അമേരിക്കന് മലയാളി സംഘടന ജീവന് രക്ഷാ ഉപകരണങ്ങള് കൈമാറി കോന്നി വാര്ത്ത ഡോട്ട് കോം : അമേരിക്കന് മലയാളി സംഘടനയായ ഫോമ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല് ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ് റീജിയണ് ചെയര്മാന് പോള് ജോണ്, സ്ഥാപക പ്രസിഡന്റ് ശശിധരന് നായര് എന്നിവര് ചേര്ന്ന് ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ഉപകരണങ്ങള് കൈമാറി. സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തില് ഫോമ 10 വെന്റിലേറ്ററുകളും 500 പള്സ് ഓക്സിമീറ്ററുകളും നല്കും. ജില്ലാ മെഡിക്കല് ഓഫീസര് ഡോ:എ.എല് ഷീജ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര് ഡോ.എബി സുഷന്, പത്തനംതിട്ട ജനറല് ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള് പനക്കല്, ആര്.എം.ഒ ഡോ. ആശിഷ് മോഹന്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്ഗീസ്, പ്രധാനമന്ത്രി…
Read Moreവിഭാഗം: Entertainment Diary
അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണം
കോന്നി വാര്ത്ത ഡോട്ട് കോം : കാലവര്ഷവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായി നിലകൊള്ളുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു. മുറിച്ച് മാറ്റാത്ത പക്ഷം അപകടങ്ങളുണ്ടായാല് അതിന് പൂര്ണ്ണ ഉത്തരവാദി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥനായിരിക്കുമെന്നും ജില്ലാ കളക്ടര് അറിയിച്ചു.
Read Moreകോന്നി പബ്ലിക് ലൈബ്രറിയില് മലയാറ്റൂർ അനുസ്മരണം നടന്നു
കോന്നി വാര്ത്ത ഡോട്ട് കോം : :കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറിപ്രസിഡണ്ട് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗവ: കോളേജ് അദ്ധ്യാപകൻ രാജേഷ് കുമാർ വിഷയാവതരണം നടത്തി. മുരളി മോഹൻ, രാജേന്ദ്ര നാഥ്, അനിൽ കുമാർ, ബിനു കെ.എസ്, കൃഷ്ണ കുമാർ, ആലിയ, അച്ചു പ്രസാദ്, ജിന്റ , പാർവതി, ഷെരീഫ്. എം, എന്നിവർ ചർച്ച നയിച്ചു. ഗ്രന്ഥ ശാല ജൂൺ മാസത്തെ പരിപാടി കൾ ആസൂത്രണം ചെയ്തു.
Read Moreആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസും എക്സൈസും സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിലും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് വ്യാജ ചാരായമുണ്ടാക്കി സാമൂഹ്യാന്തരീക്ഷം തകർക്കാൻ സാമൂഹ്യവിരുദ്ധർ തയാറെടുക്കുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. എസ് എച്ച് ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം എഎസ്ഐമാരായ ബിനോജ് ജെ, രാജശേഖരൻ നായർ, പോലീസുദ്യോഗസ്ഥരായ കെ എസ് സജു, സന്തോഷ് കുമാർ, എസ് അൻവർഷ, താജുദീൻ, എസ് ശ്രീജിത്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ പി ജി രാജേഷ്, പി കെ അനിൽകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ…
Read Moreകാര്ഷിക മേഖലയെ സംരക്ഷിക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കും: മന്ത്രി പി.പ്രസാദ്
കാര്ഷിക മേഖലയെ സംരക്ഷിക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കും: മന്ത്രി പി.പ്രസാദ് കോന്നി വാര്ത്ത ഡോട്ട് കോം : കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്ഷിക മേഖലയെ സംരക്ഷിക്കാന് ആവശ്യമായ നടപടികള് സംസ്ഥാന സര്ക്കാര് സ്വീകരിക്കുമെന്ന് കാര്ഷിക വികസന കര്ഷകക്ഷേമ മന്ത്രി പി.പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ലയിലെ പന്തളം കടയ്ക്കാട് കൃഷി ഫാം സന്ദര്ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹം കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാന് തയാറാകണം. സാമൂഹിക അകലം പാലിച്ച് നില്ക്കുന്ന ഈ കോവിഡ് കാലഘട്ടത്തില് മണ്ണിനോടും കൃഷിയോടും അകലം പാലിക്കാതിരിക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കര്ഷകന് തങ്ങളുടെ ഉത്പന്നങ്ങള്ക്ക് മാന്യമായ വിലനല്കി മുന്നോട്ടുപോകാനുള്ള ഇടപെടലുകള് സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. കര്ഷകന് അന്തസായ ജീവിതം നയിക്കാനും വരുമാനത്തില് 50 ശതമാനം വര്ധന ഉണ്ടാക്കാനും കഴിയുന്ന പദ്ധതികള് സംസ്ഥാന സര്ക്കാര് നടപ്പിലാക്കും. കൃഷി…
Read Moreപുതിയ അധ്യയനവര്ഷം:പത്തനംതിട്ടയില് വിതരണം ചെയ്യുന്നത് ആറുലക്ഷത്തിലധികം പുസ്തകങ്ങള്
കോന്നി വാര്ത്ത ഡോട്ട് കോം : പുതിയ അധ്യയനവര്ഷത്തില് പത്തനംതിട്ട ജില്ലയില് വിതരണത്തിനായെത്തിയത് 6,60,289 പുസ്തകങ്ങള്. ഇതില് ഒന്നുമുതല് ആറുവരെ ക്ലാസുകളിലെ 2,98,014 പുസ്തകങ്ങളുടെ വിതരണം ലോക്ക്ഡൗണ് പ്രഖ്യാപിക്കുന്നതിന് മുന്പ് പൂര്ത്തീകരിച്ചിരുന്നു. 2021-22 അധ്യയന വര്ഷത്തെ പാഠപുസ്തക വിതരണം അവശ്യസേവനങ്ങളുടെ വിഭാഗത്തില് ഉള്പ്പെടുത്തി അടിയന്തരമായി പൂര്ത്തീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്ദ്ദേശത്തെ തുടര്ന്ന് മേയ് 24 മുതല് ജില്ലാ ഹബില് പുസ്തകങ്ങളുടെ സോര്ട്ടിംഗ് ജോലികള് ആരംഭിക്കുകയും വിതരണം പുനരാരംഭിക്കുകയും ചെയ്തതായി വിദ്യാഭാസ ഉപഡയറക്ടര് പി.കെ.ഹരിദാസ് അറിയിച്ചു.
Read Moreകോവിഡ്-19 രോഗികളില് കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്മൈക്കോസിസ്
കോവിഡ്-19 രോഗികളില് കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്മൈക്കോസിസ്. ”ഇത് പടര്ന്നു പിടിക്കുന്നതോ സാംക്രമിക രോഗമോ അല്ല’ ”ഓക്സിജന് തെറാപ്പിയും അണുബാധയും തമ്മില് കൃത്യമായ ബന്ധമില്ല” ‘90% -മുതല് 95% വരെ മ്യൂക്കോര്മൈക്കോസിസ് രോഗികളും പ്രമേഹ രോഗികളാണ്. അല്ലെങ്കില് അവര് സ്റ്റിറോയിഡുകള് ഉപയോഗിക്കുന്നുണ്ടായിരിക്കും.’ കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില് കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്ഹിയിലെ എയിംസ് ഡയറക്ടര് ഡോ. രണ്ദീപ് ഗുലേറിയ. വാര്ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്കിയത്. അതായത് കോവിഡ് 19 പോലെ ഒരു വ്യക്തിയില് നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി. ബ്ലാഗ് ഫംഗസ് രോഗം എന്ന ല്ല മുകോര്മൈക്കോസിസ് എന്ന് ഈ രോഗത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരേ ഫംഗസ് വ്യത്യസ്ത നിറങ്ങളുടെ…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്ത്തകള്(24/05/2021 )
പത്തനംതിട്ട നഗരത്തിലെ ഓടകള് വൃത്തിയാക്കാനും തോടുകള് ശുചീകരിക്കാനും തീരുമാനം മഴക്കാല പൂര്വ്വ ശുചീകരണ പ്രവര്ത്തനങ്ങള് വിലയിരുത്തി പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്വ്വ ശുചീകരണ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്മാന് അഡ്വ.ടി.സക്കീര് ഹുസൈന്റെ അധ്യക്ഷതയില് ചേര്ന്നു. നഗരത്തിലെ ഓടകള് വൃത്തിയാക്കാനും തോടുകള് ശുചീകരിക്കാനും അപകടാവസ്ഥയില് നില്ക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങള് മുറിച്ചു മാറ്റാനും യോഗത്തില് തീരുമാനമായി. പൊതുമരാമത്ത്, വൈദ്യുതി ബോര്ഡ്, മൈനര് ഇറിഗേഷന് വകുപ്പുകള് നഗരസഭയുമായി ചേര്ന്നായിരിക്കും ജില്ലാ ആസ്ഥാനത്തെ പ്രവര്ത്തനങ്ങള് നടത്തുന്നത്. ഓണ്ലൈനായി ചേര്ന്ന യോഗത്തില് ഇറിഗേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര് പി.എസ് കോശി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര് വിനു, നഗരസഭാ സെക്രട്ടറി എസ്.ഷെര്ളാ ബീഗം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര് അന്ഷാദ് മുഹമ്മദ്, ഹെല്ത്ത് സൂപ്പര്വൈസര് എ.ബാബു കുമാര് എന്നിവര് പങ്കെടുത്തു. കോവിഡ് പ്രതിരോധം:ആശുപത്രികള്ക്കും പഞ്ചായത്തുകള്ക്കും സഹായമൊരുക്കി റാന്നി ബ്ലോക്ക്…
Read Moreഹരിതകര്മ്മ സേനയുടെ കോട്ടണ് മാസ്ക് ശ്രദ്ധേയമാകുന്നു
കോന്നി വാര്ത്ത ഡോട്ട് കോം : ഉപ്പുതറ ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്ക്കൊപ്പം സുരക്ഷയും ഇനി ഹരിതകര്മ്മസേനയുടെ ‘ചുമതല’ യിലാണ്. പാഴ്വസ്തുക്കളുടെ ശേഖരണം ഉള്പ്പടെയുള്ള മാലിന്യ പരിപാലനം നിര്വ്വഹി ക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടണ് മാസ്ക് നിര്മ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഹരിതകര്മ്മ സേന. യാദൃശ്ചികമായാണ് ഹരിതകര്മ്മ സേനാംഗങ്ങള് മാസ്ക് നിര്മ്മാണം തുടങ്ങിയത്.കോവിഡ് ലോക്ക് ഡൗണില് വാതില്പ്പടി ശേഖരണം നിലച്ച് വരുമാനം പ്രതിസന്ധിയിലായപ്പോഴാണ് ഉപ്പുതറയിലെ ഹരിതകര്മ്മ സേനാംഗങ്ങള് മറ്റ് വഴികള് തേടിയതും മാസ്കിലെത്തിയതും. എട്ടുപേരുള്പ്പെട്ട യൂണിറ്റാണ് തുടങ്ങിയത്. വീടുകളില് പോയി പാഴ് വസ്തുക്കള് ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നൂതന സംരംഭം ചര്ച്ചയായത്. വിഇഒ ജയസൂര്യനാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. മേച്ചേരിക്കട ബൈപാസില് പഞ്ചായത്ത് കെട്ടിടം വിട്ടു നല്കി പഞ്ചായത്ത് കൂടെ നിന്നു. തയ്യല് അറിയാമായിരുന്നതിനാല് ഹരിതകര്മ്മ സേനാംഗങ്ങള് രണ്ടാമതൊന്ന് ആലോചിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് തയ്യല്…
Read Moreകേരളത്തിലെ സ്റ്റേജ് കലാകാരരെ സഹായിക്കാൻ നിർമ്മിച്ച സിനിമ “ഇടത് വലത് തിരിഞ്ഞ്”
കോന്നി വാര്ത്ത ഡോട്ട് കോം : കൊവിഡ് കാരണം ജീവിതത്തിന്റെ കർട്ടൻ വീണ കേരളത്തിലെ സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച “ഇടത് വലത് തിരിഞ്ഞ്” എന്ന പേരില് ഉള്ള സിനിമ 0TT പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യും . പ്രസാദ് നൂറനാട് സംവിധാനം നിര്വ്വഹിച്ച് കരുനാഗപ്പള്ളി കൃഷ്ണന് കുട്ടി നിര്മ്മിച്ച സിനിമയാണ് കലാകാരരെ സഹായിക്കുവാന് ഇന്ന് രാവിലെ 10.10 നു റിലീസ് ചെയ്യുന്നത് എന്ന് സംവിധായകന് പ്രസാദ് നൂറനാട്പറഞ്ഞു . “ഇടത് വലത് തിരിഞ്ഞ്” 0TT പ്ലാറ്റ്ഫോമിലൂടെ എങ്ങനെ കാണാം ചിത്രം നിങ്ങൾക്ക് ഒരു ഡോളർ മുടക്കി (72 രൂപ) നിങ്ങളുടെ മൊബൈലിൽ ഈ സിനിമ കാണാം അതിലൂടെ ഒരു കാരുണ്യ പദ്ധതിയിൽ നിങ്ങളും പങ്കാളിയാകുകയാണ്.. എങ്ങനെ ഒരു OTTസിനിമ കാണും എന്നു ചിന്തിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്… https://highhopesentertainments.com/title/edath-valath-thirinju-pre-booking ഈ ലിങ്കിൽ നിങ്ങൾ വിരലമർത്തുമ്പോൾ 0TT…
Read More