കോന്നി വാര്‍ത്ത ഡോട്ട് കോം : ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ഏരിയാ കമ്മിറ്റി കോന്നി മുരിങ്ങമംഗലം യൂണിറ്റ് കോന്നിതാഴം എം എസ് എൽ പി എസ് സ്കൂളിൽ പഠിക്കുന്ന രണ്ട് നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് വൈസ് പ്രസിഡന്റ് കാർത്തിക്ക് മുരിങ്ങമംഗലം., സെക്രട്ടറി ഹരികൃഷ്ണൻ.ജീ.,സ്കൂൾ ഹെഡ്മിസ്ട്രസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി സ്കൂളിലെ മറ്റ് അദ്ധ്യാപകരും മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് കമ്മറ്റി മെമ്പർ വിഷ്ണു വിജയനും ട്രഷറർ അഭിജിത്ത് ജി തുടങിയവർ പരിപാടിയിൽ പങ്കെടുത്തു
Read Moreവിഭാഗം: Entertainment Diary
ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ലോക പക്ഷാഘാത ദിന സന്ദേശം ‘സമയം അമൂല്യം’ എന്നാണ്. പക്ഷാഘാതം വരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനാചരണം ലക്ഷ്യമിടുന്നത്. ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി അലക്‌സ് അധ്യക്ഷത വഹിച്ചു. ഡോ.താജ് പോള്‍ പനക്കല്‍, ഡോ. ജയശങ്കര്‍.സി.ആര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പി.കെ.ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, ജയപ്രകാശ് പി.കെ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസ്സിന് ന്യൂറോളജി വിഭാഗം ഡോ. സ്റ്റാന്‍ലി ജോര്‍ജ് നേതൃത്വം നല്‍കി
Read Moreതിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി ഫോമ
konnivartha.com : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന് വെന്റിലേറ്റര്‍ കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ വെന്റിലേറ്ററാണ് കൈമാറിയത്. ഫ്‌ളോറിഡയിലെ ടാമ്പ പ്രതിനിധിയായ ജോയി കുര്യനാണ് വെന്റിലേറ്റര്‍ സംഭാവന ചെയ്തത്. ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ വില്ലേജ് കോ- ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, വുമണ്‍സ് ഫോറം പ്രതിനിധി സുജ ഔസോ, സന്തോഷ് കുര്യന്‍, ബിജു ലംഘാഗരി, ഫോമ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോമയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് റാന്നി താലൂക്ക് ആശുപത്രിക്കായി വെന്റിലേറ്റര്‍ കൈമാറിയിരുന്നു. വിവിധ അസോസിയേഷനുകള്‍ ചേര്‍ന്നാണ് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാപ്രളയത്തിന്…
Read Moreഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം ഡോ.ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യ ചിത്രം മുൻ ധനകാര്യ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ അനന്തഗോപൻ,സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായപ്രൊഫ.ടികെജി നായർ,രാജു എബ്രഹാം,അഡ്വ.ആർ സനൽകുമാർ,പിജെ അജയകുമാർ,ടിഡി ബൈജു,പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ, ആശുപത്രി സെക്രട്ടറി അലൻ മാത്യൂ തോമസ്,സംവിധായകൻ ജയകൃഷ്ണൻ തണ്ണിത്തോട് ചിത്രത്തിൽ അഭിനയിച്ച അഷ്ടപദി കൃഷ്ണ, സന്ധ്യാ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Read Moreനോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം
ജോയിച്ചന്‍ പുതുക്കുളം@കോന്നി വാര്‍ത്ത ഡോട്ട് കോം konnivartha.com @അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രോമിസ് ഫ്രാന്‍സീസ് (പ്രസിഡന്റ്), രജിത ശേഖര്‍ (വൈസ് പ്രസിഡന്റ്), ടെന്നിസണ്‍ സേവ്യര്‍ (സെക്രട്ടറി), വിനീത് ബാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), അര്‍ഷാദ് സലാഹുദ്ദീന്‍ (ട്രഷറര്‍), സുമിത് സുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), ഹരി ജയചന്ദ്രന്‍ (പി.ആര്‍.ഒ), രതീഷ് മന്മഥന്‍ (ജോയിന്റ് പി.ആര്‍.ഒ), കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായി അജീഷ് ജോണ്‍, ദിവ്യ മെല്‍വിന്‍, ദിവ്യ ശ്രീകുമാര്‍, രശ്മി തോമസ് എന്നിവരും, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായി രാജേഷ് സി. നായര്‍, ശിഖ രാമന്‍, ദീപു ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു. സഞ്ജിത് രാമകൃഷ്ണന്‍, സീനു ജേക്കബ്, സംജാദ് അസീസ്, ഗോപി കീഴത്തോട്ടില്‍, ഗോപീകൃഷ്ണ്‍ ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഇലക്ഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം…
Read Moreചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ വകയാറിലെ “വലിയകാവിലേക്ക് “ഒരു പ്രയാണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ … ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജ വംശത്തിന്‍റെ കഥ പറയുന്ന നാട് . കോന്നിയുടെ പ്രധാന ഗ്രാമമായ വകയാര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും പഴയ പേരുകളിലേക്ക് ഒരു എത്തി നോട്ടം .വകയാര്‍ പ്രദേശം എട്ടാംകുറ്റി എന്നപേര് പതിയുന്നതിനുമുമ്പ് “വലിയകാവ് ” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരുന്നത് അങ്ങനെ ആണ് . ഇന്നത്തെ വകയാറിലെ “കോട്ടയംമുക്ക് ” ഉൾപ്പടെയുള്ള പ്രദേശമായിരുന്നു വലിയകാവ്. വള്ളിക്കോടു കോട്ടയത്തേക്ക് പോകുന്നതിന് ഇന്നുകാണുന്ന റോഡ് പണ്ടുണ്ടായിരുന്നില്ല. കുളത്തുങ്കൽ എന്ന് പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങിയ പേരൂർക്കുളത്തായിരുന്നു ചെറിയ ഇടവഴിപോലുള്ള പാത പത്തനാപുരം – കോന്നി റോഡിൽ വന്നുചേർന്നിരുന്നത്. കുളത്തുങ്കലിലെ പ്രൈമറിസ്കൂൾ ഇന്നും അറിയപ്പെടുന്നത് “പേരൂർക്കുളം എൽ. പി. സ്കൂൾ എന്നാണ്. വി.കോട്ടയത്തിന്റെ പഴയപേര് “കോട്ടയ്ക്കകം” എന്നായിരുന്നു. വായ്മൊഴികളിൽ അതു ലോപിച്ച് “കോട്ടയം” ആയിത്തീർന്നതാണ്. കൊല്ലവർഷം…
Read Moreജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് : ജില്ലാ എക്സൈസ് ടീം ഒന്നാം സമ്മാനം നേടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ (KFPSA) 46ാം സംസ്ഥാന സമ്മേ ളനത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയു ടെ നേത്യത്വത്തിൽജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് കോന്നി വൈസ്മെൻസ് ക്ലബ്ബിൽ വച്ച് നടന്നു. വിവിധ സേനാ വിഭാഗങ്ങളായ ഫോറസ്റ്റ്, എക്സൈസ്, പോലീസ് എന്നീ വിഭാഗ ങ്ങളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു.കോന്നി ഡി എഫ് ഒശ്യാം മോഹൻലാൽ മത്സരം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിപ്രസന്നകുമാർ മുഖ്യഅതിഥി ആയിരുന്നു. മത്സരത്തിൽ ജില്ലാ എക്സൈസ് ടീം ധീര വനംരക്തസാക്ഷി എ എസ് ബിജു മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഒന്നാം സമ്മാനംനേടി. ഫോറസ്റ്റ് ടീം രണ്ടാം സ്ഥാനം നേടി. എക്സൈസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
Read Moreദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകര്‍: ജില്ലാ കളക്ടര്‍
ജില്ലയില്‍ 2018 മുതല്‍ സംഭവിച്ച ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐഎജിയുടെ കീഴിലുള്ള സന്നദ്ധ സംഘടകളുടെ പ്രതിനിധികള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മറ്റ് ജില്ലകളില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍ വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. സംഘടനാ പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കും. ജില്ലയിലെ മുന്നറിയിപ്പുകള്‍ക്ക് ഒപ്പം, തൊട്ടടുത്തുള്ള ജില്ലകളിലെ മഴയുടെ ശക്തിയും മുന്നറിയിപ്പുകളും കണക്കിലെടുത്ത് വേണം ജില്ലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത്. സംഘടനാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ ദുരിത ബാധിതരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ഇതുവരെജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഞായറാഴ്ച വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ നിന്നും ആളപായമില്ലാതെ ഒറ്റ രാത്രി കൊണ്ട്…
Read Moreസ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു
സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണമെന്നും യോഗം തീരുമാനിച്ചു. മഴക്കെടുതി…
Read Moreജൈവകൃഷി ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യൻ സീനിയർ ചേംബർ കോന്നി ലീജിയന്റെ “നിങ്ങൾക്കൊപ്പം” പദ്ധതിയുടെ ഭാഗമായി ജൈവകൃഷി ആരംഭിച്ചു.വിഷരഹിത പച്ചക്കറി ആരോഗ്യത്തിനു അനിവാര്യം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തുടർച്ചയായി 3 വർഷം നീണ്ടുനില്കുന്നതാണ് ഈ പദ്ധതി. ഉത്ഘാടനം കോന്നിഎം എല്‍ എ അഡ്വ കെ യു ജെനിഷ്കുമാർ നിർവഹിച്ചു. ചടങ്ങിൽ കൃഷിഭൂമി സൗജന്യമായി വിട്ടുനൽകിയ തേക്കിനെത്തു എബ്രഹാം ഫിലിപ്പിനെ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എപി ജയൻ പൊന്നാട അണിയിച്ചു. കോന്നി സീനിയർ ചേംബർ പ്രസിഡന്റ് വി ബി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത് പ്രസിഡന്റ് സുലേഖ വി നായർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത് അംഗങ്ങളായ സിന്ധു സന്തോഷ്, കെ ജി ഉദയകുമാർ സോമൻ പിള്ള എന്നിവർ വിവിധ…
Read More