അഭിനയ പഠനകളരിയിലൂടെ കമലദളം കേരള കലാകുടുംബം

കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ കലാ പ്രവർത്തനത്തെ പുനർജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമലദളം കേരള കലാ കുടുംബം ഭാരവാഹികൾ . ഇതിനായി കലഞ്ഞൂരിൽ അഭിനയ പഠന കളരിയും ഓൺലൈൻ കലാവിരുന്നും സംഘടിപ്പിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കലഞ്ഞൂരിൽ നടത്തിയ അഭിനയകളരി സിനിമയുടെ മുഴുവൻ വശങ്ങളെയും അടുത്തറിയുന്നതിന് സാധിക്കുന്ന തരത്തിൽ ആയിരുന്നു. അഭിനയം എന്നാൽ കാപട്യമാണ് എന്നാണ് ചലച്ചിത്രസംവിധായകൻ ബിനോയ് പട്ടിമറ്റം പറഞ്ഞു . ശിശു,പിതൃ,പുത്ര ഭാവങ്ങളിലൂടെയാണ് അഭിനയം കടന്നു പോകുന്നതെന്നും ക്ലാസ്സ്‌ നയിച്ച ചലച്ചിത്ര സംവിധായകൻ ബിനോയ്‌ പട്ടിമറ്റം പറഞ്ഞു. പറഞ്ഞാലും പഠിച്ചാലും തീരാത്ത അനന്തമായ തലമാണ് സിനിമ മേഖലയെന്ന് ക്ലാസെടുത്ത സംവിധായകൻ സതീഷ് മുണ്ടക്കൽ അഭിപ്രായപ്പെട്ടു . വ്യത്യസ്ത തലങ്ങളിലുള്ള കലാകാരന്മാരെ കോർത്തിണക്കി കൊണ്ടായിരുന്നു കമലദളത്തിന്റെ നേതൃത്വത്തിൽ അഭിനയ പഠനകളരി സംഘടിപ്പിച്ചത്. ഗിരീഷ് പാടം,കൈലാസ് സാജ്,അടൂർ മണിക്കുട്ടൻ, മനോജ്…

Read More

നിർമ്മാണമേഖലയിലെ ജോലികള്‍ വേഗത്തിലാക്കി കോന്നിയിലും ബംഗാൾ മോഡൽ

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണമേഖലയിൽ ജോലി വേഗത്തിലാക്കാൻ ബംഗാൾ മോഡൽ ആവിഷ്കരിക്കുകയാണ് പശ്ചിമ ബംഗാൾ സ്വദേശികളായ സന്തോഷും നന്ദു രാജും ‘കോന്നി പൊതുമരാമത്ത് ഓഫീസ്സ് മുന്നിൽ പുതിയതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണമേഖലയിൽ ചുടുകട്ട എത്തിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്. പഴഞ്ചൻ രീതി മാറ്റിയാണ് ഇരുവരുടെയും പുതിയ രീതി. ഒരാൾ കയർ കൂട്ടി കെട്ടി അതിൽ കൃതമായി ഇരുപത്തിയെട്ടുകട്ടകൾ അടുക്കിയ ശേഷം പുറത്ത് തെർമോകോൾഷീറ്റ് എടുത്തു വച്ച ശേഷം കയറിന്‍റെ ഒരു ഭാഗം തലയിൽ ഉടക്കിവച്ച് രണ്ടു കൈകളും സ്വതന്ത്രമാക്കി ചുടുകട്ടകൾ മുകളിൽ എത്തിക്കുമ്പോൾ മറ്റൊരാൾ കയറുകൾ കൂട്ടി കെട്ടി ബക്കറ്റിൽ വെള്ളം കൊണ്ടു പോകുന്നതു പോലെ ചുടുകട്ടകൾ മുകളിൽ എത്തിക്കും. ഇവരുടെ പുതിയ രീതിയിലുള്ള ജോലി എല്ലാവരും വളരെ കൗതുകത്തോടെയാണ് കാണുന്നത്.പുതിയ ബംഗാൾ മോഡലിൽ കൂടി ഇരുവരും തടസ്സം കൂടാതെ അഞ്ഞൂറിലധികം…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

    കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ചാണ് ഹൈടെക് അമ്മത്തൊട്ടില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യഥാര്‍ഥ്യമാക്കിയത്. ശിശുക്ഷേമ രംഗത്ത് ദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച അമ്മത്തൊട്ടിലുകളുടെ കാര്യത്തില്‍ ഒരുതലം കൂടി കടന്നാണ് ഹൈടെക്ക് അമ്മത്തൊട്ടില്‍ യഥാര്‍ഥ്യമാക്കിയത്. 2009 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകള്‍…

Read More

ഈര്‍ക്കിലും ചിതല്‍ പുറ്റും മതി : ജീവൻ തുടിക്കുന്ന ശില്പങ്ങൾ സച്ചു നിര്‍മ്മിക്കും

  കോന്നി വാര്‍ത്ത ഡോട് കോം : മണ്ണിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ ചിതൽപ്പുറ്റിൽ വാർത്തെടുക്കുകയാണ് കോന്നിഐരവൺ സ്വദേശിയായ സച്ചു. എസ്.കൈമൾ എന്ന പ്ളസ് വൺ വിദ്യാർത്ഥി.എന്നാൽ ശില്പ നിർമ്മാണത്തിൽ യാതൊരു വിധ പരിശീലനം ലഭിച്ചിട്ടില്ലാത്ത സച്ചുവിന് ഈ മേഖലയിൽ പ്രോത്സാഹനം നൽകാൻ ഗുരുക്കന്മാരും ഇല്ല. ചിത്രങ്ങൾ നോക്കിയും, നെറ്റിൽ നോക്കിയുമാണ് ഓരോ ശില്പങ്ങളും വാർത്തെടുത്തിരിക്കുന്നത്.നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് അദ്ധ്യാപകന് ഗണപതിയുടെ ഒരു ചെറു രൂപം നിർമ്മിച്ചു നല്കിയാണ് സച്ചുവെന്ന കൊച്ചു കലാകാരൻ കലാ മേഖലയിൽ തുടക്കം കുറിച്ചത്. ഈ ചെറുപ്രായത്തിൽ ചിതൽപ്പുറ്റിൽ ആയിരത്തിലധികം ശില്പങ്ങൾ നിർമ്മിച്ച കലാകാരൻ നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്. മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി ,പിണറായി വിജയൻ ,ഗൗരിയമ്മ. വയലാർ രാമവർമ്മ ,സുഗതകുമാരി, ശ്രീനാരായണ ഗുരു, കുമാരനാശാൻ. കുഞ്ഞുണ്ണി മാഷ്, ക്രിസോസ്റ്റം വലിയ തിരുമേനി, അങ്ങനെ നൂറു കണക്കിന് പ്രമുഖ…

Read More

പട്ടയമേള സെപ്റ്റംബർ 14ന്; 13500 പട്ടയങ്ങൾ വിതരണം ചെയ്യും

  സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകൾ സെപ്റ്റംബർ 14ന് രാവിലെ 11.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂർ ടൗൺ ഹാളിലാണ് സംസ്ഥാനതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയമേളകൾ നടക്കുമെന്ന് റവന്യു മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ ജില്ലകളിലെ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയം വിതരണം ചെയ്യും. ആദ്യ നൂറ് ദിനം കൊണ്ട് 12,000 പട്ടയങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,500 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.

Read More

നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ല ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന നാലു കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില്‍ വീട്ടില്‍ ജോബിന്‍ (26) എന്നിവരെയാണ് ജില്ലാ പോലീസ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ( ഡാന്‍സാഫ് ) കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന് കൈമാറുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികളെ കുരുക്കിയത്. രാവിലെ 10.50…

Read More

2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് : അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍

  2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍. ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നും മത്സരത്തിലേക്കയച്ച 7000ലധികം ചിത്രങ്ങളില്‍ നിന്നാണ് മികച്ച 42 ചിത്രങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയിരുക്കുന്നത്. വന്യജീവി സംരക്ഷണം എന്ന ലക്ഷ്യത്തോട് കൂടിയാണ് 2015ല്‍ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്ന്‍സണ്‍ ഹിക്‌സും ടോം സുല്ലാമും ചേര്‍ന്ന് വെല്‍ഡ് കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.

Read More

‘കോന്നി ഫിഷ്’ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ പത്തിന് നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ‘കോന്നി ഫിഷ്’ പദ്ധതി യുടെ ഉദ്ഘാടനം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ഫിഷ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ആനത്തോട് ഡാമിലെത്തി കൂട് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്. ആദ്യ ഘട്ടമായി ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി…

Read More

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ സർ,മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടന്ന് വയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നിർദേശിച്ചു. മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്നി വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കണം. ഇക്കാര്യത്തിൽ മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇതിനിടെ അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

തെരുവിൽ കഴിഞ്ഞ വൃദ്ധനെ ഡിവൈന്‍ കരുണാലയം ഏറ്റെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : താമസിക്കാൻ വീടോ നോക്കുവാൻ ബന്ധുക്കളോ ഇല്ലാതെ വര്‍ഷങ്ങളായി കടത്തിണ്ണയിൽ കഴിഞ്ഞ ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന വൃദ്ധനെ ഡിവൈന്‍ കരുണാലയം ഏറ്റെടുത്തു. കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് പ്രവര്‍ത്തകര്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് അവശനിലയില്‍ കഴിയുന്ന ശാരീരികവെല്ലുവിളി നേരിടുന്ന കുമ്പഴ സ്വദേശി ഗോപാലകൃഷ്ണനെ കാണുന്നത്, നടക്കുവാൻ പോലും ബുദ്ധിമുട്ടിയിരുന്ന വൃദ്ധന്റെ കാര്യം ഗോൾഡൻ ബോയ്സ് പ്രവർത്തകർ അറിയിച്ചതനുസരിച്ച് വാഴമുട്ടം ഡിവൈൻ കരുണാലയം ഏറ്റെടുക്കുക യായിരുന്നു. കരുണാലയം മാനേജര്‍ വി.ജെ.ലോനപ്പന്‍ ഗോൾഡൻ ബോയ്സ് പ്രസിഡന്റ്‌ റോബിൻ കാരാവള്ളിൽ, സെക്രട്ടറി കെ എസ് ബിനു, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, അജു അരികിനേത്ത് , വിഷ്ണു മെഡികെയർ, എന്നിവർ പങ്കെടുത്തു.

Read More