യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടൻ സൺ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിൻ്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ,സലിം കുമാറും, സൺഡേ ഹോളിഡേ, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിനബോത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റീവലുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും, ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്ത ചിത്രം, യാസ് എൻ്റർടൈമെൻ്റിനു വേണ്ടി മുഹമ്മദ് അഷർഷാ,ശ്രീജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിവിതം അകന്നു നിന്ന് കാണാതെ, അടുത്ത് നിന്ന് കാണുമ്പോഴാണ് യഥാർത്ഥ സത്യങ്ങൾ ബോധ്യമാവുന്നത് എന്ന സന്ദേശവുമായെത്തുന്ന ബൈനോക്കുലർ മികച്ച അഭിപ്രായമാണ് നേടിയത്.തടി മിൽ തൊഴിലാളിയാണ് കണാരൻ (സലിം കുമാർ) ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകൻ കണ്ണൻ. (ഹരി നബോത…
Read Moreവിഭാഗം: Entertainment Diary
കൊട്ടാരംപടി പാറപ്പാട്ട് റോഡ് ഉദ്ഘാടനം
കൊട്ടാരംപടി പാറപ്പാട്ട് റോഡ് ഉദ്ഘാടനം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം നിര്‍മിച്ച കൊട്ടാരംപടി പാറപ്പാട്ട് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുജീബ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, തൊഴിലുറപ്പ് മേറ്റ് ലില്ലി സാം, റെസിഡന്‍സ് പ്രസിഡന്റ് ഷൈജു നല്ലൂര്‍, ബിജു എന്നിവര്‍ സംസാരിച്ചു.
Read Moreഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണം 2021-22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ലത ജെ, പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreമഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി സീമ.ജി.നായർ
കോന്നി വാര്‍ത്ത : ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായി ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി നായർ ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന ആദരണീയ ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ ദേഹ വിയോഗത്തെ തുടർന്നാണ് മഹാത്മ പുതിയ രക്ഷാധികാരിയായി സീമാ ജി നായർ വരുന്നതെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. : നൂറ്റിയമ്പതിൽ പരം സിനിമകളിലും അമ്പതോളം സീരിയലുകളിലും വ്യത്യസ്ഥമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ തന്റെ തിരക്കുകൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നു. ആർട്ടിസ്റ്റുകളുടെ സംഘടനയായ കലയുടെ പ്രഥമ ജീവകാരുണ്യ പുരസ്കാരം മദർ തെരേസ അവാർഡ് നേടിയത് സീമ ജി നായരായിരുന്നു. 2014 – ൽ മികച്ച നടിക്കുളള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതലേ മഹാത്മജന സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജ്ജീവസാന്നിദ്ധ്യവും സഹായവുമായിരുന്നു സീമ.ജി.നായർ
Read Moreമാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ കളിത്തട്ട് 2021(ക്രിക്കറ്റ് ടൂർണമെന്റ് )
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പയ്യനാമൺ സെന്റർയുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ സെന്ററിലെ യുവാക്കൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് കളിത്തട്ട് 2021 പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചു നടന്നു .പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ ഉത്ഘാടനം ചെയ്തു. യുവജന സഖ്യം പ്രസിഡന്റ് റവ. ഡെയിൻസ് പി സാമൂവൽ, റവ. നോബിൻ തണ്ണിത്തോട്, റവ. അനു തോമസ്, അജു സാം ഫിലിപ്പ്, പഞ്ചായത്ത് മെമ്പർ അച്യുതൻ നായർ, ബിബിൻ തണ്ണിത്തോട്, ബിജോ ഞള്ളൂർ എന്നിവർ സംസാരിച്ചു.
Read Moreഎലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിച്ചെന്ന് ഉറപ്പുവരുത്തണം
ശക്തമായുള്ള മഴയും വെള്ളക്കെട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിവരുന്നുണ്ട്. എലിപ്പനിക്കെതിരെ ക്യാമ്പുകളിലും മറ്റും നല്‍കുന്ന പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക വാങ്ങി സൂക്ഷിക്കുക മാത്രമല്ല അവ കൃത്യമായി ജനങ്ങള്‍ കഴിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
Read Moreനേപ്പര്‍വില്ലില്‍ വര്‍ണ്ണശബളമായി ദീപാവലി ആഘോഷിച്ചു
ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നേപ്പര്‍വില്ലിലുള്ള മാള്‍ ഓഫ് ഇന്ത്യയില്‍ വച്ചു ദീപങ്ങള്‍ക്ക് തിരി തെളിയിച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാപരിപാടികളില്‍ ഷിക്കാഗോയിലുള്ള വിവിധ സംഘടനകള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി നേപ്പര്‍വില്‍ മേയര്‍ സ്റ്റീവ് ചിരാക്കോ, ഹാനോവര്‍ പാര്‍ക്ക് മേയര്‍ റോഡ്‌നി ക്രെയ്ഗ്, അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎഇഐഒ) പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് (എഎപിഐ) പ്രസിഡന്റും, ഓക്ബ്രൂക്ക് സിറ്റിയുടെ ട്രസ്റ്റിയുമായ ഡോ. സുരേഷ് റെഡ്ഡി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ‘സ്പിരിറ്റ് ഓഫ് ദീപാവലി’ എന്ന ദീപാവലി ആഘോഷം റിത്വികാ അറോറ, ഹാനി സിന്ധു, വിനോസ് ചാനവാലു, സീതാ ബിലു എന്നിവര്‍ ചേര്‍ന്ന് നടത്തി. കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ദീപങ്ങളുടെ ആഘോഷമായ ദീപാവലി,…
Read Moreയുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം konnivartha.com : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം(വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതാത് മേഖലയില്‍ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ്…
Read Moreഎഴുത്തച്ഛൻ പുരസ്‌കാരം പി വത്സലയ്ക്ക്
സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവൽ, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനവികതയുടെ അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ എഴുത്തുകാരി നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് രചനകളിൽ ഇടം നൽകി. യാഥാസ്ഥിതികത്വത്തിൽ നിന്നുമുളള വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി വത്സലയെന്നും മന്ത്രി പറഞ്ഞു. അടിയാള ജീവിതത്തിനെ എഴുത്തിൽ ആവാഹിച്ച പി വത്സല പ്രാദേശികവും സ്വത്വപരവുമായ കേരള പാരമ്പര്യങ്ങളെ രചനകളിൽ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ചെയർമാനായ പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി. ഡോ.ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി…
Read Moreകുട്ടികൾക്കായി സ്കൂൾ ചുമരുകളെ ചിത്രം കൊണ്ട് മനോഹരമാക്കി അധ്യാപകൻ
കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടൽ ജി വി എച്ച് എസ് എസ് സ്കൂളിലേക്ലാസ്സ് മുറികളുടെ ചുമരുകളെ നിറമുള്ള ചിത്രങ്ങളാലലങ്കരിച്ച് സ്കൂളിന്റെ മുന്നൊരുക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വിനോദ് കുമാർ എന്ന അധ്യാപകൻ. . ഒന്നര വർഷത്തിനു ശേഷം സ്കൂളു തുറക്കുമ്പോൾ കുട്ടികൾക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കുകയാണ് ഈ അദ്ധ്യാപകന്‍ . കുട്ടികളുടെ അഭിരുചിയ്ക്കിണങ്ങുന്ന പ്രകൃതി ദൃശ്യങ്ങളും, കാർട്ടൂൺ കഥാപാത്രങ്ങളും, ബഷീർ, മഹാത്മാ ഗാന്ധി തുടങ്ങിയ മഹാമാരുടെ ചിത്രങ്ങളും ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള വിനോദ് കുമാർ രണ്ടു തവണ ക്ലേ മോഡലിംഗിൽ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളുടെ ക്ലാസ്സ് മുറികളെ ചിത്രരചന കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് കോവിഡ് കാല സീരീസ് പെയിന്റിംഗ് വരച്ചു.കഥയും കവിതയും എഴുതുന്നതിൽ സമയം കണ്ടെത്തുന്ന കോന്നി കുമ്മണ്ണൂർ വാഴപ്പള്ളിൽവീട്ടില്‍ അദ്ധ്യാപകനായ വിനോദ്…
Read More