ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്‍; ശില്പശാല സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച്് ദി വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട വ്യാപാരി വ്യവസായി ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന ജില്ലാ ഓഫീസര്‍ പി.എസ് തസ്‌നീം അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ആര്‍ സ്മിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, വനിതാസംരക്ഷണ ഓഫീസര്‍ എച്ച് താഹിറ ബീവി, ജി.സ്വപ്നമോള്‍ എന്നിവര്‍ സംസാരിച്ചു. ദിശ എക്‌സിക്യുട്ടീവ് ഡയറക്ടര്‍  എം.ബി ദിലീപ് കുമാര്‍ വിഷയാവതരണം നടത്തി. ഓറഞ്ച്് ദി വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന 16 ദിന പരിപാടികള്‍ സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ബലാത്സംഗത്തിനും ഗാര്‍ഹിക പീഡനത്തിനും മറ്റ് തരത്തിലുമുള്ള അക്രമങ്ങള്‍ക്കും വിധേയരാകുന്നു എന്ന…

Read More

ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ ഉള്ള ജീവകാരുണ്യ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

  konnivartha.com :  സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ വർഷങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പദ്ധതികളായ കരുതൽ പദ്ധതി, നന്മവിരുന്ന് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റായ അഡ്വ. ജിതേഷ് ജി,. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ. പി.ജയൻ എന്നിവർ ചേർന്ന് നിർവഹിച്ചു. 2010 മുതൽ നടപ്പിലാക്കിവരുന്ന കരുതൽ പദ്ധതിയിലൂടെ ടീച്ചർ ഇതിനോടകം നിർമ്മിച്ചു നൽകിയ വീടുകളിൽ സ്വയം പര്യാപ്തത എത്തുന്നതിലേക്കായി ആടുകളെ നൽകിയും കുട്ടികൾക്കായുള്ള സഹായങ്ങൾ നൽകിയും, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകിയും., വിദ്യാർത്ഥികൾക്കായുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചു അവരെ വീണ്ടും കരുതുന്ന പദ്ധതിയാണ് കരുതൽ. 230 കുടുംബങ്ങൾക്കാണ് ഈ രീതിയിൽ സഹായം നൽകുന്നത്. നന്മ വിരുന്ന് പദ്ധതിയിലൂടെ 110 കുടുംബങ്ങൾക്കായി എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ ദുബായ് ദിശയുടെ സഹായത്താൽ വീടുകൾ എത്തിച്ചു നൽകുന്നു. ചടങ്ങിനോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും…

Read More

മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം: ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന്

    ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി.മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു “Ringu Wandaringu is a beautifully photographed combination of fantasy and manga-inspired reality” A day labourer and aspiring manga artist in search of bones which he believes will help him complete his piece of art ends up unearthing forgotten war-time memories buried deep under the collective consciousness of…

Read More

കുടുംബശ്രീ നാടിന്റെ മുഖശ്രീ : ഡെപ്യൂട്ടി സ്പീക്കര്‍

  കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  ഡെപ്യുട്ടി സ്പീക്കര്‍.   സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സാമ്പത്തിക ക്രയവിക്രയം നടക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിരിക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കായി  സംസ്ഥാന സര്‍ക്കാര്‍  പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.   കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് യോഗത്തില്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍, ലിന്റോ വൈ, മണിയമ്മ,…

Read More

ദേശത്തുടി സാഹിത്യോത്സവം ലോഗോ പ്രകാശനം ചെയ്തു

  konnivartha.com : ജനുവരിയിൽ പത്തനംതിട്ടയിൽ വച്ച് നടക്കുന്ന ദേശത്തുടി സാഹിത്യോത്സവത്തിന്റെ ലോഗോപ്രകാശനം ഇന്ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ കവി രമേശൻ വള്ളിക്കോടിന് ലോഗോ നൽകിയാണ് നിർവ്വഹിച്ചത്. അനിൽ വള്ളിക്കോട്, ജിനു ഡി. രാജ്, റജി മലയാലപ്പുഴ, ബിനു കെ സാം, കമല കുഞ്ഞിപ്പെണ്ണ്, വിനോദ് ഇളകൊള്ളൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, രാജേഷ് ഓമല്ലൂർ, അജൻ പിള്ള , എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു. 2022ജനുവരി 7, 8, 9 തീയതികളിൽ പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാളിലും പാർക്കിലുമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ കഥ, കവിത, സിനിമ, നാടക, വനിതാ സെമിനാറുകളും ഓപ്പൺ ഫോറവും പുസ്തകോത്സവും പ്രകാശനവും ഒരുക്കും. കേരളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. മലയാളത്തിലെ ശ്രദ്ധേയനായിരുന്ന കവി നെല്ലിക്കൽ…

Read More

ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം മാറും

കുളനട ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ പോളച്ചിറ ടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് ആറന്‍മുള നിയോജക മണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   തദ്ദേശസ്ഥാപനവും റവന്യൂവകുപ്പും തമ്മിലുള്ള ഭൂമിസംബന്ധമായ തര്‍ക്കം പരിഹരിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തില്‍ നിലനിര്‍ത്തികൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) ഉപയോഗാനുമതി ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു പദ്ധതിയുടെ നിര്‍മാണം 2022 ജനുവരിയോടെ…

Read More

ജില്ലാതല സുരീലി ഹിന്ദിപഠനപോഷണ പരിപാടിക്ക് തുടക്കമായി

പത്തനംതിട്ട ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളില്‍ ഹിന്ദി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാനും സാഹിത്യാഭിരുചി, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കല്‍, ഹിന്ദി ഭാഷയോടുള്ള താത്പര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ലക്ഷ്യമാക്കി സമഗ്രശിക്ഷകേരളം നടപ്പിലാക്കുന്ന സുരീലി ഹിന്ദിയുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സി യില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി ജയലക്ഷ്മി ജില്ലാപ്രോഗ്രാം ഓഫീസര്‍ ഡോ.ലെജുപി.തോമസ് പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ഞം ജില്ലാകോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ബി.പി.ഒ എസ്.ഷിഹാബുദ്ദീന്‍, സജയന്‍ ഓമല്ലൂര്‍,  ശാന്തിറോയി, ജെ.എസ് ജയേഷ്് സംസാരിച്ചു.

Read More

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . എല്ലാ ദിവസവും രാവിലെ 5.30 നു പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,വാനരഊട്ട് ,മീനൂട്ട് തുടര്‍ന്ന് 8.30 നു പ്രഭാത നമസ്കാരം , വൈകിട്ട് 6.30 മുതല്‍ മണ്ഡല -മകരവിളക്ക് മഹോത്സത്തോട് അനുബന്ധിച്ചുള്ള 41 തൃപ്പടി പൂജയും ദീപ നമസ്കാരവും നടക്കുമെന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .

Read More

പ്ലാന്റ് ജീനോം സേവ്യർ ഫാർമർ അവാർഡ് റെജി ജോസഫ് ഏറ്റുവാങ്ങി

  konnivartha.com : ഭാരത സർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റി കർഷകർക്കായി ഏർപ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യർ ഫാർമർ അവാർഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശിറെജി ജോസഫ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. ഡൽഹിയിലെ നാസ് എ പി ഷിൻഡെ കോംപ്ലക്സിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ അങ്ങാടിയിൽ കടക്കേത്ത് വീട്ടിൽ റെജി ജോസഫ് ജോസഫ് കുടുംബസമേതം പങ്കെടുക്കുകയുണ്ടായി. സസ്യ ഇനങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയിലെ കർഷകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ഈ പുരസ്കാരം കേരളത്തിൽ നിന്ന് ഒരു കർഷകനും ഒരു കർഷക ഗ്രൂപ്പിനും ആണ് ലഭിച്ചിട്ടുള്ളത്.പത്തനംതിട്ട ജില്ലാ ഐ സി എ ആർ കൃഷി…

Read More

കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു

മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി :കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു   konnivartha.com : കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക് ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച് കരിക്ക് ഉടച്ചതോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു.   മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാര്‍മ്മികത്വം വഹിക്കും .

Read More