നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരംഭത്തിൽ ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. കൊവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തണം. സ്കൂളില്‍…
Read Moreവിഭാഗം: Entertainment Diary
കാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ച് : സ്വാഗതസംഘം രൂപീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം ; ‘നീതിപുലരാതെ ഹഥ്റാസ് – സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക്’ എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 2021 ഒക്ടോബർ 23 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. എസ് മുസമ്മിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായി ആസിഫ് എം നാസറിനേയും കൺവീനർമാരായി സെബാ ഷിരീൻ, മുഹമ്മദ് ഷാൻ, പി.എം മുഹമ്മദ് രിഫ, എം. ഷെെഖ് റസൽ, അൽ ബിലാൽ സലീം, അഡ്വ. സി.പി അജ്മൽ, അംജദ് കണിയാപുരം, റമീസ് ഇരിവേറ്റി, ഫൗസിയ നവാസ്, ആയിഷ ഹാദി, ഷമ്മാസ്, അസ്ലം കല്ലമ്പലം, ഉമർ മുഹ്താർ എന്നിവരെയും തിരഞ്ഞെടുത്തു. ഹഥ്റാസിൽ ക്രൂരമായിബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത്പെൺകുട്ടിയുടെ കുടുംബത്തിനെ സന്ദർശിക്കാൻ പോയ കാംപസ് ഫ്രണ്ട് നേതാക്കൾ അറസ്റ്റ്…
Read Moreബെന്യാമിനെ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആദരിച്ചു
വയലാര്‍ അവാര്‍ഡ് നേടിയ സാഹിത്യകാരന് ബെന്യാമിനെ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുളനട ഞെട്ടൂരിലെ വസതിയില്‍ എത്തി ആദരിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് 45-ാംമത് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇത് അടക്കം ബെന്യാമിന് രചിച്ച പുസ്തകങ്ങള്‍ മന്ത്രിക്ക് അദ്ദേഹം കൈമാറി. ബെന്യാമിന് ആശംസയറിയിക്കാന്‍ മന്ത്രി ഞായറാഴ്ചയാണ് വീട്ടിലെത്തിയത്. എഴുത്തിന്റെ വഴികളേക്കുറിച്ചും ചരിത്രപരമായ ബന്ധത്തെക്കുറിച്ചുമെല്ലാം ബെന്യാമിന് മന്ത്രിയുമായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്.അജയകുമാര്‍, ജീവരാജ്, സായ്റാം പുഷ്പന്, അനൂപ് അനിരുദ്ധന്, ആനന്ദന്, അയിനി സന്തോഷ്, രാജേഷ്, ബിജി ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമ്മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന കെട്ടിട പെർമിറ്റിന്റെ മറവിൽ അനുവദനീയമായതിലധികം മണ്ണ് സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതിന് പിന്നിൽ മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മണ്ണ് നീക്കം ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷയിൽ മുനിസിപ്പൽ എഞ്ചിനീയർ സ്ഥലപരിശോധന നടത്തി നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവ് നിശ്ചയിക്കും. അനുമതി നൽകുന്ന വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട ഭാഗവും എത്ര അളവിൽ മണ്ണ് നീക്കം ചെയ്യാനുണ്ട്…
Read Moreകോന്നി ആനകൂട്ടിലെ കണ്ണന്റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും വളരും വലുതാകും
കോന്നി ആനകൂട്ടിലെ കണ്ണന്റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും വളരും വലുതാകും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ” കണ്ണൻ” ഹാപ്പിയാണ്. വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന. അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടില്‍ നിന്നും കോന്നി ആനകൂട്ടിലേക്ക് ഇവന് എത്തിയിട്ട് കുറച്ചു ദിവസമായി . ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ…
Read Moreസ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട്…
Read Moreഡോ. സുശീലന്: ആതുരസേവനത്തിനൊപ്പം സംഗീതത്തെയും നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ
കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുര സേവനം ജീവിത വ്രതമാക്കിയ ആതുര സേവകനാണ് ഡോ : സുശീലന് എങ്കില്‍ ആ മനസ്സില്‍ നിറയുന്നത് സംഗീതത്തിന്റെ പ്രവാഹമാണ് . ആതുര സേവനവും സംഗീതവും ഈ ഡോക്ടറെ വ്യത്യസ്ഥനാക്കുന്നു . പഠന കാലത്ത് കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു . സമ്മാനങ്ങള്‍ വാരി കൂട്ടി . ഓരോ വ്യക്തികള്‍ക്കും നേര് വഴി കാണിച്ചു കൊടുക്കാന്‍ ഒരാള്‍ എപ്പോഴെങ്കിലും എത്തുമെന്ന ശുഭ പ്രതീക്ഷ ഉണ്ട് . സുശീലന് എന്ന വ്യക്തിയിലും ആഴത്തില്‍ ചിന്തകളെ ഉണര്‍ത്തിയഒരാളാണ് മഹത് മാതാ അമൃതാനന്ദമയി. ആ അമ്മയില്‍ നിന്നും ഒരു ഉപദേശം ലഭിച്ചു, ‘പാവങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കണം, അതിനുവേണ്ടി നന്നായി പഠിക്കണം…’ ഈ വാക്കുകള്‍ സുശീലനില്‍ മാറ്റങ്ങള്‍ വരുത്തി . കലാപരമായ കഴിവുകള്‍ക്ക് ഒപ്പം പഠനത്തിന്റെയും ആഴം കൂട്ടിയപ്പോള്‍ ഇന്ന് അറിയപ്പെടുന്നൊരു ആതുര സേവകനാവാന്‍…
Read Moreനവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി; ദേവസ്വം മന്ത്രി ഉടവാൾ കൈമാറി
കോന്നി വാര്‍ത്ത ഡോട്ട് കോം : നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആചാരപ്രകാരം ഉടവാൾ കൈമാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്ര മന്ത്രി വി മുരളീധരൻ, എം.എൽ.എമാരായ സി കെ ഹരീന്ദ്രൻ കെ ആൻസലൻ, എം വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു. തിങ്കൾ രാവിലെ ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും.
Read Moreകൂടുതല്‍ ഇളവുകള്‍; തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും
konnivartha.com : സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം. സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹങ്ങളിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി…
Read Moreകല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു
കോന്നി :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം) ആയില്യം പൂജാ മഹോല്‍സവം നടന്നു . നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു.വിനീത് ഊരാളി മുഖ്യ കാർമികത്വം വഹിച്ചു
Read More