കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…

Read More

പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൃക്ഷതൈകൾ നട്ടു

ഒരു കോടി ഫലവൃക്ഷത്തൈ വിതരണ, പരിപാലന പദ്ധതി: ജില്ലയില്‍ മണ്ഡലതല ഉദ്ഘാടനങ്ങള്‍ നടത്തി ആറന്മുള മണ്ഡലതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലനം 2021-22 പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടന്നു. ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പുനസ്ഥാപിക്കാം എന്ന സന്ദേശവും മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈനട്ടു ഫലവൃക്ഷ തൈവിതരണോദ്ഘാടനം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ്…

Read More

മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ തണൽ പദ്ധതിയ്ക്ക് തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി.യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ പള്ളിപ്പടി ജംഗ്ഷനിൽ നെല്ലിമരംനട്ട് ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ ജ്യേഷ്യാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ ,മാത്യു തോമസ് ,അജിൻ ഐപ്പ് ജോർജ്ജ്, ജോർജ്ജ് യോഹന്നാൻ ,ലിബുമാത്യു ,തോമസ്ഏബ്രഹാം,മഞ്ജു സന്തോഷ് , ജിജി മരുതിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു

Read More

നിസ്സഹായകര്‍ക്ക് സഹായവുമായി “സഹായത” : ഈ ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃക

നിസ്സഹായകര്‍ക്ക് സഹായവുമായി “സഹായത” : ഈ ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃക ദേവിക രമേഷ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഇലന്തൂർ, ചെന്നീർക്കര ഗ്രാമ പഞ്ചായത്തുകളിലെ തദ്ദേശ വാസികൾക്കു വേണ്ടി സഹായഹസ്തവുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവും കർഷക കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം പ്രസിഡന്‍റുമായ അജി അലക്‌സ് മന്നാസ്സിന്‍റെ നേതൃത്വത്തിൽ രൂപം നൽകിയ സഹായത എന്ന കർമ്മ സേന ജനകീയമാകുന്നു . കോവിഡ് വ്യാപനമൂലം കണ്ടെയ്മെന്റെ സോണുകളിൽ കഴിഞ്ഞിരുന്ന 970 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കൊറോണബാധിച്ചിരിക്കുന്ന 85 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും നൽകുവാൻ സഹായതക്ക് സാധിച്ചു 40പൾസ് ഓക്സി മീറ്ററുകൾ ആരോഗ്യ പ്രവർത്തകർ മുഖേന ചെന്നീർക്കര ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ ആവശ്യമുള്ളതായ രോഗികൾക്ക് എത്തിച്ചു നൽകി.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾക്ക് അവരുടെ നിർദ്ദേശാനുസരണം ഉച്ചഭക്ഷണം(പൊതി)…

Read More

കരുതല്‍ ജനകീയ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു;ആദ്യദിനം ജില്ലയിലെ തൊഴിലിടങ്ങള്‍ ശുചീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ആദ്യദിനം പത്തനംതിട്ട ജില്ലയിലെ തൊഴിലിടങ്ങളും ഓഫീസുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരും അംഗങ്ങളും സെക്രട്ടറിമാരും, മറ്റ് സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികളും ഉടമകളും ശുചീകരണത്തിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും തിരുവല്ല ക്രിസ് ഗ്ലോബലിന്റെ ഹരിത സഹായ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. മണ്ണില്‍ അലിഞ്ഞുചേരാത്ത വസ്തുക്കള്‍ പ്രത്യേകം നീക്കം ചെയ്തു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നിലെ റോഡ്…

Read More

പത്തനംതിട്ട ജില്ലയില്‍ വുമണ്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വുമണ്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍( കാറ്റഗറി നമ്പര്‍.501/17) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചതായി കേരള പിഎസ്‌സി ജില്ലാ ഓഫീസര്‍ പി. അബ്ദുള്‍ റഹിം അറിയിച്ചു. റാങ്ക് ലിസ്റ്റ് 2021 ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു.

Read More

അമേരിക്കന്‍ മലയാളി സംഘടന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി

അമേരിക്കന്‍ മലയാളി സംഘടന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി കോന്നി വാര്‍ത്ത ഡോട്ട് കോം : അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്‌സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ഉപകരണങ്ങള്‍ കൈമാറി. സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തില്‍ ഫോമ 10 വെന്റിലേറ്ററുകളും 500 പള്‍സ് ഓക്‌സിമീറ്ററുകളും നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ.എല്‍ ഷീജ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ.എബി സുഷന്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്‍.എം.ഒ ഡോ. ആശിഷ് മോഹന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, പ്രധാനമന്ത്രി…

Read More

അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവര്‍ഷവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായി നിലകൊള്ളുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു. മുറിച്ച് മാറ്റാത്ത പക്ഷം അപകടങ്ങളുണ്ടായാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥനായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

കോന്നി പബ്ലിക് ലൈബ്രറിയില്‍ മലയാറ്റൂർ അനുസ്മരണം നടന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : :കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറിപ്രസിഡണ്ട് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗവ: കോളേജ് അദ്ധ്യാപകൻ രാജേഷ് കുമാർ വിഷയാവതരണം നടത്തി. മുരളി മോഹൻ, രാജേന്ദ്ര നാഥ്, അനിൽ കുമാർ, ബിനു കെ.എസ്, കൃഷ്ണ കുമാർ, ആലിയ, അച്ചു പ്രസാദ്, ജിന്‍റ , പാർവതി, ഷെരീഫ്. എം, എന്നിവർ ചർച്ച നയിച്ചു. ഗ്രന്ഥ ശാല ജൂൺ മാസത്തെ പരിപാടി കൾ ആസൂത്രണം ചെയ്തു.

Read More

ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസും എക്സൈസും സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിലും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് വ്യാജ ചാരായമുണ്ടാക്കി സാമൂഹ്യാന്തരീക്ഷം തകർക്കാൻ സാമൂഹ്യവിരുദ്ധർ തയാറെടുക്കുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. എസ് എച്ച് ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം എഎസ്ഐമാരായ ബിനോജ് ജെ, രാജശേഖരൻ നായർ, പോലീസുദ്യോഗസ്ഥരായ കെ എസ് സജു, സന്തോഷ് കുമാർ, എസ് അൻവർഷ, താജുദീൻ, എസ് ശ്രീജിത്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ പി ജി രാജേഷ്, പി കെ അനിൽകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ…

Read More