കോന്നി വാര്ത്ത : പത്തനംതിട്ട ജില്ലയില് രണ്ടു ദിവസമായി മഴ മാറിനില്ക്കുന്ന സാഹചര്യത്തില് ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര് വെള്ളം ഇറങ്ങുന്നെന്ന ധാരണയില് തിരിച്ച് വീടുകളിലേക്ക് ഉടന് മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന് കളക്ടറേറ്റില് ചേര്ന്ന അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബര് 20 മുതല് ജില്ലയില് അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്കിയിരിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തില് അപ്പര് കുട്ടനാടന് പ്രദേശങ്ങളില് കൂടുതല് ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ലയിലെ ക്യാമ്പുകളില് ഭക്ഷണ സാധനങ്ങള്, വെള്ളം, വൈദ്യുതി ഇവ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണകേന്ദ്രം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. പമ്പ, മണിമല എന്നീ നദികളില് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളം കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണ്. കക്കി, പമ്പ ഡാമുകളില് നിന്നായി പമ്പാനദിയില് 175 മുതല് 250 കുമിക്സ് വെള്ളം…
Read Moreവിഭാഗം: Entertainment Diary
കല്ലേലി കാവില് നാളെ ഭാരത പൂങ്കുറവന് ഭാരത പൂങ്കുറത്തി പൂജ (20/10/2021 )
കോന്നി വാര്ത്ത ഡോട്ട് കോം : ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന് കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി ഭാരത പൂങ്കുറവന് ഭാരത പൂങ്കുറത്തി സങ്കല്പ്പത്തില് ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില് (മൂലസ്ഥാനം ) നാളെ രാവിലെ(20/10/2021 ) 10 മണിയ്ക്ക് പൂജകള് നടക്കും . എല്ലാ ദിവസവുംപൂജകള് ഉണ്ടെങ്കിലും പ്രത്യേകിച്ചു മാസത്തില് വിശേഷാല് പൂജയും ഉള്ള ഏക കാവാണ് കല്ലേലി കാവ് . ഇടുക്കി ഡാം നിര്മ്മാണത്തിന് വേണ്ടി കുറവന് കുറത്തി മലകളെ ചൂണ്ടി കാണിച്ച കൊലുമ്പൻ എന്ന ആദിവാസി ഇതിന്റെ നിര്മ്മാണത്തിന് വേണ്ടി അന്ന് കല്ലേലി മേഖലയില് നിന്നും ആദിവാസികളെ എത്തിച്ചിരുന്നു . ഡാമിന്റെ നിര്മ്മാണ പ്രവര്ത്തികള്ക്ക് ഇടയില് വെച്ചു മിക്കവരും മരണപ്പെട്ടു .മരണം ഉണ്ടാകാതെ ഇരിക്കാന് 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി…
Read Moreശബരിമല തുലാമാസ പൂജ: തീര്ഥാടകര്ക്ക് പ്രവേശനം ഇല്ല
ശബരിമല തുലാമാസ പൂജ: തീര്ഥാടകര്ക്ക് പ്രവേശനം ഇല്ല കോന്നി വാര്ത്ത ഡോട്ട് കോം : ശക്തമായ മഴയുടെ സാഹചര്യത്തില് ശബരിമല തുലാമാസ പൂജയ്ക്ക് തീര്ഥാടകര്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലയില് പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതല് 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില് അതിശക്തമായ മഴക്കുള്ള സാധ്യത നിലനില്ക്കുന്നുണ്ട്. പമ്പ, അച്ചന്കോവില് നദികളില് ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങള്ക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജും അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില് ചേര്ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു മന്ത്രിമാര്. തീര്ഥാടനത്തിനായി എത്തിയവര്ക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാര് പറഞ്ഞു.
Read Moreമഴയ്ക്ക് ശമനം :മലയോരത്തെ മല വെള്ളം ഇറങ്ങി തുടങ്ങി
മഴയ്ക്ക് ശമനം :മലയോരത്തെ മല വെള്ളം ഇറങ്ങി തുടങ്ങി കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ കല്ലാർ വൃഷ്ടി പ്രദേശത്തെ മഴയ്ക്ക് കുറവ് വന്നു. ഇന്നലെ രാത്രിയിൽ കോന്നിയുടെ കിഴക്കൻ മേഖലയിൽ മഴ പെയ്തില്ല. രാവിലെ 8 മാണിയോട് കൂടി കല്ലേലി, അരുവാപ്പുലം ഭാഗത്തെ വെള്ളം ഇറങ്ങിതുടങ്ങി. കല്ലേലി ചപ്പാത്ത് തെളിഞ്ഞു. കൊക്കത്തോട് മേഖലയിൽ നിന്ന് വെള്ളം ഇറങ്ങി. കല്ലാർ വാലിയിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു. അച്ചൻ കോവിൽ നദി കലങ്ങിയാണ് ഒഴുകുന്നത്. കല്ലേലി നിന്നും വെള്ളം ഇറങ്ങിയതോടെ വെട്ടിയാർ, മാവേലിക്കര ഉൾ പെടുന്ന പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കരയിലേക്ക് കയറി. കോന്നിയുടെ കിഴക്കൻ മേഖലയിൽ സൂര്യൻ തെളിഞ്ഞു.
Read Moreവകയാർ എസ്. എൻ. വി. എൽ. പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
konnivartha.com : പൂർവ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ഇവരുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാൻ കഴിയുന്നുണ്ടെന്നും എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ. പത്മകുമാർ പറഞ്ഞു. വകയാർ എസ്. എൻ. വി. എൽ. പി സ്കൂളിലെ 1979, 84 ബാച്ചിലെ വാട്സപ്പ് കൂട്ടായ്മ്മ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ദേവകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു എസ്. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോഡിനേറ്റർ കെ.ആർ.സലീലനാഥ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി സുരേഷ്. മനോജ്, ഷാനവാസ്, നന്ദകിഷോർ എന്നിവർ സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപികമാരായ സരസമ്മ, വത്സലകുമാരി, 1979 – 84…
Read Moreഅക്ഷരത്തെ ഉണർത്തി കല്ലേലി കാവിൽ എഴുത്തിനിരുത്തി
കോന്നി വാര്ത്ത ഡോട്ട് കോം : കല്ലേലി കാവ് (കോന്നി) : പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു. കളരിയിൽ താംബൂലംസമർപ്പിച്ച് 999 മലകളെ വിളിച്ചു ചൊല്ലി അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു . നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ അപ്പൂപ്പന്റെ നാമം കുറിച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ് ഊരാളി വിനീത്, അഡ്വ സി വി ശാന്ത കുമാർ എന്നിവർ കാർമ്മികത്വം വഹിച്ചു.
Read More‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’
നേത്ര രോഗങ്ങള്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്കൂള് കുട്ടികള്ക്കും പ്രായമായവര്ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള് ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള് നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരംഭത്തിൽ ചികിത്സിച്ചാല് പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. കൊവിഡ് കാലത്ത് കുട്ടികള് ഉള്പ്പെടെയുള്ളവര് ഓണ്ലൈനിലാണ് കൂടുതല് സമയവും ചെലവിടുന്നത്. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല് ഉപയോഗിക്കുമ്പോള് എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്കണം. കൈകള് കഴുകി ശുദ്ധമാക്കാതെ കണ്ണുകളില് സ്പര്ശിക്കരുത്. കൃത്യമായ ഇടവേളകളില് കാഴ്ച പരിശോധന നടത്തണം. സ്കൂളില്…
Read Moreകാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ച് : സ്വാഗതസംഘം രൂപീകരിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം ; ‘നീതിപുലരാതെ ഹഥ്റാസ് – സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക്’ എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 2021 ഒക്ടോബർ 23 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. എസ് മുസമ്മിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായി ആസിഫ് എം നാസറിനേയും കൺവീനർമാരായി സെബാ ഷിരീൻ, മുഹമ്മദ് ഷാൻ, പി.എം മുഹമ്മദ് രിഫ, എം. ഷെെഖ് റസൽ, അൽ ബിലാൽ സലീം, അഡ്വ. സി.പി അജ്മൽ, അംജദ് കണിയാപുരം, റമീസ് ഇരിവേറ്റി, ഫൗസിയ നവാസ്, ആയിഷ ഹാദി, ഷമ്മാസ്, അസ്ലം കല്ലമ്പലം, ഉമർ മുഹ്താർ എന്നിവരെയും തിരഞ്ഞെടുത്തു. ഹഥ്റാസിൽ ക്രൂരമായിബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത്പെൺകുട്ടിയുടെ കുടുംബത്തിനെ സന്ദർശിക്കാൻ പോയ കാംപസ് ഫ്രണ്ട് നേതാക്കൾ അറസ്റ്റ്…
Read Moreബെന്യാമിനെ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആദരിച്ചു
വയലാര് അവാര്ഡ് നേടിയ സാഹിത്യകാരന് ബെന്യാമിനെ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുളനട ഞെട്ടൂരിലെ വസതിയില് എത്തി ആദരിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്ഷങ്ങള് എന്ന നോവലിനാണ് 45-ാംമത് വയലാര് അവാര്ഡ് ലഭിച്ചത്. ഇത് അടക്കം ബെന്യാമിന് രചിച്ച പുസ്തകങ്ങള് മന്ത്രിക്ക് അദ്ദേഹം കൈമാറി. ബെന്യാമിന് ആശംസയറിയിക്കാന് മന്ത്രി ഞായറാഴ്ചയാണ് വീട്ടിലെത്തിയത്. എഴുത്തിന്റെ വഴികളേക്കുറിച്ചും ചരിത്രപരമായ ബന്ധത്തെക്കുറിച്ചുമെല്ലാം ബെന്യാമിന് മന്ത്രിയുമായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്.അജയകുമാര്, ജീവരാജ്, സായ്റാം പുഷ്പന്, അനൂപ് അനിരുദ്ധന്, ആനന്ദന്, അയിനി സന്തോഷ്, രാജേഷ്, ബിജി ദേവ് തുടങ്ങിയവര് പങ്കെടുത്തു.
Read Moreകെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമ്മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന കെട്ടിട പെർമിറ്റിന്റെ മറവിൽ അനുവദനീയമായതിലധികം മണ്ണ് സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതിന് പിന്നിൽ മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മണ്ണ് നീക്കം ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷയിൽ മുനിസിപ്പൽ എഞ്ചിനീയർ സ്ഥലപരിശോധന നടത്തി നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവ് നിശ്ചയിക്കും. അനുമതി നൽകുന്ന വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട ഭാഗവും എത്ര അളവിൽ മണ്ണ് നീക്കം ചെയ്യാനുണ്ട്…
Read More