കോന്നി വാര്‍ത്ത ഡോട്ട് കോം : അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം, അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക് ഉദ്ഘാടനം, ഓക്‌സിലറി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ശീതകാല പച്ചക്കറി വിത്ത് വിതരണം, ജീവന്‍ ദീപം ഇന്‍ഷുറന്‍സ് ക്ലെയിം തുക വിതരണോദ്ഘാടനം എന്നിവ കുമ്പഴ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടത്തി. അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല ക്യാമ്പയിന്‍, അര്‍ബന്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഓക്‌സിലറി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം ഗ്രൂപ്പംഗവും അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രേഷ്മ മറിയം റോയി നിര്‍വഹിച്ചു. ശീതകാല പച്ചക്കറി വിത്ത് വിതരണവും മുഖ്യ പ്രഭാഷണവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍…
Read Moreവിഭാഗം: Entertainment Diary
പന്തളം കടക്കാട് വടക്ക് വെള്ളപ്പൊക്കം
ഞായറാഴ്ച രാത്രി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കടക്കാട് പ്രദേശങ്ങളിലും കടയ്ക്കാട് വടക്ക് മേഖലയിലുമുള്ളവരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ഭക്ഷണം ഉള്‍പ്പെടെ വിതരണം നടത്തുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ രവിയാണ് ഡെപ്യൂട്ടി സ്പീക്കറിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫയര്‍ ഫോഴ്‌സിന്റെ ഡിങ്കി ബോട്ടുകളിലാണ് ഡെപ്യൂട്ടി സ്പീക്കറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി നടത്തിയത്. പ്രദേശത്തിന്റെ സ്ഥിതി നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞതായും പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വിശദമായ പദ്ധതി ലക്ഷ്യമിടുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പ്രദേശവാസികളും പങ്കാളികളായി.
Read Moreനെടുമൺകാവ്മൊട്ടപ്പാറ മലനടയില്‍ ചിറപ്പ് മഹോത്സവം
കോന്നി വാര്‍ത്ത ഡോട്ട് കോം :പി.സി.കെ ഡിവി.10 മുറിഞ്ഞകൽ – നെടുമൺകാവ് മൊട്ടപ്പാറ മലനട ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2021 നവംബർ 16 മുതൽ ഡിസംബർ 26 വരെ നടക്കും. ദിവസവും ഭാഗവതപാരായണം, കഞ്ഞിവീഴ്ത്തൽ, ദീപാരാധന, പായസവിതരണം, ഭജന എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Read Moreഎം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. ‘ഡൽഹി’ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്തിമ ഇ വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
Read Moreകോന്നിയിൽ ഇത് ആദ്യമായി ഒരു സിനിമയ്ക്ക് മൂന്നാം ദിനം സ്പെഷ്യൽ ഷോ
കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരളത്തില്‍ “കുറുപ്പ് “ആറ് കോടി രൂപയ്ക്കു മുകളില്‍ ഗ്രോസ്സ് കളക്ഷന്‍ നേടി വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ കോന്നിയിലും ആ തരംഗം അലയടിച്ചു . ഒന്നര വര്‍ഷത്തിന് ശേഷം കോന്നിയിലെ സിനിമാ ആസ്വാദകരിലേക്ക് സിനിമ ശാലയുടെ അന്തരീക്ഷം സന്തോഷ പൂര്‍ണ്ണമാക്കി . വീടുകളിലെ ടി വി ഷോ കളില്‍ നിന്നും വലിയ സ്ക്രീനില്‍ താരങ്ങള്‍ സംസാരിച്ച് തുടങ്ങി . കോന്നിയിലെ നിലവിലെ ഏക സിനിമ ശാലയായ ശാന്തി ” എസ്സ് സിനിമാസ്സില്‍ “കുറുപ്പ് കയ്യടി നേടി മുന്നേറുന്നു . കോന്നിയിൽ ഇത് ആദ്യമായി ഒരു സിനിമയ്ക്ക് മൂന്നാം ദിനം ഒരു സ്പെഷ്യൽ ഷോ കൂടി ഓടുന്നു .നാളെ 11.55 നു ആണ് പ്രത്യേക പ്രദര്‍ശനം .ഇതിനുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി .
Read Moreകോന്നി കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതിരാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാരത്തോടെ താംബൂല സമർപ്പണം കളരിയിൽ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ…
Read Moreമലയോരത്ത് ശക്തമായ മഴയും കോട മഞ്ഞും
മലയോരത്ത് ശക്തമായ മഴയും കോട മഞ്ഞും കോന്നി വാർത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കൻ മലയോരത്തു ശക്തമായ മഴ. രാവിലെ മുതൽ തണുത്ത കാറ്റും കോട മഞ്ഞും ഉണ്ട്. കോന്നി അച്ചൻ കോവിൽ കാനന പാതയിൽ കല്ലേലി മുതൽ മഴയും പെയ്യുന്നു. പ്രദേശം കോട മഞ്ഞു മൂടി കിടക്കുന്നു. മലയോരത്തെ തണുത്ത കാറ്റ് കൂടിയായതോടെ പ്രദേശം വിറയ്ക്കുന്നു. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഇത് വരെ അപകടാവസ്ഥയിൽ ആയിട്ടില്ല എങ്കിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകി.
Read Moreശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍ 69 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ആഭിമുഖ്യത്തില്‍ ജില്ലയിലെ ശരണ്യ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഭിച്ചതില്‍ 69 അപേക്ഷകള്‍ക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, പ്ലെയിസ്‌മെന്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.ഖദീജ ബീബി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവരെയാണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പരമാവധി 50,000 രൂപ വരെ പലിശ രഹിത…
Read Moreകേരള വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി; 75 പരാതികള്‍ പരിഗണിച്ചു
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി; 75 പരാതികള്‍ പരിഗണിച്ചു മാനസിക സംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനം സമൂഹത്തില്‍ നിന്നും ഉണ്ടാകണമെന്നും അതിന് വനിതാ കമ്മീഷന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാ വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരാതികള്‍ കേട്ട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളില്‍ കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യ ചുറ്റുപാടില്‍ മാനസിക സംഘര്‍ഷം കൂടുതലായി കാണപ്പെടുന്നുണ്ട്. സ്ത്രീകളുടെ കോവിഡ് പശ്ചാത്തലത്തിലുള്ള ഒറ്റപ്പെടല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ നല്ല രീതിയിലുള്ള ആശയ വിനിമയത്തിലൂടെ അവരുടെ ആവലാതികളും പരാതികളും കുറയ്ക്കാന്‍ സാധിക്കും. മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളുമുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു.…
Read Moreശബരിമല തീര്‍ഥാടനം:പോലീസ് നിര്‍ദേശങ്ങള്‍
ശബരിമല തീര്‍ഥാടനം:പോലീസ് നിര്‍ദേശങ്ങള്‍ ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് എത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം കെഎസ്ആര്‍ടിസി യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടതാണ്. സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലര്‍ വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യാം. പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ തങ്ങുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. നിലയ്ക്കല്‍, പമ്പ,…
Read More