നിറവര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അസുലഭ പുരസ്കാര രാവില്‍ പ്രഥമ മിത്രാസ് 2017 മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയര്‍ യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ വെച്ച് ഓഗസ്റ്റ് 12നു നടന്ന മിത്രാസ് ഫെസ്റ്റിവലില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മിത്രാസ് 2017 മൂവി അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി നോര്‍ത്ത് അമേരിക്കയില്‍ നിര്‍മിച്ച ഇരുപത്തിയഞ്ചോളം സിനിമകളില്‍ ഓരോ വിഭാഗങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നു നോമിനികളില്‍ നിന്നും വിജയിയെ പുരസ്കാര വേദിയില്‍ വെച്ച് തന്നെ തത്സമയം പ്രഖ്യാപിക്കുകയായിരുന്നു .സുപ്രസിദ്ധ സിനിമാ താരം മാന്യ നായിഡു, പ്രശസ്ത സംവിധായകന്‍ ജയന്‍ മുളങ്ങാട്, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അജയന്‍ വേണുഗോപാല്‍ , സംവിധായകനും നിര്‍മാതാവുമായ ടോം ജോര്‍ജ്, ഗായകനും സംഗീത സംവിധായകനുമായ മിഥുന്‍ ജയരാജ് എന്നിവരടങ്ങിയ പ്രേത്യേക ജൂറി പാനലാണ് സിനിമകള്‍ കണ്ടു അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് മികച്ച സിനിമയായി “നടന്‍’ തെരഞ്ഞെടുക്കപ്പെട്ടു…
Read More