കേരള സോഷ്യല്‍ സെന്റര്‍ അബുദാബി വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ 2018- 2019 വര്‍ഷത്തെ വനിത വിഭാഗം കമ്മിറ്റിയെ വനിത ജനറല്‍ ബോഡിയില്‍ വെച്ച് തെരെഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കണ്‍വീനറായും ഷൈനി ബാലചന്ദ്രന്, അഞ്ജലി ജസ്റ്റിന്, ഷെല്‍മ സുരേഷ് എന്നിവരെ ജോയന്റ് കണ്‍വീനര്‍മാരായും 14 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സുമ വിപിന്‍ സ്വാഗതം പറഞ്ഞു. സിന്ധു ഗോവിന്ദന് അദ്ധ്യക്ഷതവഹിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗീത ജയചന്ദ്രന് നന്ദി പറഞ്ഞു. റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Read Moreവിഭാഗം: Entertainment Diary
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഇന്ദ്രന്‍സ് മികച്ച നടന്, പാര്‍വതി നടി
തിരുവനന്തപുരം: 2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയ എം.കെ അര്ജുനന് മാസ്റ്റര്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഓഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദര്‍ നേടി. ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ പാടിയ ഷഹബാസ് അമന് മികച്ച ഗായകനായപ്പോള്‍ സിതാര മികച്ച ഗായികയായി. ടേക്ക് ഓഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകന്. മറ്റു പുരസ്കാരങ്ങള്‍: മികച്ച സ്വഭാവ നടന് – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) സ്വഭാവ നടി – പോളി വല്സന് (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) കഥാകൃത്ത് –…
Read Moreനല്ല നമസ്കാരം നേരുന്നു:ഡോ :എം .എസ് സുനിലിന് ആശംസകള്‍
സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച് നല്കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച് നല്‍കിയത് .അടൂര്‍ ഇളം ഗ മംഗലം വയലിന് കരോട്ട് വിധവയായ അമ്മിണിക്കും രണ്ടു പെണ്മക്കള്ക്കും വേണ്ടിയാണ് വീട് നല്‍കിയത് .വീടിന്റെ താക്കോല്‍ ദാനം അടൂര്‍ ആര് ഡി ഒ എം. എ റഹിം നിവ്വഹിച്ചു .പഞ്ചായത്ത് അംഗം രാധാമണി ,സന്തോഷ് ,ജയലാല്‍ ,ബേബി കുട്ടി എന്നിവര്‍ സംസാരിച്ചു .വീടില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ച് നല്കുന്ന എം എസ് സുനില്‍ ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു .നിരവധി സ്ഥലത്ത് വായന ശാലകള്‍ തുടങ്ങി .പത്തനംതിട്ട നിവാസിയായ ഡോ…
Read Moreആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു
ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു ആദി ദ്രാവിഡ ജനതയുടെ വിശ്വാസത്തില്‍ കോലങ്ങള്‍ പന്ത വെളിച്ചത്തില്‍ കളം നിറഞ്ഞാടുമ്പോള്‍ ദേവീ ദേവ ഭാവങ്ങള്‍ ഐശ്വര്യം നിറയ്ക്കുന്നു .അന്യമായിക്കൊണ്ടിരിക്കുന്ന കോലകലാ രൂപങ്ങള്‍ തനിമ ചോര്‍ന്നു പോകാതെ അരുവാപ്പുലം ഗ്രാമീണ കലാവേദി പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നു ദേശത്തുടിയിലൂടെ . പാക്കനാര്‍ ക്കോലം ,മറുതാക്കോലം ,യക്ഷി ക്കോലം ,ഗന്ധര്വ്വന് ക്കോലം ,ഖണ്ടാ കര്‍ണ്ണ ക്കോലം ,എന്നിവ അസുര വാദ്യ അകമ്പടിയോടെ കളം നിറഞ്ഞാടും .നാടന്‍ പാട്ടുകള്‍ കൂടി ഇഴ ചേരുമ്പോള്‍ അരുവാപ്പുലം വിക്രമന് നായരും സംഘവും അവതരിപ്പിക്കുന്ന ദേശത്തുടി കരകള്‍ കൈതാളത്തില്‍ ഏറ്റു വാങ്ങുന്നു .പുതുതലമുറയ്ക്ക് വേഷ പകര്‍ച്ചയും,വായ്ത്താരിയും, ഈണവും, താളവും പകര്‍ന്നു നല്കുമ്പോള് ഒരുക്കങ്ങള്‍ കാണാം .അരുവാപ്പുലം എള്ളാം കാവ് ശ്രീ മഹാ ദേവര്‍ ക്ഷേത്ര ത്തില്‍ ഫെബ്രുവരി പതിനൊന്നാം തീയതി ദേശത്തുടി അരങ്ങില്‍…
Read Moreകോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം
കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം ……….റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഭാഗമായി കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം സ്ഥലം :കോന്നി കെ എസ് ആര് ടി സി ഡിപ്പോ ജങ്ഷന് വീഡിയോ :@കോന്നി വാര്‍ത്ത ഡോട്ട് കോം
Read Moreചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചി
ചരിത്ര ശേഷിപ്പുകള്‍ തേടി ചരിത്ര ഗവേഷകര്‍ എത്തുന്ന കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റ യി ന് ഞ്ചി ന്റെ ഭാഗമായുള്ള അരുവാപ്പുലം കൊട്ടാം പാറ കുറിച്ചിഅമ്പലത്തിലെ ശേഷിക്കുന്ന ശിലകള്‍ കാട്ടാനകള്‍ തകര്‍ത്തു .മൂവായിരം വര്‍ഷത്തില്‍ ഏറെ പഴക്കം ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയ ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചിയില്‍ ഉള്ളത് .സംരക്ഷിക്കുവാന്‍ ആരും ഇല്ലാത്തതിനാല്‍ കാല ക്രമേണ അമ്പലത്തിലെ ചരിത്ര ശേഷിപ്പികള്‍ നശിക്കുന്നു .വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്നു എത്തിയാല്‍ ആണ് അമ്പലത്തില്‍ എത്തുന്നത് .പഴയ ശിലാ രേഖകള്‍ ഇവിടെനിന്നും കണ്ടെത്തിയിരുന്നു .പൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ച ക്ഷേത്ര ത്തില്‍ ഇപ്പോള്‍ തറ നിരപ്പിലെ ശിലകള്‍ മാത്രമാണ് ഉള്ളത് .ഭൂരിപക്ഷവും കാട്ടാനകള്‍ തകര്‍ത്തു .ബാക്കി വന്ന രേഖകള്‍ ചിലര്‍ കടത്തി എന്നാണ് മേഖലയിലെ ആദിവാസികളില്‍ നിന്നും അറിയുന്നത് .വനമേഖല ആയതിനാല്‍ പുറമേ ഇന്നുള്ള…
Read Moreമനസ്സിനും അപ്പുറം “പൂജ്യം” ചാടിക്കടന്നു
അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച ഈ സത്യ പുസ്തകം രവി വര്‍മ്മ തമ്പുരാന് എന്ന തൂലികാ നാമത്തിന് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിക്കുവാന്‍ താളുകള്‍ മറിക്കുന്നു. ഭ്രാന്താലയമായ മനുക്ഷ്യ വികാരങ്ങളെ ഒരു മാത്ര ചിന്തിപ്പിക്കുവാന്‍ പ്രേരണനല്‍കുന്ന എഴുത്ത് കുത്തുകള്‍” പൂജ്യത്തില്‍ “മുഴച്ചു നില്ക്കുന്നു .ജാതീയതയുടെ വരമ്പുകള്‍ ഭേദിക്കുന്ന ചോദ്യ ശരങ്ങള്‍ വായനക്കാരനില്‍ ചിന്തയുടെ മുകളങ്ങള്‍ വീര്‍പ്പിക്കും . ഞാന്‍ ആര് …? ഈ സ്വരം ഉയര്‍ത്തുവാന്‍ പൂജ്യം ഗര്‍ജിക്കുന്നു.മനുക്ഷ്യന് ജനിച്ചതില്‍ പിന്നെയാണ് ജാതി ഉണ്ടായത് വര്‍ണ്ണവും വര്‍ഗ്ഗവും വേര് തിരിഞ്ഞത് .ആലോചന കള്‍ക്കും അപ്പുറം “പൂജ്യത്തെ “അടുത്തറിയുമ്പോള്‍ ഏതോ…
Read More“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ
ചോദ്യം ഇതാ ..ഉത്തരം നല്കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന് ശേഷം ധീര ദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ കോന്നി മേഖലയിലെ ഒരു വീട്ടില്‍ എത്തിയിരുന്നു എന്ന് ചരിത്ര രേഖകള്‍ സാക്ഷ്യ പ്പെ ടുത്തുന്നു .ഇപ്പോള്‍ കോന്നി താലൂക്കില്‍ ഉള്ള ഒരു പഞ്ചായത്ത് പ്രദേശത്തെ വീട്ടില്‍ എത്തുകയും ഒരാഴ്ചക്കാലം താമസിച്ചു എന്നുമാണ് ചരിത്ര അന്വേഷ കരുടെ കണ്ടെത്തല്‍ ഇന്നും ഇവിടെ വാള് സൂക്ഷിക്കുന്നു .ഇപ്പോഴത്തെ കാരണവര്‍ ദിനവും നിലവിളക്കും കൊളുത്തുന്നു .ചോദ്യം ഇതാണ് . ………………………………………………………………………………… ചോദ്യം : ധീര ദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ എത്തിയ കോന്നിയിലെ സ്ഥലം എവിടെ ,…
Read Moreസമൂഹ മനസാക്ഷിക്ക് മുന്നില്‍ നേരിന്റെ കാഴ്ചയുമായി …” മാനിഷാദ “
ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്റെ മുന്പില് നേരിന്റെ നേര്ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” . രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .
Read Moreഇവിടെ സിനിമ എടുത്താല്‍ സർക്കാർ വക ഒരു കോടി രൂപാ സമ്മാനം
വിനോദസഞ്ചാത്തിനു പ്രോത്സാഹനം നൽകാൻ പുതിയ പദ്ധതികളുമായി ആസാം സർക്കാർ. സിനിമാ ചിത്രീകരണ സംഘങ്ങൾക്ക് ഒരു കോടി രൂപ പ്രോത്സാഹനസമ്മാനം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ആസാം സർക്കാർ അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ ചിത്രീകരണ സംഘങ്ങൾക്ക് ഈ പ്രോത്സാഹനസമ്മാനം ലഭിക്കും. സിനിമയുടെ 25 ശതമാനമെങ്കിലും ആസാമിൽ ചിത്രീകരിക്കുന്നവർക്കു നിർമാണ തുകയുടെ 25 ശതമാനം സർക്കാർ നൽകും. എന്നാൽ പരമാവധി തുക ഒരു കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ആസാം സംസ്കാരത്തെ കുറിച്ച് സിനിമ ചെയ്യുന്നവർക്കു പത്തുശതമാനം അധികം പ്രോത്സാഹനസമ്മാനം ലഭിക്കും. സിനിമയുടെ പകുതിയോ അതിനു മുകളിലോ ചിത്രീകരണം ആസാമിൽ നടത്തുന്നവർക്കു മറ്റൊരു പത്തുശതമാനം കൂടി പ്രോത്സാഹനസമ്മാനം ലഭിക്കുമെന്ന് ആസാം ടൂറിസം മന്ത്രി അറിയിച്ചു.അടുത്ത വർഷം ജനുവരി മുതൽ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ വരും.
Read More